1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, August 6, 2010

എയര്‍ ഇന്ത്യ മാനേജറോട് സ്നേഹപൂര്‍വ്വം


ജിദ്ദ കോഴിക്കോട്‌ റൂട്ടില്‍ എല്ലാ ദിവസവും സര്‍വീസ്‌ ആരംഭിക്കാനുള്ള പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ എയര്‍ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് വര്‍ഷങ്ങളായി ദേശീയ വിമാന കമ്പനിയില്‍നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനയുടെയും നിരുത്തരവാദിത്വത്തിന്റെയും കയ്പ്പേറിയ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ്.

സാങ്കേതിക കാരണങ്ങളാലോ മറ്റോ സര്‍വീസ്‌ മുടങ്ങിയാല്‍  മണിക്കൂറുകളോളം വിമാനത്തിലും എയര്‍പോര്‍ട്ടിലും കഴിയേണ്ടി വരുന്ന യാത്രക്കാരോട് മാന്യമായി പെരുമാറാനോ, ബദല്‍ സംവിധാനത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളും  നിര്‍ദേശങ്ങളും നല്‍കാനോ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാറില്ല. കാത്തിരുന്നു ക്ഷമ നശിച്ചു വാഗ്വാദങ്ങളും മുറവിളികളും നടത്തുമ്പോഴാണ് വെള്ളവും ഭക്ഷണവും താമസ സൗകര്യങ്ങളും പലപ്പോഴും നല്‍കാറ്. അല്ലെങ്കില്‍ ചിക്കന്‍ ബ്രോസ്റ്റോ മറ്റോ നല്‍കി നഗരത്തിലെ ഏതെങ്കിലും ഫര്‍ണിഷട് അപ്പാര്‍ട്ടുമെന്റുകളില്‍ കൊണ്ട് പോയി തള്ളുന്നതും പതിവാണ്. ജിദ്ദക്ക് പുറത്തുനിന്നും വരുന്ന കൂടെ ആളില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും വയോധികരായ തീര്‍ഥാടകരുമാണ് ഇങ്ങനെ കഷ്ടപ്പെടുന്നവരില്‍ അധികവും. എയര്‍ ഇന്ത്യ നമ്മുടെ ദേശീയ വാഹനം  കൂടി ആയതിനാല്‍ മറ്റുള്ള വിമാന കമ്പനികളെക്കാള്‍ പ്രതിഷേധത്തിന് കാഠിനൃം കൂടുന്നത് സ്വാഭാവികം.

അതിനാല്‍ പുതുതായി സ്ഥാനമേല്ക്കുന്ന മാനേജര്‍മാരുടെ പതിവ് പ്രസ്താവനകള്‍ക്കതീതമായി പ്രവാസി ഇന്ത്യക്കാരുടെ ഇഷ്ടവാഹനമായി എയര്‍ ഇന്ത്യയെ മാറ്റിയെടുക്കാന്‍ ക്രിയാത്മകമായ നടപടികള്‍ക്ക് താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. (Gulf Madhyamam 06 Aug 2010) 
 

2 comments:

കുരുത്തം കെട്ടവന്‍ said...

എയര്‍ ഇന്ത്യ എന്ന് കേള്‍ക്കുബ്ബോഴേ 'പേടി' തോന്നുന്നു. എയറിലാണോ എര്‍ത്തിലാണോ യാത്രക്കാരനെ 'നിലക്ക്‌ നിര്‍ത്തുന്നതെന്ന്' അറിയില്ല. എം എ യൂസഫലി എയര്‍ ഇന്ത്യയുടെ ബോഡിയില്‍ പ്രവേശിച്ച ശേഷമാണു ഈയിടെ 'അസുഖം' കൂടിയത്‌! മുന്‍പുണ്ടായിരുന്നില്ലെന്നല്ല, ഇടക്കാലത്ത്‌ ശമനം ഉണ്ടായിരുന്നു. അദ്ദേഹത്തെ പുകച്ച്‌ പുറത്ത്‌ ചാടിക്കാനുള്ള വല്ല 'ലോബിയുടെയും' കളികളാണോ എന്നും സംശയമില്ലായില്ല.

Karyadarshi said...

അന്‍വര്‍ വടക്കാങ്ങരയുടെ കത്തുകള്‍ ശ്രദ്ധിക്കാറുണ്ട്. വളരെ
സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളാണ് മിക്കപ്പോഴും പരാമര്‍ശ
വിഷയമാകാര് എന്ന് തോന്നിയിട്ടുണ്ട്. വലിയ വായില്‍ വൃഥാ ബഹളം
വയ്ക്കുന്ന നമ്മള്‍ പൊതു പ്രസക്തിയുള്ള പല കാര്യങ്ങളിലും മൌനി ബാബമാരാന്.
സമൂഹത്തിലേക്കു ജാഗ്രതയോടെ തുറന്നു വച്ച കണ്ണുകളും സമൂഹത്തിനു നേരെ ഉന്നം
വയ്ക്കുന്ന ചൂണ്ടു വിരലും അഭിനന്ദനമര്‍ഹിക്കുന്നു. ഭാവുകങ്ങള്‍