1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം
Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Wednesday, August 12, 2020

ഓര്‍ക്കുക നാം ആകാശത്താണ്!!

ആകാശ യാത്രകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വിമാന ദുരന്തങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നത് സമീപകാല സംഭവങ്ങള്‍ സാക്ഷിയാണ്.

ആകാശത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും അത്തരം ഒരു യാത്രയില്‍ ഉണ്ടായിരിക്കേണ്ട മര്യാദകളും നിയമങ്ങളും പാലിക്കണമെന്നുമുള്ള ബോധം എല്ലാവര്ക്കും ഉണ്ടാവേണ്ടതുണ്ട്. 

വളരെ ചെറിയ പിഴവുകള്‍ കാരണം നൂറുകണക്കിന് യാത്രക്കാര്‍ ഞൊടിയിടയില്‍ കത്തിയമര്‍ന്ന് കരിക്കട്ടകളായി മാറുമ്പോള്‍ വലിയ അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന സംഭവങ്ങളും നിരവധി.



അനന്ത വിഹായുസ്സിലേക്ക് നിറയെ യാത്രക്കാരുമായി പറന്നുയരുന്ന വിമാനങ്ങളിലെ ചില യാത്രക്കാര്‍ തങ്ങള്‍ ഭൂമിയില്‍ വെച്ച് ചെയ്യാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ മാനത്ത് വെച്ച് ചെയ്യുന്നു. ആര്‍ത്തിയോടെയുള്ള പരസ്യമദ്യപാനം, വിമാനത്തിലെ പ്രത്യേക യാത്രനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സഹ യാത്രക്കാരോടും വിമാന ജോലിക്കാരോടുമുള്ള മോശമായ പെരുമാറ്റം, വര്ഷങ്ങളോളം നാടുപിടിക്കാൻ കാത്തിരിക്കുന്നവർക്ക്‌ ഏതാനും നിമിഷങ്ങൾ കാത്തിരിക്കാൻ ക്ഷമയില്ലാതെ ലാന്റിംഗിനു മുമ്പേ ചാടി എണീറ്റ് ബാഗേജു എടുത്തു പുറത്തു പോകാനുള്ള ധൃതി, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെയുള്ള യാത്ര  തുടങ്ങിയ കാര്യങ്ങളിൽ അശ്രദ്ധരാണ് പലരും. 

സ്വബോധം പോലും നഷ്ടപ്പെടുത്തി അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ചു ചെയ്യുന്ന ഇത്തരം അരുതാഴ്മകൾ കാണുമ്പോള്‍ ചില വിമാന ദുരന്തങ്ങളിൽ യാത്രക്കാർക്ക് സംഭവിക്കുന്ന നഷ്ടങ്ങളും പരിക്കുകളും സ്വയം ചോദിച്ചു വാങ്ങുകയാണോ എന്ന് തോന്നിപ്പോകുന്നു. 

Visit and LIKE

Face Book Page

https://www.facebook.com/Janasamakshamblog/

#Janasamaksham W.App Groups: 00966507588672

Saturday, March 11, 2017

മാധ്യമങ്ങള്‍ക്കെതിരെയും നിയമനടപടിയെടുക്കണം



വയനാട്ടിലെ പ്രമുഖ അനാഥശാലയിലെ വിദ്യാർത്ഥിനികളെ സ്ഥാപനവുമായി ഒരു ബന്ധവുമില്ലാത്തവർ സ്ഥാപനത്തിന്റെ പുറത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ കുറ്റവാളികളെ മുഴുവൻ പിടികൂടാൻ അനാഥശാല ഭാരവാഹികൾ കൈകൊണ്ട സമീപനം അഭിനന്ദനീയമാണ്.

കൊട്ടിയൂരിലെ ദേവാലയത്തിൽ വെച്ച് വൈദികന്റെ പീഢനത്താൽ മാതാവാകേണ്ടിവന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ വിഷയം മൂടിവെക്കാനും തെളിവുകൾ നശിപ്പിക്കാനും സാധിക്കാത്ത രീതിയിൽ പുറം ലോകമറിഞ്ഞപ്പോൾ തൂക്കമൊപിക്കാൻ വേണ്ടി യതീംഖാനയിലെ വിദ്യാർത്ഥികൾ അകപ്പെട്ട പീഡനവിഷയം യതീംഖാനകളെയും മുസ്ലിം സമുദായത്തെയും കരിവാരിത്തേക്കാൻ സോഷ്യൽ മീഡികളിലെ മത പരിഹാസ വാദികളും ചില മാധ്യമങ്ങളും സ്വീകരിച്ച നിലപാടിനെതിരെയും യതീംഖാന ഭാരവാഹികൾ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടതുണ്ട്.
(Published in Madhyamam  11-3-17) 



Wednesday, September 2, 2015

യു.എ.യില്‍ മോദിക്ക് വേണ്ടത് അമ്പലമായിരുന്നു!

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ പതിനഞ്ചു മാസത്തിനിടയില്‍ രണ്ട് ഡസനിലധികം വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞുവത്രേ. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍  ജോലിയെടുത്തു കഴിയുന്ന യു.എ.ഇയിലേക്ക് കഴിഞ്ഞാഴ്ച  നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനം തന്‍റെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശനം എന്നതിലുപരി കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷത്തിനിടയില്‍ രാജ്യം ഭരിക്കാന്‍ അവസരം ലഭിച്ച എട്ടു പ്രധാനമന്ത്രിമാര് ഉപയോഗപ്പെടുത്താത്ത അവസരമാണ് മോദി തന്‍റെ  യു.എ.ഇ സന്ദര്‍ശനത്തിലൂടെ സാധിച്ചെടുത്തത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന  തങ്ങളുടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നനിലക്ക് പ്രവാസികള്‍ കാലങ്ങളേറെയായി മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന ജീവല്‍പ്രശ്നങ്ങളെ  കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ അവഗണിച്ചത് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്  നടത്തിയ പൊതുപരിപാടിയിലേക്ക് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് പ്രവാസികളെ നിരാശരാക്കി. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ദുബൈയിലെ വിവിധ മീഡിയകള്‍ പ്രവാസികളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ചതും വെറുതെയായി. എന്നാല്‍ സംഘപരിവാര്‍ രക്തം ധനികളിലൂടെ ഒഴുകുന്ന നരേന്ദ്രമോദി യു.എ.ഇ മണ്ണില്‍ ഒരമ്പലം തരപ്പെടുത്താന്‍ മറന്നതുമില്ല.


നൂറ്റാണ്ടുകളോളം മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ചുകൊണ്ടിരുന്ന സ്വന്തം രാജ്യത്തെ ബാബറി മസ്ജിദ് പൂട്ടാനും പൊളിക്കാനും കൂട്ടിനിന്ന നരേന്ദ്രമോദിക്കും മറ്റു ഹിന്ദുത്വ ഭീകരന്മാര്‍ക്കും യു.എ.ഇ ഭരണാധികാരികളുടെ മധുരമായ പ്രതികാരമാണ് അമ്പലം പണിയാനുള്ള അവസരത്തിലൂടെ നല്കിയത്. (Published in G.Madhyamam 23-8-15)






Saturday, April 25, 2015

‘മധുരമെന്‍ മലയാളം’ പദ്ധതി തുടരണം

കേരള സര്‍ക്കാറിന്റെ കീഴിലെ മലയാളം ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിദേശ മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച ‘മധുരമെന്‍ മലയാളം’ പദ്ധതി ശ്രദ്ധേയവും അവസരോചിതവുമായ പരിപാടിയാണ്.

എന്‍റെ ഗള്‍ഫ് ജീവിതത്തിനിടയില്‍ ഏറെ അത്ഭുതപ്പെടുത്തുകയും സഹതാപം തോന്നുകയും ചെയ്ത ചില കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. ഉന്നത വിദ്യാഭ്യാസം നേടി മള്‍ട്ടി നാഷണല്‍ കമ്പനികളിലും മറ്റും ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന മുസ്ലിം സഹോദരന്മാരില്‍ ചിലര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ അവസാന അദ്ധ്യായങ്ങള്‍ പോലും തെറ്റുകൂടാതെ പാരായണം ചെയ്യാനറിയില്ല. അതേപോലെ ആംഗലേയ ഭാഷയുടെ അതിപ്രസരമില്ലാതെ മലയാളം നന്നായി സംസാരിക്കാനോ സ്വന്തം പേരുപോലും തെറ്റില്ലാതെ എഴുതുവാനോ അറിയാത്ത വിദ്യാര്‍ഥികള്‍ മാത്രമല്ല മുതിര്‍ന്നവരെയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പത്തും പന്ത്രണ്ടും ക്ലാസുകളിലെ പഠനം കഴിഞ്ഞ് ‘ഉപരിപഠനാര്‍ത്ഥം’ നാട്ടിലേക്ക് പോകുന്ന കുട്ടികളില്‍ ചിലര്‍ക്ക് ബസ്സിന്റെ ബോര്‍ഡുപോലും വായിക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നു.



അതിനാല്‍ മധുരമെന്‍ മലയാളം പദ്ധതി പതിവ്  കേെെമ്പന്‍ പരിപാടികള്‍ പോലെ പെട്ടന്ന് അവസാനിപ്പിക്കരുത്. പ്രവാസി സമൂഹത്തിന്‍റെ താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് നവസാമൂഹ്യ മാധ്യമങ്ങളും മറ്റും ഉപയോഗപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുകയും ‘മധുരമെന്‍ മലയാളം ക്ലബ്ബ്’ പോലുള്ള കൂട്ടായ്മകള്‍ രൂപീകരിച്ച് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചു മാതൃഭാഷ പരിജ്ഞാനം പകര്‍ന്നു കൊടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഗള്‍ഫ് മാധ്യമത്തില്‍ നിന്നുണ്ടാകുന്നത് ഏറെ പ്രയോജനപ്പെടും. (PUBLISHED IN GULF MADHYAMAM 11 – 4 – 15)




ഈ മൌനം കോഴിക്കോടിന്റെെ ചിറകരിയും

കേന്ദ്ര എയര്‍പ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ വരുന്ന മേയ് ഒന്ന് മുതല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന റണ്‍വേ നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള യാത്രാനിയന്ത്രണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വലിയ വിമാനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയ അവസരം മുതലെടുത്ത്‌ മറ്റുള്ളവര്‍ തോന്നിയപോലെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള കഴുത്തറുപ്പന്‍ മത്സരവും തുടങ്ങിക്കഴിഞ്ഞു.
ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യോമഗതാഗതം ഉപയോഗപ്പെടുത്തി മാത്രം  നാട്ടില്‍നിന്നും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ എത്തിച്ചേരുന്ന പുണ്യഭൂമികൂടിയാണ് സൗദി അറേബ്യ. വിസപുതുക്കുന്നതിനും മറ്റുമായി ഗള്‍ഫിലേക്ക് തിരിച്ചുവരാന്‍ വേനലവധി കാത്തിരിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍, റമദാന്‍, ഹജ്ജ് മാസങ്ങളില്‍ ഉംറക്കും ഹജ്ജിനുമായി പുണ്യഭൂമിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന്‌ വിശ്വാസികള്‍  തുടങ്ങിയവര്‍ക്കൊക്കെ ഏറെ പ്രയാസവും സാമ്പത്തിക നഷ്ടവുമാണ് വലിയ വിമാനങ്ങള്‍ അവയുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഈ യാത്രാ പ്രശ്നത്തിന് ഇതര ഗള്‍ഫ് നാടുകളെക്കാള്‍ കൂടുതല്‍ സജീവമായി രംഗത്തിറങ്ങാന്‍ സൗദിയിലെ പ്രവാസി കൂട്ടായ്മകള്‍ക്ക്  ഏറെ ബാധ്യതയുണ്ട്.

  
തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള ചില പൊതുപരിപാടികളും പ്രവാസി വിഷയങ്ങളില്‍ പതിവുപോലെ നടക്കാറുള്ള പ്രമേയ, പത്രപ്രസ്താവനകളുമാണ് സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒന്നര മാസത്തിനു ശേഷം എയര്‍പ്പോര്‍ട്ട് അതോറിറ്റി അവരുടെ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ കേന്ദ്രം ഭരിക്കുന്നത്‌ ബിജെപിയാണെന്ന കാരണം പറഞ്ഞ് രക്ഷപ്പെടാനാണോ പ്രവാസി സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്‌?. അതിനാല്‍ മത - രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക സംഘടനകളുടെ വലുപ്പ ചെറുപ്പവും പ്രവര്‍ത്തന ശൈലികളും നോക്കാതെ ഒരേ മേശക്ക് ചുറ്റുമിരുത്തി ഭാവി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടുള്ള ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ ഇതേപോലുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ. 

നേതാക്കന്മാരുടെ അഭിപ്രായപ്രകടനങ്ങളും പ്രസ്താവനകളും മാത്രം കേട്ടിരുന്നാല്‍ മലപ്പുറം, പാലക്കാട് ജില്ലക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന മലപ്പുറത്തെ എയര്‍ ഇന്ത്യ ഓഫീസ് നഷ്ടപ്പെട്ടതുപോലെ കോഴിക്കോട് വിമാനത്താവളവും പാവപ്പെട്ട പ്രവാസികള്‍ക്ക് ഉപകാരപ്പെടാത്ത അവസ്ഥയിലേക്ക് മാറുന്ന കാലം അതിവിദൂരമല്ല. (Published in Thejas Daily 14-3-15)



Tuesday, February 24, 2015

ഗുണ്ട്ടായിസത്തിനും സര്ക്കാകര്‍ സഹായം!

