1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, January 14, 2022

 

ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ആറു വർഷത്തിലധികമായി സോഷ്യൽ മീഡിയ രംഗത്ത് സജീവമായ #ജനസമക്ഷം വടക്കാങ്ങര വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ
പുതുവത്സരത്തോടനുബന്ധിച്ച്
ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ശ്രീ. കെ. ഗണേഷ് (വിമുക്തി റിസോഴ്സ് പേഴ്സൺ - എക്സൈസ് ഡിപ്പാർട്ട്മെൻ്റ്- പൊന്നാനി) മുഖ്യ പ്രഭാഷണം നടത്തി.

#വടക്കാങ്ങര പ്രദേശത്തെ നിര്യാതരായവരുടെ വിവര ശേഖരണ രജിസ്റ്റർ പ്രകാശനം
അനസ് കരുവാട്ടിൽ (കോർഡിനേറ്റർ മക്കരപ്പറമ്പ് പഞ്ചായത്ത്മ ഹല്ല് കോർഡിനേഷൻ) നിർവ്വഹിച്ചു.

കരിപ്പൂർ എയർ ഇന്ത്യ വിമാന ദുരന്ത സമയത്ത് വിമാന യാത്രക്കാർക്കിടയിൽ സേവന രംഗത്തിറങ്ങിയ വടക്കാങ്ങര സ്വദേശിനി ഇശൽ സുൽഫിക്കറിനെ പ്രത്യേകം ആദരിച്ചു.
അബു മാസ്റ്റർ ചോലക്കൽ (വൈസ് ചെയർമാൻ മക്കരപ്പറമ്പ് പഞ്ചായത്ത്മഹല്ല് കോർഡിനേഷൻ)
ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഇശൽ സുൽഫിക്കറിനുള്ള #ജനസമക്ഷം മെമെൻ്റോ കെ. ഗണേഷും ചോലക്കൽ അബു മാസ്റ്റർ ഗണേഷിനുള്ള #ജനസമക്ഷം മെമെൻ്റോയും വിതരണം ചെയ്തു.
ഹൻഷില പട്ടാക്കൽ ഗാനമാലപിച്ചു.

ഗ്രൂപ്പ് അഡ്മിൻ #അൻവർ വടക്കാങ്ങര ചടങ്ങ് നിയന്ത്രിച്ചു.
പട്ടാക്കൽ ഇബ്രാഹിം മാസ്റ്റർ നന്ദി പറഞ്ഞു.

VISIT AND LIKE

Face Book Page:
https://www.facebook.com/Janasamakshamblog

W. App Groups
Janasamaksham W.App Groups:
00966507588672

Blog:
http://janasamaksham.blogspot.com/

Siraj 13-1-2022

Mathrubhumi 13-1-2022

Madhyamam 12-1-2022


Abu Master Distributing Janasamaksham Memento to Mr. Ganesh 

Mr. Ganesh Distributing Janasamaksham Memento to Miss. Ishal  

Publishing Record of the deceased

Presentation by Mr. Ganesh .K


No comments: