1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം
Showing posts with label ഒരു നാട് രണ്ടു നീതി. Show all posts
Showing posts with label ഒരു നാട് രണ്ടു നീതി. Show all posts

Saturday, March 23, 2019

നമ്മെ ഭരിക്കേണ്ടത് ക്രിമിനലുകളോ?



ഇന്ത്യന്‍ ജനാധിപത്യത്തെ പണാതിപത്യവും ക്രിമിനലിസവും വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന നിയമ നിര്‍മ്മാണ സഭകളില്‍ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ദല്ലാള്‍മാരുടെയും ക്രിമിനലുകളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ആസന്നമായ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഗുരുതരമായ കുറ്റകൃത്യങ്ങളി‌ല്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഭരണഘടനാബെഞ്ച് തളളി. അതോടൊപ്പം രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും, പാര്‍ലമെന്റാണ് നിയമം കൊണ്ടുവരേണ്ടതെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. പണവും മസില്‍ പവറും ഉപയോഗിക്കുന്നവരെ അകറ്റിനിര്‍ത്തേണ്ടത് പാര്‍ലമെന്റിന്റെ ബാധ്യതയാണ്. ഗുരുതര കേസുള്ളവര്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
രാജ്യത്ത് സ്നേഹവും സമാധാനവും പരസ്പര സഹകരണവും മുഖമുദ്രയാക്കി നാടിനേയും നാട്ടുകാരേയും സ്നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യേണ്ടവരാണ് ജനപ്രതിനിധികള്‍. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ മിഷിനറികളിലും ഇത്തരം സ്വഭാവമഹിമകളുള്ള ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് രാജ്യത്ത്‌ പുരോഗതിയും സമാധാനവും കളിയാടുകയുള്ളു.

സ്വന്തം നാടിനെ വിദേശകുത്തകകള്‍ക്ക് തീറെഴുതികൊടുത്തവരും, ലക്ഷം കോടികള്‍ കട്ടുമുടിച്ചു നടക്കുന്നവരും ആരാധനാലയങ്ങള്‍ തകര്‍ത്തും പച്ച മനുഷ്യരെ ചുട്ടെരിച്ചും നിര്‍ദ്ദയം വെട്ടിക്കൊന്നും സംഹാരതാണ്ഡവമാടി നടക്കുന്നവര്‍ എം.പി സ്ഥാനം മുതല്‍ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചേരുന്ന പതിവ് രീതി ഇനിയും ആവര്‍ത്തിച്ചുകൂട.

(Published in G Madyamam 23-3-2019)

Visit and LIKE

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/



DATE: 19-3-2019


Wednesday, May 30, 2018

നിപ വൈറസ് ബാധ: സർക്കാർ ധന സഹായം നല്കണം.


സംസ്ഥാനത്തിന്റെ പല ഭാഗത്തായി നിപ വൈറസിന്റെ ബാധയേറ്റ് ജീവൻ നഷ്ടപ്പെട്ടവർക്കും, വിവിധ ആശുപത്രികളിലെ തീവൃപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും സാമ്പത്തിക സഹായവും  കുടുംബത്തിലെ അർഹതപ്പെട്ടവർക്ക് സർക്കാർ  ജോലിയും നല്കി സഹായിക്കാൻ സർക്കാർ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്.


ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ സംസ്ഥാനത്ത് നടന്ന വിവിധ ലോക്കപ്പ് പീഡനത്തിനിരയായവർക്കും, രാഷ്ട്രീയ പകപോക്കലിന്‍റെയും  ഭാഗമായി ഇന്ജിന്ജായി കൊല്ലപ്പെടുന്നവര്‍ക്കും ഉന്നതാധികാരസ്ഥാനത്തിരിക്കുന്നവരും വന്‍കിട മുതലാളിമാരും തങ്ങള്‍ക്കിഷ്ടമില്ലാത്തവരോട് കാണിക്കുന്ന സമാനതകളില്ലാത്ത പീഡനങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കുബേര പുത്രന്മാരുടെ റാഗിംഗിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കും കാല്‍ക്കോടി രൂപവരെയാണ് സര്‍ക്കാര്‍ നഷ്ടപ്പരിഹാരമായി നല്‍കിക്കൊണ്ടിരിക്കുന്നു.
എന്നാൽ പ്രകൃതി ദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍, മാരക രോഗം, വിഷബാധ തുടങ്ങിയവ കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവർക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും വല്ലതും കിട്ടണമെങ്കില്‍ മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും ബന്ധപ്പെട്ടവരെ കാണേണ്ടവിധം കാണുകയും ചെയ്താലേ കാര്യങ്ങള്‍ നടക്കാറുളളു .
നിപ വൈറസ് ബാധിതരായി സർവ്വതും നഷ്ടപ്പെട്ടവർക്കും ഈ അവസ്ഥ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.
(Published in Thejas Daily  29-5-18)
FOR MORE READINGS

