1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, September 9, 2017

ഡോക്ടര്‍ ഹാദിയ : മനുഷ്യാവകാശ കമ്മീഷനുകള്‍ കണ്ണുതുറക്കുമോ?ഡോക്ടര്‍ ഹാദിയ : മനുഷ്യാവകാശ കമ്മീഷനുകള്‍ കണ്ണുതുറക്കുമോ?

സമൂഹത്തിലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ വ്യക്തികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വിവിധ തരം പീഡനങ്ങളും പ്രയാസങ്ങളും നേരിടുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി ഇടപെടാറുള്ള മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്.

നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമുപയോഗപ്പെടുത്തി തനിക്കിഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ച തനിക്കിഷ്ടപ്പെട്ട വരനെ തിരെഞ്ഞെടുത്ത ഇരുപത്തിനാലുകാരിയായ ഒരു വനിതാ ഡോക്ടറെ കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകളും തെറ്റിദ്ധാരണകളും അവര്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന ഭീഷണികളും പീഡനങ്ങളുമൊക്കെ അന്തരാഷ്ട്ര മീഡിയകളും പരമോന്നത കോടതിയിലുമൊക്കെ എത്തിക്കഴിഞ്ഞിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു.

 

മാസങ്ങളോളമായി സംഘപരിവാരത്തിന്‍റെയും അവരുടെ താളത്തിനൊത്ത് തുള്ളുന്ന പോലീസുകാരുടെയും തടവറയില്‍ കഴിയുകയാണ് ഡോക്ടര്‍ ഹാദിയ.

ഇത്തരം വിഷങ്ങളില്‍ സ്വമേധയാ കേസ്സെടുക്കാറുള്ള മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
സ്വമേധയാ കേസേടുക്കുന്നില്ലെങ്കില്‍ സാമൂഹ്യ സംഘടനകളോ വ്യക്തികളോ നല്‍കുന്ന പരാതി പ്രകാരം കേസെടുക്കുന്ന പതിവും ഹാദിയ വിഷയത്തില്‍ ഉണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പ് കൊടുത്ത പരാതി അവഗണിച്ചു തള്ളുകയും വീണ്ടും സമാനമായ പരാതിയുമായി സമീപിച്ചപ്പോഴാണ് മറ്റൊരന്വേഷണത്തിനു തയ്യാറാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ പ്രഖ്യാപനം ഉണ്ടായത്.    (Published Thejas Daily 08-09-2017).


FOR MORE READINGS
Visit and Like:

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/
 

Wednesday, August 23, 2017

വിശ്വാസത്തിന്റെ വഴി വ്യക്തമാക്കി ഡോ: ഹാദിയ വീണ്ടും

സുപ്രീം കോടതി ഉത്തരവ് പ്രകാരം സുരക്ഷ എന്ന പേരിൽ നിരവധി പോലീസുകാരുടെ വലയത്തിൽ  മാസങ്ങളോളമായി  പുറംലോകം കാണാതെ കഴിയുന്ന ഡോ. ഹാദിയക്ക് തന്റെ വിശ്വാസത്തിന്റെ വഴി ഒരിക്കൽ കൂടി ലോകത്തോട് വിളിച്ച് പറയാൻ അവസരം കിട്ടി.   തന്നെ  വിശ്വാസത്തിലേക്ക് വഴി കാണിച്ചത് ആരാണെന്ന് സ്വന്തം പ്രിയ മാതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നതും ലോകത്തെ കാണിച്ചത് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഭയപ്പെടുന്ന സംഘത്തിന്റെ നേതാവിലൂടെയായത്  മറ്റൊരു കാര്യം.
 