നാദാപുരം സംഭവത്തില്‍ വധിക്കപ്പെട്ട ഷിബിന്റെ കുടുംബത്തിന്  25 ലക്ഷം രൂപ, തൃശൂരിലെ കോടീശ്വരനായ വ്യവസായി കാറിടിച്ച് കൊന്ന ചന്ദ്രബോസിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ. സഹപാഠികളുടെ റാഗിംഗിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മദ്യപിച്ച് ലക്കുകെട്ടവരുടെയും മറ്റും  ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്ന കൊച്ചു കുഞ്ഞുങ്ങളുടെയും  ബന്ധുമിത്രാദികളുടെയും സംരക്ഷണവും ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ചെലവില്‍. ഈ അടുത്തകാലത്ത് സമാനമായ സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ സാരമായ പരുക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നിര്‍ലോഭം ധനസഹായം നല്‍കുന്ന പ്രവണത കൂടിവരികയാണ്.




പ്രകൃതി ദുരന്തം, അപകടം, രോഗം, വിഷബാധ തുടങ്ങിയവ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും വല്ലതും കിട്ടണമെങ്കില്‍ മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും ബന്ധപ്പെട്ടവരെ കാണേണ്ടവിധം കാണുകയും ചെയ്താലേ കാര്യങ്ങള്‍ നടക്കാറുളളു എന്നതിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും മുഖ്യമന്ത്രിയുടെ     ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷിച്ചവരുടേയും അനുഭവങ്ങള്‍ തന്നെ മികച്ച ഉദാഹരണങ്ങളാണ്.


ഹുങ്കിന്‍റെയും പണക്കൊഴുപ്പിന്‍റെയും അധികാര, രാഷ്ട്രീയ കേന്ദ്രങ്ങളിലുളള സ്വാധീനത്തിന്‍റെയും മറവില്‍ ചിലര്‍ നടത്തുന്ന ഗുണ്ടായിസത്തിന് ഇരയാകുന്നവര്‍ തീര്‍ച്ചയായും ധനസഹായത്തിനും സംരക്ഷണത്തിനും അര്‍ഹരാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല പക്ഷേ, സാമ്പത്തിക പ്രയാസം കൊണ്ട് കഷ്ടപ്പെടുന്ന ഒരു സര്‍ക്കാര്‍ അതിന്‍റെ ഖജനാവിലേക്ക് പാവപ്പെട്ടവരില്‍ നിന്നും വസൂലാക്കുന്ന നികുതി, പിഴ തുടങ്ങിയവയിലൂടെ സ്വരൂപിക്കുന്ന പണത്തില്‍ നിന്നും മേല്‍ സൂചിപ്പിച്ച ഗുണ്ടായിസങ്ങള്‍ക്ക് പ്രോത്സാഹനമെന്നോണം ലക്ഷങ്ങള്‍  ചെലവഴിക്കുന്നത് നീതീകരിക്കാനാവില്ല. (Published in Gulf Madhyamam 21-2-15)



Friday, December 5, 2014

സദാചാര പോലീസ്: നിഗൂഡ ലക്ഷ്യങ്ങളോ?

അടുത്ത കാലത്തായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ്‌ “സദാചാര പോലീസ്”. വാഹനാപകടങ്ങളോ മറ്റത്യാഹിതങ്ങളോ സംഭവിച്ചാല്‍ നിയമപാലകരോ മറ്റു ഉത്തരവാദപ്പെട്ടവരോ സംഭവസ്ഥലത്ത് എത്തുന്നതിനു മുമ്പായി  രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും  അടിയന്തിര സഹായങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്യുന്നവരെ നാം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാറുണ്ട്. അതേപോലെ തൊട്ടടുത്ത വീട്ടില്‍ മോഷണം നടക്കുന്നത് കാണുന്ന അയല്‍വാസി മറ്റുളളവരെക്കൂടി സംഘടിപ്പിച്ച് കളളനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുമ്പോഴും അംഗീകാരവും പ്രശംസയും അവരെ തേടിയെത്തുന്നു. 

എന്നാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന വിവിധ തരത്തിലുളള  ആക്രമണങ്ങള്‍, അനാശ്യാസ്യം, പീഡനം, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ തടയുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നവരെ “സദാചാര പോലീസ്” എന്ന പേരിട്ട് എതിര്‍ക്കുകയും ആക്രമിക്കുകയും  ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നു. സ്വതന്ത്ര ലൈംഗികതയും അശ്ലീലതയും വ്യാപകമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിഗൂഡലക്ഷ്യങ്ങളാണ് അത്തരം പ്രയോഗങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ന്യായമായും സംശയക്കേണ്ടിയിരിക്കുന്നു.


 (Published in Thejas  26 Nov & Madhyamam 29 Nov 2014) 



Sunday, February 16, 2014

കെജ്രിവാളിന്‍റെത് ധീരമായ രാജി

അരവിന്ദ്‌ കെജ്രിവാള്‍ എന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ 2012 ല്‍ രൂപീകരിച്ച ആം ആദ്മി എന്ന സാധാരണക്കാരുടെ പാര്‍ട്ടി ദല്‍ഹിയുടെ രാഷ്ട്രീയ ചരിത്രം തിരുത്തി എഴുതി ഭരണത്തിലെത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ അനുഭവമായി മാറി. രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ അധികാര ദുര്‍വിനിയോഗങ്ങളും അഴിമതിയും ധൂര്‍ത്തും ഒഴിവാക്കി ആകെമൊത്തം ഉടച്ചു വാര്‍ക്കുമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയ കെജരിവാളിന്റെ വാക്കുകള്‍ വിശ്വസിച്ച  ദല്‍ഹിയിലെ വോട്ടര്‍മാര്‍  കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ ഒന്നരപതിറ്റാണ്ട് ദല്‍ഹി ഭരിച്ചവരെ കുറ്റിച്ചൂലുകള്‍കൊണ്ട് തുടച്ചുനീക്കുകയായിരുന്നു.

എന്നാല്‍ ഡിസംബര്‍ 28ന്  ഭരണമേറ്റെടുത്തതു മുതല്‍ ആം ആദമിക്കാര്‍ക്ക് അനങ്ങാനും തിരിയാനും പറ്റാത്ത സ്ഥിയായിരുന്നു രാജ്യത്തെ മാധ്യമങ്ങളും സകല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്‍മാരും ഭൂതക്കണ്ണാടിയിലൂടെയാണ് ആപ്പിനെ നോക്കിക്കക്കണ്ടത്. നമ്മുടെ രാഷ്ട്രപതി പോലും തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ആം ആദ്മിയെ അരാജകത്വവാദികളായി ചിത്രീകരിച്ചതും. അതോടൊപ്പംതന്നെ എ.എ.പിയെ പൂര്‍ണ്ണമായി തള്ളിപറയാതെ ഞങ്ങളും ആം ആദ്മിയാണെന്ന് പറയാനും അവരില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന് മനസിലാക്കാനും ഞങ്ങള്‍ പണ്ടേ ആം ആദ്മിയാണെന്ന് മേനി നടിക്കാനും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ അവകാശപ്പെടാന്‍ മടികാണി കാണിച്ചതുമില്ല.  