Visit and Like:
Face Book Page:
https://www.facebook.com/Janasamakshamblog/
Blog:
http://janasamaksham.blogspot.com/






Sunday, March 25, 2018

ഗോ സംരക്ഷണക്കൊല: കോടതി വിധി പാഠമാകട്ടെ



ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ എന്ന അസഗര്‍ അന്‍സാരിയെ വാഹനത്തില്‍ ബീഫ് കയറ്റി കൊണ്ടുപോയി എന്ന കുറ്റം ആരോപിച്ച്  കൊലപ്പെടുത്തിയവര്‍ക്ക് രാംഗഡ് അതിവേഗ കോടതി പ്രഖ്യാപിച്ച ജീവപര്യന്തം തടവ് ശിക്ഷയും കുടുംബത്തിനു മതിയായ നഷ്ടപരിഹാരവും നല്‍കാനുമുള്ള കോടതി വിധി പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ബി.ജെ.പി. മീഡിയ സെല്‍ നേതാവടക്കം പതിനൊന്നു ഗോരക്ഷാ ഗുണ്ടകളാണ് കേസിലെ പ്രതികള്‍.


ഭരണത്തിന്റെ തണലും നേതാക്കന്മാരുടെ പിന്തുണയും മറയാക്കി രാജ്യത്തുടനീളം ഹിന്ദുത്വഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്കും വര്‍ഗീയാക്രമണങ്ങള്‍ക്കും കിട്ടിയ ആദ്യ പ്രഹരം ഒരു താക്കീതായി മാറട്ടെ.
അലീമുദ്ധീന്‍റെ കുടുംബത്തോടൊപ്പം നാട്ടുകാരും, മത, സാമൂഹ്യ, മനുഷ്യാവകാശ സംഘടനകളും ഒത്തൊരുമിച്ച് രംഗത്തിറങ്ങിയതിന്റെ ഫലമാണിത്. പതിവുപോലെ കേസ് തേച്ചുമായ്ച് കളയാന്‍ വേണ്ടി എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയും കേസിലെ ഏക സാക്ഷിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയും മറ്റു തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടും അലീമുദ്ധീന്‍റെ കുടുംബത്തിന് നീതി ലഭിച്ചത് പഴുതടച്ച നിയമ പോരാട്ടത്തിന്‍റെ ഫലമായിരുന്നു.

അതിനാല്‍ സമാനമായ കേസുകളിലും  സാക്ഷികള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചും പരിചയ സമ്പന്നരായ പൊതുപ്രവര്‍ത്തകരുടെയും പ്രഗല്‍ഭരായ വക്കീലുമാരുടെയും സഹായത്തോടെ ബന്ധപ്പെട്ടവര്‍ ഐക്യത്തോടെ കേസുമായി മുന്നോട്ടു പോയാല്‍ ഇതേപോലുള്ള കേസുകളിലെ കുറ്റവാളികള്‍ക്ക്  മാതൃകാപരമായി ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കും.

(Published in G. Madhyamam Daily 24-03-2018 AND Malayalam News – 23-03-2018)

Best regards
Anvar Vadakkangara
JlZAN - KSA
Mob/W. No.: +966507588672

FOR MORE READING
Visit and Like:
Face Book Page
https://www.facebook.com/Janasamakshamblog/
Blog
http://janasamaksham.blogspot.com/