 
26വയസ്സുള്ള ഒരു ഡോക്ടറുടെ അഭിപ്രായം കേവലം കുട്ടികളുടെ അഭിപ്രായമായി വ്യാഖ്യാനിച്ച പരമോന്ന കോടതി ജഡ്ജിമാർക്കും ഹാദിയയുടെ വിശ്വാസമാറ്റത്തിന് പിന്നിൽ ലവ്ജിഹാദാണെന്ന് പ്രചരിപ്പിച്ച് അന്താരാഷ്ട വിഷയമാക്കി കൊണ്ടാടുന്നവർക്കും മുഖത്തേറ്റ പ്രഹരമായിരുന്നു രാഹുൽ ഈശ്വർ എന്ന സംഘപരിവാർ വാക്താവിന്റെ നിഗൂഡത നിറഞ്ഞ ഓപ്പറേഷനിലൂടെ പൊളിഞ്ഞത്.
 
എന്നാൽ നിഷ്പക്ഷമായ ഒരന്വേഷണം നടത്തി കൊട്ടിഘോഷിക്കുന്ന ലവ് ജിഹാദ്, രാജ്യത്തെ ഒരു മുസ്ലിം സംഘടനയും പിന്തുണക്കാത്ത ഐഎസ് ബന്ധങ്ങളും കൂട്ടികെട്ടി ഈ കേസിനെ സങ്കീർണമാക്കുന്നതിന്റെ പിന്നിലെ  നിഗൂഢതകൾ പുറത്ത് കൊണ്ട് വരാനും ഒരു തികഞ്ഞ മതവിശ്വാസിനിയായ ഇന്ത്യൻ പൗരയെ തടവിലിട്ടും കൗൺസിലിംഗ് നടത്തിയും  മനം മാറ്റാനുള്ള ശ്രമം പരാജയപ്പെടുത്താനും സർക്കാറും മതേതരത്വ വിശ്വാസികളും രംഗത്ത് വരണം.

(Published Thejas Daily 21-8-2017).


Sunday, August 20, 2017

നിയമ ലംഘനമാണോ ദേശസ്നേഹം


നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം നിയമം, കോടതി, ഭരണഘടന,പോലീസ് തുടങ്ങിയ രാഷ്ട്രത്തിന്റെ നെടുംതൂണുകളെയെല്ലാം ധിക്കരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മുതൽ ചോട്ടാ നേതാക്കൾ വരെ പെരുമാറുന്നതും സംസാരിക്കുന്നതും.


വലിയ വായിൽ ദേശസ്നേഹം വിളമ്പുകയും മറ്റുള്ളവരുടെ ദേശ സ്നേഹം അളന്ന് നടക്കുകയും ചെയ്യുന്ന സംഘപരിവാറിന്‍റെ എം പി മാർക്കും നേതാക്കൾക്കും നാലുവരി വന്ദേമാതരം പാടാനോ ദേശീയ ചിന്ഹങ്ങളെ ആദരിക്കേണ്ട രീതികളോ വശമില്ല എന്നതിന്‍റെ ഉദാഹരണങ്ങളാണ് ഗുജറാത്തിലും പാലക്കാട്ടുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്.
നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയും സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും തിരെഞ്ഞെടുപ്പുകളിലും മറ്റും കൃത്രിമങ്ങള്‍ കാണിച്ചും ലവ് ജിഹാദു പോലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഏതടവുകളും പയറ്റാനും നിയമങ്ങൾ പരസ്യമായി ലംഘിച്ച് വെല്ലുവിളിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടരെന്നു സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.

രാജ്യത്ത് അനീതിയും അക്രമണവും വർഗീയ കലാപങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തി മുന്നേറുന്ന സംഘപരിവാർ ഗൂഢതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് തന്ത്രപൂർവ്വം നേരിടാനും ശക്തമായ ബോധവൽക്കരണം നടത്താനും സമാധാന കാംക്ഷികൾ രംഗത്തിറങ്ങണം. അതോടൊപ്പം സംഘപരിവാർ മുതലെടുപ്പ് നടത്തുമെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അവർക്ക് പാദസേവ ചെയ്യുന്നവരുടെ കാപട്യം തുറന്ന് കാണിക്കുകയും വേണം. (Published in Thejas Daily (18-08-17)