ഭരണം ഏറ്റെടുത്ത തൊട്ടടുത്ത ദിവസം തന്നെ വൈദ്യുതി നിരക്കുകള്‍ 50% കുറച്ചും 700 ലിറ്റര്‍ വരെ വെള്ളം സൌജന്യമാക്കിയും വീടില്ലാത്തവര്‍ക്ക് രാത്രി താങ്ങാന്‍ താല്‍ക്കാലിക ശെല്‍ട്ടറുകള്‍ ഏര്‍പ്പെടുത്തിയും കെജ്റിവാള്‍ തന്‍റെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ തയ്യറായി. അഴിമതിയെ ഏറ്റവും വലിയ വെല്ലുവിളിയായി സീകരിച്ചു കൊണ്ട് നടപ്പാക്കിയ ആന്റി കറപ്ഷന്‍ ഹെല്‍പ്പ്ലൈന്‍ സംവിധാനം ആരംഭിച്ചതോടെ അത് കുറയ്ക്കുവാന്‍ സാധിക്കുകയുട്ണ്ടായി വിവരാവകാശനിയമം പ്രാവര്‍ത്തികമാക്കുന്നതിനും ജന ലോകപാല്‍ ബില്ലിന്റെ കരട് രൂപപ്പെടുത്താനും നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ച ഹരിയാന സ്വദേശി നാല്പത്തിയഞ്ച് കാരനായ അരവിന്ദ്‌ കെജ്രിവാള്‍ തന്‍റെ സ്വപ്നമായ ജനലോകപാല്‍ ബില്ല് പാസ്സാക്കാന്‍ അവസരം കിട്ടാത്തതിന്റെ പേരില്‍ 49 ദിവസത്തെ ഭരണം അവസാനിപ്പിച്ച് ധീരമായി രാജിവെച്ചു. 

രാജ്യത്തെ പിന്നില്‍ നിന്ന് ഭരിക്കുന്ന ഏതാനും കൊമ്പന്‍ സ്രാവുകളെയും അവരുടെ പിണയാളുകളുടെയും ലക്ഷം കോടികളുടെ അഴിമതികഥകളും സ്വാര്‍ത്ഥതാല്പര്യങ്ങളും ഗൂഡതന്ത്രങ്ങളും പുറംലോകമറിയുമെന്നു ഭയപ്പെടുന്നവര്‍ വ്യാജരോപണങ്ങള്‍ ഉന്നയിച്ച്‌ ആം ആദ്മിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കയാണ്. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ “നല്ല നാളേക്ക് വേണ്ടി അഴിമതി രഹിത ഭരണത്തിനു വോട്ടുകള്‍ വാങ്ങി ആം ആദ്മി വീണ്ടും രംഗത്ത്‌ വരുമോ? കെജ്രിവാളിന്‍റെ ധീരമായ രാജി അതിനു വഴിയൊരുക്കുമോ? കാത്തിരുന്നു കാണാം. (Published in Gulf Madhyamam 16-2-14)




Wednesday, February 5, 2014

ജസീറയുടെ സമരവും ചിറ്റിലപ്പിള്ളിയുടെ സമ്മാനവും

മണല്‍ മാഫിയക്കെതിരെ തുടര്‍ച്ചയായി സമരം നടത്തി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ജസീറയും കുട്ടികളും മുമ്പ് പ്രഖ്യാപിച്ചപോലെ ചിറ്റിലപ്പള്ളിയുടെ വീട് പടിക്കല്‍ സമരം ആരംഭിച്ചത് വീണ്ടും ചര്‍ച്ച ആയിരിക്കയാണ്. കഴിഞ്ഞ മാസം സിപിഎമ്മിന്റെ നേതൃത്തില്‍ നടത്തിയ ക്ലിഫ്‌ഹൗസ്‌ സമരത്തിനെതിരെ സന്ധ്യ എന്ന വീട്ടമ്മയുടെ പ്രതിഷേധം ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ സന്ധ്യയുടെ ധീരതയ്ക്ക് അഞ്ജ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊച്ചൗസേപ്പ്   ചിറ്റിലപ്പിള്ളി  നാടിനും നാട്ടുകാര്‍ക്കും പ്രകൃതിക്കും വേണ്ടി ഒരു ജനകീയ വിഷയം ഉയര്‍ത്തി കണ്ണൂര്‍ മുതല്‍ ദില്ലി വരെ പലയിടങ്ങളിലുമായി ഒരു കൊല്ലത്തോളം ആക്ഷേപങ്ങളും പരിഹാസങ്ങളും വകവെക്കാതെ ഭീഷണികളെയും പ്രലോഭനങ്ങളെയും അവഗണിച്ചു ദൃഡനിശ്ചയത്തോടെ സമര രംഗത്ത്‌ നിലയുറപ്പിച്ച കണ്ണൂര്‍ ജില്ലയിലെ മാടായി നീരൊഴുക്കുംചാല്‍ സ്വദേശിയായ ജസീറ തന്‍റെ മൂന്ന് കുട്ടികളെയും കൂടെ കൊണ്ട്‌ നടന്ന് നടത്തുന്ന സമരം കാണാതിരുന്നത് വിമര്‍ശനത്തിനിടയാക്കി. അങ്ങനെ ജസീറയെന്ന ഒറ്റയാള്‍ പട്ടാളത്തിനും ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം പ്രഖ്യാപിക്കേണ്ടി വന്നു. 


