1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം
Showing posts with label ഭരണകൂട ഭീകരത. Show all posts
Showing posts with label ഭരണകൂട ഭീകരത. Show all posts

Saturday, March 23, 2019

നമ്മെ ഭരിക്കേണ്ടത് ക്രിമിനലുകളോ?



ഇന്ത്യന്‍ ജനാധിപത്യത്തെ പണാതിപത്യവും ക്രിമിനലിസവും വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന നിയമ നിര്‍മ്മാണ സഭകളില്‍ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ദല്ലാള്‍മാരുടെയും ക്രിമിനലുകളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ആസന്നമായ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഗുരുതരമായ കുറ്റകൃത്യങ്ങളി‌ല്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഭരണഘടനാബെഞ്ച് തളളി. അതോടൊപ്പം രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും, പാര്‍ലമെന്റാണ് നിയമം കൊണ്ടുവരേണ്ടതെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. പണവും മസില്‍ പവറും ഉപയോഗിക്കുന്നവരെ അകറ്റിനിര്‍ത്തേണ്ടത് പാര്‍ലമെന്റിന്റെ ബാധ്യതയാണ്. ഗുരുതര കേസുള്ളവര്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
രാജ്യത്ത് സ്നേഹവും സമാധാനവും പരസ്പര സഹകരണവും മുഖമുദ്രയാക്കി നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യേണ്ടവരാണ് ജനപ്രതിനിധികള്‍. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ മിഷിനറികളിലും ഇത്തരം സ്വഭാവമഹിമകളുള്ള ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് രാജ്യത്ത്‌ പുരോഗതിയും സമാധാനവും കളിയാടുകയുള്ളു.

സ്വന്തം നാടിനെ വിദേശകുത്തകകള്‍ക്ക് തീറെഴുതികൊടുത്തവരും, ലക്ഷം കോടികള്‍ കട്ടുമുടിച്ചു നടക്കുന്നവരും ആരാധനാലയങ്ങള്‍ തകര്‍ത്തും പച്ച മനുഷ്യരെ ചുട്ടെരിച്ചും നിര്‍ദ്ദയം വെട്ടിക്കൊന്നും സംഹാരതാണ്ഡവമാടി നടക്കുന്നവര്‍ എം.പി സ്ഥാനം മുതല്‍ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചേരുന്ന പതിവ് രീതി ഇനിയും ആവര്‍ത്തിച്ചുകൂട.

(Published in G Madyamam 23-3-2019)

Visit and LIKE

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/



DATE: 19-3-2019


Saturday, May 12, 2018

കാണട്ടെ സമാധാനപരമായ ഒരര്‍ത്താല്‍!!



കാശ്മീരിലെ രസാന ഗ്രാമത്തിലെ എട്ടുവയസുകാരിയെ ഏഴുദിവസത്തോളം ക്ഷേത്രത്തിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട  പ്രതിഷേധങ്ങള്‍ പതിവുപോലെ സോഷ്യല്‍ മീഡിയ വഴിയും സജീവമായി.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയോടെ സംഘപരിവാര്‍ കണ്ടെത്തിയ ഹീനമായ കുതന്ത്രത്തെ തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ് മുമ്പെങ്ങുമില്ലാത്ത വിധം നാട്ടിലും മറുനാടുകളിലും വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. 

കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലകളിലെ ഗ്രാമങ്ങളിലടക്കം ഒരു പ്രത്യേക മത, രാഷ്ട്രീയ സംഘടനകളുടെയും പിന്തുണയില്ലാതെ പൊതുജനങ്ങളും ഹര്‍ത്താലുപോലുള്ള പ്രതിഷേധവുമായി സഹകരിച്ചു. 

പതിവുപോലെ ജനങ്ങള്‍ തെരുവുലിറങ്ങി, ഗതാഗത തടസ്സം നേരിട്ടു, നിയമപാലകരുമായി വാക്കേറ്റമുണ്ടായി, ഏതാനും കെ.എസ്.ആര്‍.ട്ടി.സി. ബസുകള്‍ക്കും ചില കടകള്‍ക്കും മറ്റും കേടുപാടുകള്‍ പറ്റി. എന്നാല്‍ പ്രസ്തുത ഹര്‍ത്താലിന്‍റെയും ആക്രമണങ്ങളുടെയും മറവില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള  സംഘപരിവാര്‍, സി.പി,എം. സംഘടനകളുടെ പങ്ക് പകല്‍വെളിച്ചം പോലെ തിരിച്ചറിഞ്ഞിട്ടും മുസ്ലിം ചെറുപ്പക്കാരെയും സംഘടനകളെയും വേട്ടയാടുന്നത് തുടരുകയാണ്. 




മേല്‍ പറഞ്ഞതൊന്നും നടക്കാത്ത എത്ര ഹര്‍ത്താലുകളും സെക്രട്ടറിയേറ്റ്, കലക്ട്രേറ്റു മാര്‍ച്ചുകളും ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങിയ രാഷ്ട്രീയ സംഘടനകള്‍ക്ക് കാണിച്ചു തരാന്‍ സാധിക്കും. പാര്‍ട്ടി പ്രക്ഷോപ പരിപാടികള്‍ക്ക് വാര്‍ത്താ പ്രാധ്യാന്യം കിട്ടാന്‍ വേണ്ടി മന:പ്പൂര്‍വ്വം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതും പതിവുപരിപാടിയല്ലേ?. 

അതിനാല്‍ ഇനിയെങ്കിലും അനാവശ്യ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കാതെയും ഹര്‍ത്താല്‍ നടത്താതെ കാര്യങ്ങള്‍ സാധിക്കാത്ത അത്യാവശ്യ ഘട്ടത്തില്‍  യാതൊരുവിധ ഗതാഗത തടസ്സവും സൃഷ്ടിക്കാതെ, പൊതു മുതല്‍ നശിപ്പിക്കാതെ, നിയമപാലകരുമായി സഹകരിച്ചുകൊണ്ടുള്ള ഒരു മാതൃകാ ഹര്‍ത്താല്‍ നടത്താന്‍ വിമര്‍ശകര്‍ക്ക് സാധിക്കുമോ?.  (Published in Thejas Daily 10 May 2018) 







FOR MORE READING
Visit and Like:

Face Book Page

https://www.facebook.com/Janasamakshamblog/

Blog
http://janasamaksham.blogspot.com/

Monday, April 23, 2018

തീവ്രവാദ ആരോപണങ്ങള്‍ക്ക് പിന്നില്‍


കിനാലൂര്‍, ഗൈല്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളില്‍ നിലനില്പ്പിന്നായി പോരാടുന്നവരെയും അവര്‍ക്ക് പിന്തുണ കൊടുക്കുന്നവരെയും തീവ്രവാദ പട്ടം നല്‍കി ആക്ഷേപിക്കാന്‍ സംഘികളെക്കാള്‍ സഖാക്കളും മത്സരിക്കുകയാണിന്ന്. മലപ്പുറത്തുകാരനും ഇസ്ലാമിക ചരിത്രത്തില്‍ ബിരുദവുമുള്ള സഖാവ് വിജയരാഘവന്‍ ഈ കഴിഞ്ഞ ദിവസം നടത്തിയ ആരോപണവും മനസ്സറിഞ്ഞുകൊണ്ടുതന്നെയാവണം. 

താന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിലനില്പിനു വേണ്ടിയോ മാനുഷിക  വിഷയങ്ങളിലോ ഇടപെടുന്നവരും പിന്തുണക്കുന്നവരുമെല്ലാം തീവ്രവാദികളും ഭീകരവാദികളുമാണെന്ന് ആരോപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് പുതിയ സംഭവമല്ല. ഫലസ്തീനികളും കാശ്മീരികളുമൊക്കെ വളരെ മുമ്പേ ഈ ചെല്ലപ്പേരില്‍ അറിയപ്പെടുന്നവരാണ്‌.

വികസനത്തിന്‍റെ മറവില്‍ സര്‍ക്കാരും മറ്റു ഏജന്‍സികളും നടപ്പാക്കുന്ന അനീതികള്‍ക്കെതിരെയും മറ്റു സാമൂഹ്യ, മനുഷ്യാവകാശ വിഷയങ്ങളിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയിരുന്ന മുന്നേറ്റങ്ങള്‍ അടുത്തകാലത്ത്‌ സജീവമായ ചില രാഷ്ട്രീയ നവജാഗരണ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തതിന്‍റെ ജാള്യതമൂലമാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും നേതാക്കളും ഇത്തരം ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. (Published in Thejas Daily on 19 April 2018)