1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം
Showing posts with label ലൌ ജിഹാദ്’. Show all posts
Showing posts with label ലൌ ജിഹാദ്’. Show all posts

Saturday, September 9, 2017

ഡോക്ടര്‍ ഹാദിയ : മനുഷ്യാവകാശ കമ്മീഷനുകള്‍ കണ്ണുതുറക്കുമോ?



ഡോക്ടര്‍ ഹാദിയ : മനുഷ്യാവകാശ കമ്മീഷനുകള്‍ കണ്ണുതുറക്കുമോ?

സമൂഹത്തിലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ വ്യക്തികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വിവിധ തരം പീഡനങ്ങളും പ്രയാസങ്ങളും നേരിടുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി ഇടപെടാറുള്ള മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്.

നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമുപയോഗപ്പെടുത്തി തനിക്കിഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ച തനിക്കിഷ്ടപ്പെട്ട വരനെ തിരെഞ്ഞെടുത്ത ഇരുപത്തിനാലുകാരിയായ ഒരു വനിതാ ഡോക്ടറെ കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകളും തെറ്റിദ്ധാരണകളും അവര്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന ഭീഷണികളും പീഡനങ്ങളുമൊക്കെ അന്തരാഷ്ട്ര മീഡിയകളും പരമോന്നത കോടതിയിലുമൊക്കെ എത്തിക്കഴിഞ്ഞിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു.

 

മാസങ്ങളോളമായി സംഘപരിവാരത്തിന്‍റെയും അവരുടെ താളത്തിനൊത്ത് തുള്ളുന്ന പോലീസുകാരുടെയും തടവറയില്‍ കഴിയുകയാണ് ഡോക്ടര്‍ ഹാദിയ.

ഇത്തരം വിഷങ്ങളില്‍ സ്വമേധയാ കേസ്സെടുക്കാറുള്ള മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
സ്വമേധയാ കേസേടുക്കുന്നില്ലെങ്കില്‍ സാമൂഹ്യ സംഘടനകളോ വ്യക്തികളോ നല്‍കുന്ന പരാതി പ്രകാരം കേസെടുക്കുന്ന പതിവും ഹാദിയ വിഷയത്തില്‍ ഉണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പ് കൊടുത്ത പരാതി അവഗണിച്ചു തള്ളുകയും വീണ്ടും സമാനമായ പരാതിയുമായി സമീപിച്ചപ്പോഴാണ് മറ്റൊരന്വേഷണത്തിനു തയ്യാറാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ പ്രഖ്യാപനം ഉണ്ടായത്.    (Published Thejas Daily 08-09-2017).


FOR MORE READINGS
Visit and Like:

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/
 





Saturday, May 22, 2010

“ലൌ ജിഹാദ്’ എന്ന പുതിയ നമ്പര്‍


കാമ്പസ്സുകളില്‍ മൊട്ടിടുന്ന കൌമാര പ്രണയങ്ങളെ, മുസ്ലിം വിദ്യാര്‍ത്ഥികള്‍ ആസൂത്രിതമായി നടത്തുന്ന മത പരിവര്‍ത്തനമാക്കി ചിത്രീകരിച്ചു പരിവാര്‍ സംഘടനകളും ചില മീഡിയകളും നടത്തുന്ന ഗോസ്സിപ്പുകളും ഒളിയജണ്ടകളും വ്യക്‌തമാക്കി കൊണ്ടും അത്തരം ഗൂഡതന്ത്രങ്ങളെ തിരിച്ചറിഞ്ഞു മത നേതൃത്വങ്ങളും സംഘടനകളും അവസരത്തിനൊത്തു ഉണരാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുമുള്ള കത്തുകള്‍. 
(14 Oct 09, & 24 Oct 09 Thejas 05 Nov 09 M.News)