1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, August 4, 2010

സിമിയെ ഇനിയും പേടിക്കണോ?

2001ല്കേന്ദ്ര ഗവര്മെന്റ് സിമി എന്ന ഇസ്ലാമിക യുവജന സംഘടനയെ നിരോധിക്കുന്നതിനു മുമ്പ് പ്രസ്തുത സംഘടനയില്പ്രവര്ത്തിച്ചത് വലിയ അപരാധമായി പ്രസംഗിക്കുകയും പ്രസ്താവനകള്ഇറക്കുകയും ചെയ്യുന്ന പതിവ് മത-രാഷ്ട്രീയ സംഘടനകളും നേതാക്കളും തുടര്ന്നുകൊണ്ടേയിരിക്കുന്നു.
ഇന്ത്യയിലെ മീഡിയ രംഗത്തെ പ്രമുഖരായ തെഹല്ക്കയുടെ അജിത്സാഹി മൂന്നു മാസത്തോളം ഇന്ത്യയിലെ പതിനൊന്നോളം പ്രധാന നഗരങ്ങള്സഞ്ചരിച്ചു തയ്യാറാക്കിയ അന്വേഷണ റിപ്പോര്ട്ടും, കഴിഞ്ഞ 2008 ആഗസ്റ്റില്ജസ്റ്റിസ്‌. ഗീതമിത്തലിന്റെ നേതൃത്വത്തിലുള്ള ട്രിബുണലിന്റെ വിധിയിലും സിമിയുടെ ഭീകരപ്രവര്ത്തനത്തിന് തെളിവില്ലെന്നു വ്യക്തമാക്കുന്നു.
അതെ സമയം രാജ്യത്തുടനീളം കഴിഞ്ഞ നാല് വര്ഷങ്ങള്ക്കുള്ളില്നടന്ന പ്രധാന സ്ഫോടനങ്ങളുടെ മുന്നിലും പിന്നിലും സിമിയാണെന്ന് മുന്കൂട്ടി പ്രഖ്യാപിച്ചു കാടിളക്കുകയും നിരോധനം നടപ്പാക്കുകയും ചെയ്ത മാന്യന്മാര്ഇന്ന് പ്രതികളായി പിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇസ്ലാമിക തീവ്രവാദം പറഞ്ഞു സിമിക്കെതിരെ തിരിയുന്നവര്യഥാര്ത്ഥത്തില്സമാധാനമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ / അവര്തീവ്രവാദത്തിനെതിരാണെങ്കില്‍  ഇന്ന് നമ്മുടെ വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തുന്ന  സംഘടനകള്ക്കെതിരെ എന്ത്കൊണ്ട് രംഗത്ത് വരുന്നില്ല. അവര്ജവാന്മാരെ ചുട്ടുകൊല്ലുന്നു.. തീവണ്ടികള്അട്ടിമറിക്കുന്നു. ബസ്സുകള്കത്തിക്കുന്നു. അവരുടെ അടുത്തേക്ക് ചെല്ലാന്പോലും പേടി. ആഭ്യന്ത്രമന്ത്രിരാജി നാടകം കളിക്കുന്നു.. എന്തെല്ലാം..
മൌദൂദിസം വഴി, സിമി തീവ്രവാദമാണെന്നു പറഞ്ഞു നടക്കുന്നവര്ഇത്തരം സംഘടനകളുടെ അടിയാധാരം ചികഞ്ഞു അവരുടെ തള്ള പ്രസ്ഥാനങ്ങളെ കുറിച്ച് തീവ്രവാദത്തിന്റെ യുനിവേര്സിറ്റി ആണെന്നു പറഞ്ഞു എവിടെയും ചര്ച്ച ചെയ്യുന്നതും കാണുന്നില്ല.

എല്ലാവിധ ഭീകരതകളെയും എതിര്‍ക്കുന്നു എന്ന് പറയുന്നവര്‍ക്ക് അഭിനവ്‌ ഭാരത്‌, സനാതന്‍ സന്‍സ്ഥാന്‍ എന്നിവയൊക്കെ ഹിന്ദു തീവ്രവാദ സംഘടനകളാണെന്നു പോലും അറിയില്ലെന്ന് കെ എന്കുഞ്ഞഹമ്മത് പറയുന്നു.
കേരളത്തിലെ പല മത-രാഷ്ട്രീയ സംഘടനകളുടെയും നേതൃസ്ഥാനത്തു മാത്രമല്ല അഖിലേന്ത്യാ മുസ്ലിം പേര്സണല്ബോര്ഡില്വരെ മുന്സിമി നേതാക്കള്ഉന്നതസ്ഥാനം വഹിക്കുന്നവരാണെന്നു സിമിപ്പേടിയുമായി നടക്കുന്നവര്മനസ്സിലാക്കിയിരുന്നെങ്കില്‍.   (G.Madhyamam 04 Aug 2010) 3 comments:

മലയാള ഗാനങ്ങള്‍ said...

കൊള്ളാം

jaison said...

അതെ തെഹൽക്ക പറയുന്നത് കേട്ട് രാജ്യത്തെ ഭരണം ഭീകരന്മാർക്ക് വിട്ടുകൊടുക്കുക. നല്ല ആശയം.

ua.majeed said...

Nalla "pashumark rajya snehikal" nadathunna rajyadhrohavum chaara pravarthanavum jaison marakkaruth.....