എന്നാല്‍ ഡല്‍ഹില്‍ സമരപന്തലില്‍ ഇരിക്കുന്ന ജസീറയോട്‌ കൊച്ചിയില്‍ വന്ന് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യക്ക് സമ്മാനം നല്‍കുന്ന അവസരത്തില്‍ തന്‍റെ പാരിതോഷികം കൈപ്പറ്റണമെന്ന നിബന്ധനക്ക് ജസീറ വഴങ്ങിയില്ല. എങ്കില്‍ ജസീറയുടെ കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാം എന്ന ചിറ്റിലപ്പിള്ളിയുടെ വാഗ്ദാനവും ജസീറക്ക് സ്വീകാരമായിരുന്നില്ല. കാരണം പ്രസ്തുത ഓഫര്‍ തന്‍റെ സമരവീര്യത്തിനുള്ളതാണ് എന്നതാണ് ജസീറയുടെ വാദം. ജസീറയെന്ന പര്‍ദ്ദ ധരിച്ച മാപ്പിള പെണ്ണിന്‍റെ വിപ്ള വീര്യവും ദേശീയ തലത്തില്‍ അവര്‍ നേടിയെടുത്ത അംഗീകാരവും അഞ്ചു ലക്ഷം നല്‍കി തളര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം ദല്‍ഹി സമരം പൊളിക്കുകകൂടിയാണ് ഒരു വേള ചിറ്റിലപ്പിള്ളിയുടെ വാക്ക് കേട്ട് കൊച്ചിയില്‍ പോയി അഞ്ചു ലക്ഷം വാങ്ങിയാല്‍ സംഭവിക്കുമായിരുന്നത്.
വിഷയം വീണ്ടും ചര്‍ച്ചയായതോടെ ജസീറയുടെ മക്കളുടെ പേരില്‍ നിക്ഷേപിക്കാം, ജസീറയുടെ സമരം രാഷ്ട്രീയ പ്രേരിതം തുടങ്ങിയ വാദവുമായി ചിറ്റിലപ്പിള്ളി വീണ്ടും രംഗത്ത് വന്ന് കഴിഞ്ഞു. സന്ധ്യക്ക് പ്രഖ്യാപിച്ച പാരിതോഷികം കൊടുത്തത് അവരുടെ മക്കള്‍ക്ക് അല്ലെങ്കില്‍ ജസീറക്കും എന്ത് കൊണ്ട് നേരിട്ട് കൊടുത്തു കൂടാ. അതിനാല്‍ തന്‍റെ പേരില്‍ മുതലെടുക്കാന്‍ അനുവദിക്കില്ലെന്നും അതല്ലെന്കില്‍ പാരിതോഷിക പ്രഖ്യാപനം പിന്‍വലിക്കുക എന്ന ലളിതമായ അപേക്ഷ മാത്രമേ ജസീറ ചിറ്റിലപ്പിള്ളിയോട് ആവശ്യപ്പെടുന്നുള്ളൂ. തന്നെ കരുവാക്കി അഞ്ചു ലക്ഷം വാഗ്ദാനം ചെയ്തു അഞ്ചു കോടിയുടെ പരസ്യം നേടിയെടുക്കാനുള്ള ചിറ്റിലപ്പിള്ളി എന്ന കച്ചവക്കാരന്‍റെ ചീപ്പ് പോപുലാരിറ്റി തന്ത്രത്തിനെതിരെ ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ സ്വാഭാവിക പ്രതികരണമാണ് ജസീറയുടെ സമരം.
എന്നിരുന്നാലും ഒരു സ്ത്രീ തന്‍റെ മൂന്ന് കുട്ടികളുമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ടതുണ്ട്. (Gulf Thejas 5-2-14)
Face Book Page : Pls visit and like :  https://www.facebook.com/Janasamakshamblog

Wednesday, January 1, 2014

പുതുവത്സരദിന ചിന്തകള്‍

2013 വിടവാങ്ങുന്നതോടെ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു വയസ്സു കൂടുന്നതനുസരിച്ച് നമ്മുടെ ആയുസ്സ് കുറയുകയും ചെയ്യുകയാണ്. പക്ഷേ ഭൌതിക ജീവിതത്തോട് അത്യാര്‍ത്തി കാണിക്കുകയും അതിന്‍റെ പേരില്‍ എന്തുചെയ്യാനും മടികാണിക്കാത്തവരായി മനുഷ്യന്‍ മാറിയത് കൊണ്ടാണോ  നമ്മുടെ പുതുവത്സര ദിനങ്ങള്‍ സമാധാന പ്രേമികളെയും നിയമപാലകരെയും പേടിപ്പെടുത്തുന്ന രീതിയിലേക്ക് മാറികൊണ്ടിരിക്കുന്നത്?
ക്ഷണികമായ ഇഹലോകജീവിതത്തില്‍ സാമൂഹ്യജീവിയായ മനുഷ്യന്‍ മൃഗങ്ങളെപ്പോലെ കുത്തഴിഞ്ഞൊരു ജീവിതം നയിക്കെണ്ടവനല്ല. മറിച്ച് ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും സംസ്കാരവും ധാര്‍മ്മിക ബോധവും അവനുണ്ടായിരിക്കണം. അതോടൊപ്പം തന്നെ ജീവിതം ഭാസുരമാക്കാനും ലക്ഷ്യത്തിലേക്കെത്താനും കൃത്യമായ ആസൂത്രണങ്ങളും  നടത്തേണ്ടതുണ്ട്. നമ്മുടെ സമയം, ആരോഗ്യം, സമ്പത്ത്, വിജ്ഞാനം തുടങ്ങിയ വിഭവങ്ങള്‍ ഇതിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധികാത്ത സമയം എന്ന അമൂല്യ നിധിയെ സൂക്ഷിച്ചു ചെലവഴിച്ചാല്‍ മാത്രമേ നമ്മുടെ കാര്യങ്ങള്‍ ഉദ്ദേശിച്ച സമയത്ത് കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളായ കൌമാരവും യുവത്വവും വാര്‍ദ്ധക്യവും എന്നിവ സ്വന്തത്തിനു മാത്രല്ല സമൂഹത്തിനും നാടിനും വേണ്ടി വിപ്ലവകരമായ ഇടപെടലുകള്‍ക്കും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കേണ്ടതുണ്ട്. സ്വന്തം അധ്വാനഫലമായി ലഭിക്കുന്ന സമ്പത്താണെങ്കിലും അത് സമൂഹ നന്മക്ക് ഉപയോഗിക്കുമ്പോഴാണ് പട്ടിണിയും ദാരിദ്ര്യവും ഇല്ലാതായി വികസനവും പുരോഗതിയും സാധ്യമാവുക. ധാര്‍മികബോധത്തിലും സംസ്കാരത്തിലും അധിഷ്ഠിതമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും അതിനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും അവ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും നാം തയ്യാറാവണം.
ഇങ്ങനെയുള്ളവര്‍ക്കാണ് സന്തോഷകരമായ ജീവിതം കാഴ്ചവെക്കാനും ജീവിതവിജയം നേടാനും കഴിയുക. അതായിരിക്കട്ടെ നമ്മുടെ പുതുവത്സര ദിന പ്രതിജ്ഞ. (Published in Gulf Thejas 01-01-2014) 
















Sunday, December 22, 2013

മോഡിക്ക് കുഷ്ഠമില്ല പക്ഷേ..

ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്‍റെ പ്രതിമ നിര്‍മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോട്ടയത്ത് ബിജെപി സംഘടിപ്പിച്ച ‘റണ്‍ ഫോര്‍ യൂനിറ്റി’ കൂട്ടയോട്ടം ഗവ. ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്  വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളുടെയും സഹായത്തോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദമോഡിയാണ് ഇതിന്‍റെ സൂത്രധാരനും ഗുണഭോക്താവും. സംസ്‌ഥാനത്തെ പ്രമുഖ ന്യൂനപക്ഷ നേതാക്കളെയും മറ്റും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും സംഘാടക സമിതി ചെയര്‍മാന്‍ ജസ്റ്റീസ് തോമസ് വരെ പരിപാടിയില്‍ പങ്കെടുത്തില്ല.

സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് - എം വൈസ് ചെയര്‍മാനുമായ പി.സി. പി.സി.ജോര്‍ജ്‌ ബിജെ.പിയുടെ പരിപാടിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചതിനെതിരേ കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും ചിലരുടെ ഭാഗത്ത്‌ നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും തിരുവന്ജൂര്‍ മുതല്‍ മുരളിവരെയുള്ളവരുടെ ബി,ജെപി ബന്ധം ചൂണ്ടിക്കാട്ടി ജോര്‍ജ്ജ് തന്‍റെ പ്രവര്‍ത്തിയെ മഹത്വവല്ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

ജോര്‍ജ്ജ് ന്യായീകരിക്കുമ്പോലെ മോഡിക്ക് കുഷ്ഠവും ഐഡ്സും ഒന്നുമില്ല. അതുള്ളവര്‍ സഹതാപം അര്‍ഹിക്കുന്നവരാണ് അകറ്റി നിര്‍ത്തേണ്ടവരല്ല. പക്ഷേ കേരളമണ്ണില്‍ താമരയൊന്ന് വിരിഞ്ഞ്‌ കാണാന്‍ കൊതിപൂണ്ടിരിക്കുന്നവര്‍ അവസാനം കണ്ടെത്തിയ മാര്‍ഗമാണ്   വംശവെറിയുടെ അപ്പൊസ്തലനായ  മോഡിയെയും ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ച്  നടത്തുന്ന ഇതേപോലെയുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ അതിനെയാണ് രാജ്യത്ത് സമാധാനം കാംക്ഷിക്കുന്നവര്‍ വിമര്‍ശിക്കുന്നത്.

രാമന്‍റെ പേരില്‍ അദ്വാനി നടത്തിയ കപടനാടകങ്ങള്‍ തന്നെയാണ് ആറുപതിറ്റാണ്ട മുമ്പ് മരിച്ചുപോയ പട്ടേലിനോട് കോണ്ഗ്രസ്കാര്‍ക്ക് ഇല്ലാത്ത കപടസ്നേഹത്തിലൂടെ  മോഡിയും കളിക്കുന്നത്. തന്‍റെ സ്വപ്നമായ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഓട്ടത്തിന് ആക്കം കൂട്ടാനും ഗുജറാത്ത് വംശഹത്യയിലൂടെയും ന്യുനപക്ഷ പീഡനങ്ങളിലൂടെയും നഷ്ടമായ ഇമേജു തിരിച്ചുപിടിക്കാനും 250 കോടി രൂപ പൊതു ഖജനാവില്‍ നിന്നെടുത്തുകൊണ്ടാണ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്.  


സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഏകതാ ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന കൂട്ടയോട്ടത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ പട്ടേലിന്റെ ഫോട്ടോക്ക് പകരം മോഡിയുടെ തന്നെ ഫോട്ടോയും “ഒരു രാഷ്ട്രം ഒരു ലീഡര്‍” എന്നെഴുതുകയും ചെയ്ത ടീഷര്‍ട്ടിന്റെ പ്രകാശനമായിരുന്നു മുഖ്യ ഇനം. തന്‍റെ അടുത്ത ലീഡര്‍ മോഡിയായിരിക്കുമെന്ന് പറയാതെ പറയുകയാണോ ജോര്‍ജ്ജ് എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റുണ്ടാവില്ല. കേരള കോണ്ഗ്രസ്സിന്റെ ചരിത്രം അറിയുന്നവര്‍ക്ക് അതിലൊട്ട് പുതുമയുമില്ല. ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ ഖദറിനുള്ളില്‍ കാവിയും കാക്കിയും അണിഞ്ഞ്‌ താമരകൃഷിക്കിറങ്ങാന്‍ അണിയറയില്‍ തയ്യാറായി നില്‍ക്കുന്നവര്‍  ആരൊക്കെയാണ് എന്ന് കാത്തിരുന്നു കാണാം     (Published in G. Madhyamam 22 Dec 2013)


Sunday, November 24, 2013

സംഘപരിവാറും ഫാദര്‍ അലവിയും

അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യപേക്ഷയെ എതിര്‍ത്ത് ഭാരതീയ വിചാരകേന്ദ്രം മുന്‍ഡയറക്ടര്‍ ടി.ജി മോഹന്‍ദാസ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കയാണ് കാരണം ഫാദര്‍ അലവി, പി. പരമേശ്വരന്‍ എന്നിവര്‍ക്കെതിരെ നടന്ന വധശ്രമത്തിലെ പ്രതിയാണ് മഅ്ദനി. ഈ കേസ് പോലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ഇവരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്നതിനാല്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ പാടില്ലത്രേ. അതേസമയം തന്നെ കൊലപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചതായി തനിക്കറിയില്ലെന്നും മഅദനിയോടെന്നല്ല ഒരാളോടും തനിക്ക്‌ ഒരു തരത്തിലും വെറുപ്പില്ലെന്നു ഫാദര്‍ അലവിയും പറയുന്നു. മംഗളം പത്രത്തില്‍ വന്ന വാര്‍ത്തയിലൂടെയാണ്‌ വധശ്രമ വിവരം തന്നെ ഫാദര്‍ അലവി അറിയുന്നതത്രേ. അതേപോലെ  1998 ല്‍ നടന്ന ഈ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഒരു മൊഴിയും താന്‍ നല്‍കിയിട്ടില്ലെന്ന്‌ കോഴിക്കോട് സ്വദേശി മുഹമ്മതും  പത്രസമ്മേളന നടത്തി അറിയിച്ചിരുന്നു.



ജീവന് ഭീഷണിയുള്ളവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കുകയും സഹായം തേടുകയുമല്ലേ ചെയ്യേണ്ടത്. ഒളവണ്ണ മുതല്‍ ഒറീസ്സ വരെ കൃസ്ത്യന്‍ പാതിരിമാരെയും വിശ്വാസികളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘപരിവാര്‍കാര്‍ക്ക് എന്ന് മുതലാണ്‌ കൃസ്ത്യന്‍ ഫാദര്‍മാരോട് ഇത്രമാത്രം സ്നേഹം ഉണ്ടാകാന്‍ തുടങിയത്?


മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന സമയം തിരഞ്ഞെടുത്ത് ഇത്തരം നുണപ്രചാരണത്തിനു പിന്നിലെ ഗൂഡാലോചന മഅദനിയെ ജീവിതാവസാനം വരെ ജയിലില്‍ പാര്‍പ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണിതെന്ന് പകല്‍പോലെ വ്യക്തമാണ്. സ്വന്തം കാല്‍ ബോംബിട്ടു തകര്‍ത്ത ആര്‍.എസ്.എസ്സ്കാരനുപോലും മാപ്പ് കൊടുത്ത ചരിത്രം  മഅദനിയെ തീവ്രവാദിയാക്കി മുദ്രകുത്തിയവരടക്കമുള്ള എല്ലാവര്‍ക്കും മാതൃകയാണ് (Published in Thejas 20-11-13)




Sunday, October 27, 2013

ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ സുപ്രീംകോടതി വിധി: ഫലം കണ്ടു തുടങി

ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ സുപ്രീംകോടതി വിധി: ഫലം കണ്ടു തുടങി  
ക്രിമിനലിസവും പണാതിപത്യവും അടക്കി വാഴുന്ന ഇന്ത്യന്‍ ജനാതിപത്യത്തെയും ജനപ്രതിനിധി സഭകളെയും ശുദ്ധീകരിക്കാന്‍ വേണ്ടി ഈ അടുത്തകാലത്ത് സുപ്രീംകോടതി നേരിട്ട് ഇടപെട്ട് പ്രഖ്യാപിച്ച രണ്ടു വിധികള്‍  ഏറെ പ്രസക്തവും സ്വാഗതാര്‍ഹവുമാണ്. രാജ്യത്തെ ജനപ്രതിനിധികളില്‍ വലിയൊരു ശതമാനം ക്രിമിനലുകളും വന്‍കിട കോര്‍പറേറ്റുകളുടെ ദല്ലാളന്മാരുമാണെന്ന് കണ്ടെത്തിയ സുപ്രീകോടതി അത്തരക്കാര്‍ ജനപ്രതിനിധി സഭകളില്‍ എത്തുന്നത്‌ തടയാന്‍ വേണ്ടി കുറ്റകൃത്യങ്ങളില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കുന്ന നിയമമാണ് കഴിഞ്ഞ ജൂലായിയില്‍ സുപ്രീകോടതി പുറപ്പെടുവിച്ചത്. അതിന്‍റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ കാലിത്തീറ്റ, എംബിബിഎസ് അഴിമതി കേസുകളിലെ പ്രതികളായ ലാലുവിനും റഷീദ്‌ മസൂദിനും നേരിടേണ്ടിവന്നത്.
അതേപോലെതന്നെ നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങള്‍ ജനപ്രതിനിധി സഭകളില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് ഇപ്പോള്‍ അഭിപ്രായപ്പെട്ട നിഷേധ വോട്ടിംഗ് സൌകര്യത്തിലൂടെയും പരമോന്നത കോടതി ലക്ഷ്യമാക്കുന്നത്.


വോട്ടിംഗ് യന്ത്രത്തില്‍ “മേല്‍പറഞ്ഞവരില്‍ ആരുമല്ല” എന്ന ബട്ടന്‍ കൂടി വരുന്നതോടെ ജാതി, സമുദായ, ഗ്രൂപ്പ് പരിഗണനകളും സാമ്പത്തികശേഷിയുമൊക്കെ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യതയായി കണക്കാക്കിയിരുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിചിന്തിക്കാനും മേല്‍പ്പറഞ്ഞ രണ്ടു വിധികളും പ്രചോദനമാവേണ്ടതുണ്ട്.
ലോകത്തെ പതിമൂന്ന് രാഷ്ട്രങ്ങളില്‍ നടപ്പിലുള്ള ഈ സൌകര്യം നമ്മുടെ രാജ്യത്തെ പാര്‍ലിമെന്റിന്‍റെ അധികാരാവകാശങ്ങളില്‍ ജുഡീഷ്യറിയുടെ കടന്നുകയറ്റമാണെന്ന് നിയമവിദഗ്ധരും രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ബാലറ്റിലൂടെയായാലും വോട്ടിംഗ് യന്ത്രത്തിലൂടെയായാലും ഒരു  വോട്ടര്‍ വോട്ടു ചെയ്തിട്ടില്ല എന്ന് പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം മനസ്സിലാകുന്ന നിലവിലെ രീതി മാറ്റി ഒന്നുകൂടി സ്വകാര്യമാക്കുക മാത്രമാണ് പുതിയ പരിഷ്കാരത്തിലൂടെ സംഭവിക്കുന്നത്.    വോട്ടെടുപ്പിന്‍റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്ന ഭരണഘടന വിരുദ്ധമായ കാര്യത്തെ തടയുന്നതോടൊപ്പം കൂടുതല്‍ പൌരന്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാക്കാനും ഇത് വഴിയൊരുക്കും. ഏത് നിയമവും പുതുതായി കൊണ്ട് വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവാറുള്ള പോരായ്മകള്‍ ഇതിലുമുണ്ട്. നിഷേധവോട്ടുകള്‍ വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടിനേക്കാള്‍ അധികമായാല്‍ എന്ത് ചെയ്യണമിന്നതിനെ കുറിച്ചുള്ള വ്യക്തമായ നിയമനിര്‍മ്മാണം കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു. (Published in Thejas 23-10-13) 


Tuesday, September 24, 2013

രാഷ്ട്രീയ രംഗത്തെ കുറ്റവാളികള്‍ നമ്മെ ഭരിക്കണോ?

