1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 9, 2020

പള്ളികൾ തുറക്കാൻ ധൃതി കാണിക്കുന്നവരോട്

കോവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് 17ന് അടച്ചിട്ട ആരാധനാലയങ്ങള്‍ ജൂൺ 8 മുതൽ തുറക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയിരിക്കയാണ്. അതോടൊപ്പം വിവിധ മത സംഘടനകളും അവരവരുടെ പള്ളികളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളും പുറത്തിറിക്കിയിട്ടുണ്ട്. എന്നാൽ മഹാമാരി എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു മുന്നോട്ട് പോകുമ്പോൾ അടച്ചിട്ട പള്ളികൾ തുറക്കാൻ തീരുമാനിച്ചവർ പോലും ഇപ്പോൾ മാറ്റി ചിന്തിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്.


പ്രായമായവർ, കുട്ടികൾ എന്തെങ്കിലും ചെറിയ ശാരീരിക അസുഖങ്ങളുള്ളവർ തുടങ്ങിയവരെ ഒഴിവാക്കി മഹല്ലിലെ ഏതാനും പേർക്ക് നിമിഷങ്ങൾ മാത്രം മുഖം മറച്ചു, പരസ്പരം കുശലാന്വേഷണത്തിനോ, കൈകൾ കൊടുത്തും മറ്റും ആശിർവദിക്കാനോ സാധിക്കാത്ത രൂപത്തിൽ ഒരു പ്രതീകാത്മ രീതിയിൽ നമസ്കാരം നടത്താൻ മാത്രമേ അനുമതിയുള്ളു.
ഇതിനു വേണ്ടി നിർബന്ധമായി പാലിക്കേണ്ട സജ്ജീകരണങ്ങളും ഒരുക്കങ്ങളും പോലീസ് കേസിനു വരെ കാരണമായേക്കാവുന്ന സർക്കാർ നിയമങ്ങളും പാലിച്ചു പള്ളികൾ തുറന്നു കൊടുക്കാൻ പള്ളി കമ്മിറ്റിക്കാർ ഒട്ടേറെ ത്യാഗങ്ങളും സാമ്പത്തിക ചെലവുകളും സഹിക്കേണ്ടി വരുന്നു.
പ്രഭാതം മുതൽ രാത്രി വരെയുള്ള സമയ ബന്ധിതമായ അഞ്ചു നേരത്തെ നമസ്കാരം നടത്തുന്ന പള്ളികൾ പോലെയല്ല ഇതോടൊപ്പം അനുമതി നൽകിയ ബാറുകളും, മാളുകളും പൊതു ഗതാഗത വാഹനങ്ങളും എന്നതും പള്ളികൾ തുറക്കാൻ വാശികാണിക്കുന്നവർ ചിന്തിക്കേണ്ടതുണ്ട്.
യാതൊരു രോഗ ലക്ഷണവും കാണിക്കാത്ത നിരവധി കോവിഡ്19 രോഗികൾ മറ്റുള്ളവർക്ക് രോഗം പരത്താൻ സഹായകമായ രീതിയിൽ നമ്മുടെ കൂടെ സഹവസിക്കുന്നു എന്നത് ഏറെ ഭയാനകമായ കാര്യമാണ്.
(Published in Malayalam News 09-06-2020)
Visit and LIKE
W. + Mob: +966507588672

No comments: