1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, April 23, 2012

വെള്ളക്കാരെ കാണുമ്പോള്‍ കവാത്ത് മറക്കുകയോ?


'എന്‍റിക്കാ ലെക്സി' എന്ന ഇറ്റാലിയന്‍ ചരക്ക് കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ടു കൊല്ലം സ്വദേശികള്‍ അതിദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക്  വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന നിലപാടുകളും കൊലയാളികളായാലും അന്യനാട്ടിലെത്തിയ ഇറ്റാലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൌരന്മാരെ സംരക്ഷിക്കാന്‍ നടത്തുന്ന പരിഗണനയും പരിശ്രമങ്ങളും വിശകലനം ചെയ്യേണണ്ടിയിരിക്കുന്നു. മല്‍സ്യതൊഴിലാളികള്‍ക്ക്‌ വേണ്ടി ഹാജരായ അഭിഭാഷകനോട് ഇരകള്‍ സ്വന്തം നാട്ടിലെ പൌരന്മാരാണെന്ന് വരെ സുപ്രീംകോടതിക്ക് ഓര്‍മ്മിപ്പിക്കേണ്ടിവന്നത് ലജ്ജാവഹമാണ്.

രാജ്യത്തുടനീളം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഏറ്റുമുട്ടലുകളിലൂടെയും സ്ഫോടനങ്ങളിലൂടെയും കൊല നടത്തി ശീലിച്ചവര്‍ വെള്ളക്കാരായ കൊലയാളികളെ കാണുമ്പോള്‍ രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യം മറന്നു പോകുന്നത് അടിമത്ത മനസ്ഥിതികൊണ്ടാവണം. 

ജന്മ നാട്ടില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ കാര്യമായിരുന്നിട്ടു പോലും മീഡിയകള്‍ക്ക് മുന്നില്‍ ഒന്ന് പറയുകയും കോടതിയില്‍ നിലപാട് മാറ്റുകയും ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഒത്തുകളി നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. (Published in Gulf Madhyamam 23 April 2012) 


3 comments:

മുഹമ്മദ്‌ ഷാജി said...

നല്ല പ്രതിഷേധം

Omar A Backer said...

ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആഘോഷിക്കപ്പെടുന്ന നിലപാടുകല്‍ക്കപ്പുറ൦ ചിലതൊക്കെ ബാകിയിരിക്കാനുള്ള നാം സാദ്ധ്യത തള്ളിക്കലയെണ്ടതില്ല. വാര്‍ത്തകള്‍ വാര്‍ത്തകളായി പരിഗണിക്കുന്നതാണ് കരണീയം. ഹൈക്കോടതി വിധിപരയാനിരിക്കുന്ന ഒരു കേസ്സില്‍ സുപ്പ്രിം കോര്‍ട്ട് ഇടപെടുന്നതില്‍ തന്നെ വിരോധാഭാസമില്ലേ. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി മൌനം വിദ്വാനു ഭൂഷണം എന്ന വിധം മൌനിയായിരുന്നതിന്റെ കാമ്പും കാതലും ആരും ത്രയുന്നത് കണ്ടില്ലല്ലോ. എന്തേ അത്?

ഒരു ജനാധിപത്യക്രമത്തിലെ ജൂഡീഷ്യരീ സംവിധാനങ്ങളും നിയമക്ക്രമങ്ങളും മറന്നുകനോണ്ടാകരുത് നമ്മുടെ ചിന്തകള്‍. വൈകാര്യത ക്കപ്പുറം വിവേകത്തിന്റെ ശബ്ദത്തിന്നാണ് സൗന്ദര്യവും ശക്തിയും. പ്രതികരണ ശേഷിയുള്ളോരു പൌരന്റെ കുശാഗ്ര ജാഗ്രത അഭിനന്നനീയം തന്നെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

Jefu Jailaf said...

പ്രതികരണം അഭിനന്ദനീയാര്‍ഹം