ഇന്ത്യന്‍ ജനാധിപത്യത്തെ പണാതിപത്യവും ക്രിമിനലിസവും വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന നിയമ നിര്‍മ്മാണ സഭകളില്‍ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ദല്ലാള്‍മാരുടെയും ക്രിമിനലുകളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുപ്രീകോടതി സുപ്രധാനമായ ഒരു വിധി ഈയിടെ പ്രഖ്യാപിച്ചത്. പ്രസ്തുത ഉത്തരവിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓഡിന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുത്തിരിക്കയാണ്
കുറ്റകൃത്യങ്ങളില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കുന്ന നിയമമാണ് കഴിഞ്ഞ ജൂലായിയില്‍ സുപ്രീകോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹരജിയും ഈ  കഴിഞ്ഞ ദിവസം സുപ്രീകോടതി  തള്ളി. നമ്മുടെ രാജ്യത്തെ 1286 എം.എ.ല്‍എമാരും 162 എം.പിമാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണത്രേ!.
രാജ്യത്ത് സ്നേഹവും സമാധാനവും പരസ്പര സഹകരണവും മുഖമുദ്രയാക്കി നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യേണ്ടവരാണ് ജനപ്രതിനിധികള്‍. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ മിഷിനറികളിലും ഇത്തരം സ്വഭാവമഹിമകളുള്ള ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് രാജ്യത്ത്‌ പുരോഗതിയും സമാധാനവും കളിയാടുകയുള്ളു.
എന്നാല്‍ സ്വന്തം നാടിനെ വിദേശകുത്തകകള്‍ക്ക് തീറെഴുതികൊടുത്തവരും, ലക്ഷം കോടികള്‍ കട്ടുമുടിച്ചു നടക്കുന്നവരും ആരാധനാലയങ്ങള്‍ തകര്‍ത്തും പച്ച മനുഷ്യരെ ചുട്ടെരിച്ചും നിര്‍ദ്ദയം വെടിവെച്ചുകൊന്നും സംഹാരതാണ്ഡവമാടി നടക്കുന്നവരാണ് പ്രധാനമന്ത്രി പദം സ്വപ്നംകണ്ട് നടക്കുന്നത്. ഇത്തരക്കാരില്‍ നിന്നും നാടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ ഈ വിധി സഹായകമാവുമോ? അതോ പണ്ടേ തുടര്‍ന്ന് വരുന്ന സവര്‍ണ്ണാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി ദളിത് പിന്നാക്ക വിഭാഗങ്ങളെയും അവരുടെ പുരോഗതിക്ക് വേണ്ടി ശ്രമിക്കുന്നവരെയും കള്ളക്കേസില്‍ കുടുക്കി ഭരണ രംഗത്തേക്ക് അടുപ്പിക്കാതിരിക്കാനുള്ള അവസരമൊരുക്കുകയാണോ ഇതിന്‍റെ പിന്നിലുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അബ്ദുല്‍ നാസര്‍ മഅദനി ഇതിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയല്ലേ. (Published in Madhyamam 14-9-13 and Thejas 19-9-13 ) 


    

Tuesday, August 20, 2013

ഉപരോധ സമരത്തിന് “ഡബിള്‍ റെക്കോര്‍ഡ്‌”



കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ നിഷ്ഠൂരമായ ഫസല്‍, ടിപി, ശുകൂര്‍ വധക്കേസ്സുകളുടെ അന്വേഷണം മുറക്ക് നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിപറഞ്ഞ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകക്കേസ്  പുനരന്വേഷണത്തിന് സിബിഐ ഏറ്റെടുക്കാനും തീരുമാനമായിരിക്കുന്നു. ഇതോടെ “കില്ലര്‍ പാര്‍ട്ടി” എന്ന പേര് വീണ് മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎമ്മിന് ഭരണപക്ഷത്തെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയായിരുന്നു സരിതാ നായരും കൂട്ടാളികളും നടത്തിയ കോടികളുടെ സോളാര്‍ തട്ടിപ്പ്‌ക്കേസ്.

മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സാധ്യമായ എല്ലാ അവസരങ്ങളും തങ്ങളാല്‍ കഴിയുന്ന രൂപത്തിലൊക്കെ ഉപയോഗപ്പെടുത്തിയാണ് സരിത, ബിജു, ശാലുമാര്‍ നാട്ടിലെ ചില പണക്കാരെയും ഭരണകര്‍ത്താക്കളെയും പറ്റിച്ച് കോടികള്‍ തട്ടിയെടുത്തത്. സോളാര്‍ തട്ടിപ്പ് കേസ്സില്‍ പിടിക്കപ്പെട്ട പ്രതികളില്‍ മുസ്ലിം പേരുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ തല്‍പരകക്ഷികള്‍ ഈ കേസ്സിന് അന്താരാഷ്ട്ര ഭീകര, ഹവാല ബന്ധം ഉണ്ടാക്കി ആഘോഷിക്കുന്നതും കാണാമായിരുന്നു.

മുമ്പ് പിണറായി വിജയന്‍ പരിചയപ്പെടുത്തിയ മീഡിയ സിണ്ടിക്കേറ്റിന്റെ നിര്‍ലോഭമായ സഹായ സഹകരണത്തോടെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തമായ നിരവധി സമരപരിപാടികള്‍ ഒന്നും തന്നെ ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ സംഘടിപ്പിച്ച അവസാനഘട്ട ജീവന്‍മരണ പോരാട്ടമായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധ സമരം.

മുഖ്യമന്ത്രിയുടെ രാജിവെക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് കുടുംബങ്ങളോടും നാട്ടുകാരോടും സത്യം ചെയ്താണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള “സഹനസമര ഭടന്‍മാര്‍”   തിരുവനന്തപുരത്തെക്ക് വണ്ടി കയറിയത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രസ്തുത സമരം തുടങ്ങിയതു മുതല്‍ അവസരത്തിനനുസരിച്ചു വാക്കുകള്‍ മാറ്റിപ്പറഞ്ഞും മറ്റും ഉപരോധ സമരം കൈവിട്ടു പോകാതിരിക്കാന്‍ നേതാക്കന്മാര്‍ക്ക് നന്നേ പാടുപെടെന്റി വന്നിട്ടുണ്ട്. തിരുവന്തപുരം നഗരത്തിലെ മദ്യഷാപ്പുകള്‍ അടച്ചിട്ടില്ലായിരുന്നുവെങ്കില്‍ 2008ല്‍ സിപിഎം സമ്മേളനത്തില്‍ നടന്ന അഴിഞ്ഞാട്ടം ആവര്‍ത്തിക്കുമെന്ന് പിണറായി ഭയപ്പെട്ടുകാണും.

സമര സമാപന പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞതാണ് പോലീസ് അന്വേഷണം കഴിഞ്ഞാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അതില്‍ മുഖ്യമന്ത്രിയോ ഓഫീസോ പെടില്ലെന്നുമൊക്കെ. ദേശീയ ശ്രദ്ധപിടിച്ചു പറ്റിയെന്ന് അവകാശപ്പെട്ട ഒരനിശ്ചിതകാല സമരം മുപ്പത് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ച് നാണക്കേടിന്റെ മറ്റൊരു റെക്കോഡ്‌ കൂടി വാങ്ങികൊണ്ടാണ് പിന്‍വാങ്ങേണ്ടി വന്നത് എന്ന് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും അവലോകനങ്ങളും സാക്ഷി. ഒരു വിപ്ലവ പാര്‍ട്ടിയുടെ അപചയത്തിന്‍റെ ആഴമളക്കാന്‍ ഇനിയും വേറെ തെളിവുകള്‍ തെരയേണ്ടതില്ല.

സോളാര്‍ തട്ടിപ്പ് കേസ്സ് വിവാദമാക്കി പണം വാരാനും കേരള മണ്ണ് മോഡിസത്തിനു പാകപ്പെദുത്താനുമുള്ള മലയാളത്തിലെ ചില ചാനലുകളുടെയും താല്പരകക്ഷികളുടെയും  ഹിഡന്‍ അജന്‍ഡകള്‍ പാളിപ്പോയതും  ഉപരോധ സമര പരാജയത്തിന്‍റെ ബാക്കി പത്രമായിരുന്നു.
(Published in Thejas Daily 20-8-13)