1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, June 20, 2020

#കോവിഡ് 19 : മത സംഘടന കൂട്ടായ്മകളും ഇടപെടണം


#കോവിഡ്-19 മഹാമാരി വലിയൊരു ഭീഷണിയായി ലോകമാകെ പടർന്നുകൊണ്ടിരിക്കുമ്പോൾ പ്രവാസലോകത്ത് രോഗികൾ, ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞവർ തുടങ്ങിയവരൊക്കെ എങ്ങിനെയെങ്കിലും നാടണയാനുളള മാർഗ്ഗങ്ങളും തെരഞ്ഞു നടക്കുകയാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അനുദിനം #പ്രവാസികളെ കഷ്ടത്തിലാക്കുന്ന നിയമങ്ങളാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
ഗൾഫിന്റെ വിവിധ നാടുകളിൽ വ്യത്യസ്ത രീതിയിലുള്ള സജ്ജീകരണങ്ങളാണ് കോവിഡ് രോഗികൾക്ക് ഒരുക്കിയിട്ടുള്ളത്. നമ്മുടെ രാജ്യത്തോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ള സജ്ജീകരണങ്ങൾ കണ്ടുഎല്ലാ രാജ്യങ്ങളിലും അതേപോലെയുണ്ടെന്നു അധികാരികൾ മനസിലാക്കിയതാണ് ആദ്യ തെറ്റ്.
#പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ പ്രവാസികൾ മാത്രമേ ഉളളൂവെന്ന വികാരവും അവരെ വെറും വോട്ടുകുത്തികളും ഫണ്ട് പിരിവുകാരുമായി മാത്രമേ നേതാക്കളും ഭരണാധിപന്മാരും കാണുന്നുള്ളുവെന്ന യാഥാർഥ്യവും ഭൂരിഭാഗം പ്രവാസികളും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
സാമൂഹ്യ ജീവിതത്തിലെ സാഹോദര്യ ബന്ധവും ഒരു സഹോദരന്‍റെ വിഷമം തീര്‍ത്തുകൊടുത്താല്‍ ലഭിക്കുന്ന പുണ്യത്തിന്റെ മികവും പഠിപ്പിച്ചുകൊടുക്കുന്ന മത സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഗള്‍ഫ് ചാപ്റ്ററുകള്‍, പ്രാദേശിക - സംയുക്ത മഹല്ല് കമ്മിറ്റികള്‍, റിലീഫ്‌ കൂട്ടായ്മകള്‍ തുടങ്ങിയ നൂറുകണക്കിന് സംഘടനകള്‍ മിക്ക ഗൾഫ് രാജ്യങ്ങളിലും വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഒരു വേള രാഷ്ട്രീയ സംഘടനകളേക്കാള്‍ പതിന്മടങ്ങ് വിഭവ ശേഷിയും ഭദ്രതയും ഗൾഫിലെ സര്‍ക്കാർ, സർക്കാറിതര കേന്ദ്രങ്ങളിലും സ്വാധീനമുള്ളവരുമാണ് പല സംഘടനകളും. നാടിന്റെ നട്ടെല്ല് എന്ന് വിശേഷണമുള്ള പ്രവാസികളുടെ വിയർപ്പിന്റെ നല്ലൊരു ഭാഗം നാട്ടിലെ മത സാമൂഹ്യ വിദ്യാഭ്യാസ മേഖലകൾക്കും കിട്ടിയിട്ടുണ്ട് എന്നതും മറക്കാതിരിക്കുക.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ ചിന്തകളും നയങ്ങളും തിരുത്തിപ്പിക്കാനും പ്രായോഗികമായ കാര്യങ്ങളിലൂടെ ഈ പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും പ്രവാസി സമൂഹത്തെ രക്ഷിക്കാൻ മേല്പറഞ്ഞ സംഘടനകൾക്കും ബാധ്യതയുണ്ട്.

(Published in Malayalam News 20-06-2020)
Visit and LIKE
http://janasamaksham.blogspot.com/
W. + Mob: +966507588672
വിനയപൂർവ്വം
#അൻവർ #വടക്കാങ്ങര
ബെയ്‌സ് - ജിസാൻ
മൊബൈൽ:+96650758867

No comments: