1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

ഇടപെടലുകള്‍

പ്രവാസി പ്രശ്നങ്ങള്‍
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന 25 ലക്ഷത്തോളം വരുന്ന ഗള്‍ഫിലെ പ്രവാസികളുടെ നിരവധി പ്രശ്നങ്ങള്‍ ഇന്നും പരിഹാരമില്ലാതെ തുടരുന്നു. പ്രവാസികളെ പല നിലക്കും ചൂഷണം ചെയ്യുന്ന കാര്യത്തില്‍ എല്ലാവരും തുല്യരാണ്. പ്രവാസി പ്രശ്നങ്ങളെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്തും മറ്റും സാന്ദര്‍ഭികമായി എഴുതിയ കത്തുകള്‍

തീവ്രവാദ പ്രചാരണം
രാജ്യത്തു എവിടെ സ്ഫോടനങ്ങള്‍ നടന്നാലും അതിന്റെ പിന്നില്‍ ഏതെങ്കിലും അറബി, ഉറുദു പേരുള്ള മുസ്ലിം സംഘടനകളുടെ പേരില്‍ കുറ്റം ചാര്‍ത്തി മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലും പുറത്തും വേട്ടയാടി പീഢിപ്പിക്കുന്ന പ്രവണത ഇന്ത്യാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അഭംഗുരം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പരിവാര്‍ പ്രേമികളും മുന്‍ സൈനികരും ചില മീഡിയകളും മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന ഇത്തരം ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയാതെ നിരപരാധികളായ മുസ്ലിം യുവാക്കളെയും സംഘടനകളെയും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി കാമ്പയിനുകളും പ്രസ്താവനകളും നടത്തിയവര്‍, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ പ്രതികളെയും സംഘടനകളെയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഒരക്ഷരം ഒരിയാടാത്തവരുടെ കപട മുഖം വ്യക്തമാകുന്ന കത്തുകള്‍

ഭരണകൂട ഭീകരതക്കെതിരെ
ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെ ഒതുക്കാനും അവരെ അന്യായമായി പീഡിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ തന്നെ ടാഡ, പോട്ടോ തുടങ്ങിയ കരിനിയമങ്ങള്‍ നടപ്പിലാക്കുകയും അവയുടെ മറവിലും മറ്റുമായി രാജ്യത്തുടനീളം ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും  വ്യക്തമാക്കിക്കൊണ്ട് വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ അഭിപ്രായങ്ങള്‍.

പ്രവാസി കൂട്ടായ്മകളിലെ അരുതായ്മകള്
ജിദ്ദയിലെ മൂന്നു ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്കിടയില്‍ ചെറുതും വലുതുമായ എണ്‍പതോളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.  പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ പരിഹാരം കാണുന്നതിനും ഹജ്ജ്‌ പോലുള്ള സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്‍റെ അതിഥികളെ സഹായിക്കുന്നതിനും മറ്റുമൊക്കെ സമാനമനസ്കരായ സംഘടനകള്‍ ഒത്തു ചേര്‍ന്ന് വിവിധ കൂട്ടായ്മകളും ഇവിടെ സജീവമാണ്. എന്നാല്‍ ഇത്തരം കൂട്ടായ്മകളെ ഹൈജാക്ക് ചെയ്യാനും, അര്‍ഹതപ്പെട്ടവരെ തഴഞ്ഞു നേതൃത്വം പിടിച്ചടക്കാനും ചില രാഷ്ട്രീയ സംഘടന നേതാക്കളും  മീഡിയ മാനിയക്കാരും നടത്തുന്ന പൊളിട്രിക്സുകള്‍ക്കെതിരെ വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ പ്രതികരണങ്ങള്‍.

ഒരു നാട് രണ്ടു നീതി
വ്യാജബോംബു, വധഭീഷണികള്‍, സ്ഫോടനങ്ങള്‍ക്ക് ശ്രമിക്കല്‍, സ്ഫോടകവസ്തു പിടിച്ചെടുക്കല്‍, വിശുദ്ധ വേദഗ്രന്ഥങ്ങള്‍, പുണ്യ പുരുഷന്മാര്‍ എന്നിവരെ നിന്ദിക്കല്‍, തുടങ്ങിയ ഒട്ടേറെ രാജ്യരക്ഷയെയും സമാധാന ജീവിതത്തെയും ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ക്ക്‌ അടുത്ത കാലത്തായി നമ്മുടെ കേരളം സാക്ഷിയായി. എന്നാല്‍ യഥാര്‍ത്ഥ പ്രതികളുടെ മതവും ജാതിയും പേരും നോക്കി വിഷയത്തെ പര്‍വ്വതീകരിക്കാനും ചര്‍ച്ചകളും പ്രചാരണവും നടത്താനും ഒന്നും സംഭവിക്കാത്ത രീതിയില്‍ വിഷയം മൂടിവെക്കാനും പരിവാര്‍ - മീഡിയ പോലീസ് കൂട്ടുമുന്നണി ഗൂഢതന്ത്രങ്ങളിലൂടെ രക്ഷപ്പെടുത്തുന്നവരെയും പീഢിപ്പിക്കപ്പെടുന്നവരെയും കുറിച്ച്.

എയര്‍ ഇന്ത്യ
നമ്മുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന  ഗള്‍ഫ്‌ റൂട്ടുകളിലെ യാത്രക്കാരായ പ്രവാസി മലയാളികളോട് കാണിക്കുന്ന ക്രൂരതകള്‍ക്ക്‌ കയ്യും കണക്കുമില്ല. എയര്‍ ഇന്ത്യ മാനേജുമെന്റ് ചില ദിവസങ്ങളില്‍ കാണിച്ച നിരുത്തരവാദപരമായ പെരുമാറ്റങ്ങള്‍ ജിദ്ദയിലെ പ്രധാന തെരുവുകളില്‍ സര്‍വീസ് നടത്തുന്ന ഹാഫില എന്ന കോസ്റ്റര്‍ ബസുമായി താരതമ്യം ചെയ്‌താല്‍ അത് അതിശയോക്തിയാവില്ല!!

മൊബൈല്‍ ഫോണ്‍
ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ നിത്യോപയോഗ വസ്തുവായി മൊബൈല്‍ഫോണ്‍ മാറി കഴിഞ്ഞു. എന്നാല്‍ ഒരുപാട് ദോഷങ്ങളും അതിലേറെ ഗുണങ്ങളുമുള്ള ഈ ഉപകരണത്തിലെ ക്യാമറയും, സംഗീതവും മറ്റും കാരണം കൂടെ കൊണ്ട് നടക്കുന്നത് പോലും നിരോധിക്കുന്ന സ്ഥലങ്ങള്‍ കൂടി കൂടി വരുന്നു. മൊബൈല്‍ ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളെ വിശദീകരിക്കുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍:
നോര്‍കയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആരംഭിച്ച പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണ പദ്ധതിയില്‍ പ്രവാസിക്ക് ഗുണത്തെക്കാളേറെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍, സച്ചാര്‍ കമ്മിഷന്‍ നിര്‍ദേശ പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ച പാലൊളി കമ്മിറ്റി പ്രഖ്യാപിച്ച മദ്രസ്സ അധ്യാപക പെന്‍ഷന്‍ പദ്ധതിയിലെ പാളിച്ചകള്‍ എന്നിവയെ സൂചിപ്പിച്ചു എഴുതിയ പ്രതികരണങ്ങള്‍ പല പത്രങ്ങലും വളരെ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിക്കുകയുണ്ടായി

ചൂഷണങ്ങള്‍ക്കെതിരെ
കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി വഴി പരിശുദ്ധ ഹജ്ജിനായി അപേക്ഷിക്കുന്നവരില്‍ വളരെ ചെറിയ ശതമാനം ആളുകള്‍ക്ക്‌ മാത്രമാണ് ഹജ്ജിനു പോകാനുള്ള അവസരം കിട്ടാറുള്ളു. ഈ അവസരം മുതലെടുത്ത്‌ സ്വകാര്യ ഗ്രൂപ്പുകാര്‍ വിവിധ തരത്തില്‍ നേടിയെടുക്കുന്ന ഹജ്ജ്‌ സീറ്റുകള്‍ വഴി കൊണ്ടു വരുന്ന ഹാജിമാരെ പല തരത്തിലുള്ള  ചൂഷണങ്ങള്‍ക്കും വിധേയമാക്കുന്നു. ഹജ്ജിന്റെ മറവില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍/പുറത്തു കൊണ്ടു വരാന്‍ മാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ഇടപെടണമെന്നാവശ്യപ്പെട്ട് എഴുതിയ കത്ത്.

പരിശുദ്ധ ഹജ്ജ്‌ നിര്‍വഹിക്കുന്നവര്‍ക്ക്‌ വിവിധ വാക്സിനേഷന്‍, ബ്ലഡ്‌ ഗ്രൂപ്പ്‌ എന്നിവ നിര്‍ബന്ധമാക്കിയത് മുതലെടുത്ത് ജിദ്ദയിലെ വിവിധ പോളി ക്ലിനിക്കുകള്‍ ഈടാക്കുന്ന വ്യത്യസ്ത നിരക്കുകളെ കുറിച്ച്

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനത്തിനായി വരുന്നവരെ ലക്‌ഷ്യമാക്കി കോണ്‍സുലേറ്റ് ജീവനക്കാരും പരിസരത്തെ സര്‍വീസ് സെന്‍ററുകാരും ഒത്തു ചേര്‍ന്ന് നടത്തുന്ന ഫോട്ടോ കോപ്പി കച്ചവടത്തിന്റെ അനുഭവം

കരിപ്പൂര്‍ എയര്‍പ്പോട്ടിലെ ജീവനക്കാരും അവരുടെ സഹായികളും പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്ന രീതികള്‍

ജിദ്ദയിലെ കല സാഹിത്യ രംഗം
1990 കളില്‍ ജിദ്ദയില്‍ ഇന്ന് നടക്കുന്നത് പോലെ കലാ സംസ്കാരിക സംഘടനകളുടെ വിവിധ പരിപാടികള്‍ ഒന്നും തന്നെ ഇല്ലെന്നു പറയാം. എന്നാല്‍ ജിദ്ദയിലെ സാഹിത്യ സാംസ്കാരിക പരിപാടികളുടെ മറവില്‍ ചിലര്‍ പരസ്പരം നടത്തിയിരുന്ന അവാര്‍ഡ്, , കഥാ നിരൂപണം പുസ്തകപ്രകാശനം തുടങ്ങിയ കോമാളിത്തരങ്ങളെ കുറിച്ചും അവക്ക് അമിതമായ പ്രോല്‍സാഹനം നല്കിയിരുന്ന  പത്രങ്ങള്‍ക്കെതിരെയും എഴുതിയ പ്രതികരണങ്ങള്‍

No comments: