1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, August 9, 2010

ചാനല്‍ ചര്‍ച്ചകളിലെ ഒളിയജണ്ട

മുസ്ലിം സമൂഹത്തെ ഏതെങ്കിലും തരത്തില്‍ ഇകഴ്ത്തി കാണിക്കാനും അവരെ തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിക്കാനും എന്തെങ്കിലും ചെറിയ അവസരം കിട്ടുമ്പോഴേക്കും ചാനലുകളായ ചാനലുകളെല്ലാം തങ്ങളുടെ സ്ഥിരം “പ്രതികരണ തൊഴിലാളികളെ” അണിനിരത്തി രംഗത്തിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്.


അവതാരകനെ കൂടാതെ മൂന്നും നാലും വേട്ടക്കാരോട് ഒരാള്‍ മാത്രമായി പടവെട്ടേണ്ടി വരിക മാത്രമല്ല തന്റെ ഭാഗം വിശദീകരിക്കുമ്പോഴേക്കും ഏതെങ്കിലും തരത്തില്‍ അവതാരകന്‍ ഇടപെടുകയും ചെയ്യും.

ഇത്തരം തടസ്സങ്ങളൊക്കെ അതിജീവിച്ചു ഇരകള്‍ക്ക് തന്‍റെ ഭാഗം നന്നായി വിശദീകരിക്കാന്‍ സാധിച്ചാലോ പതിവിനു വിപരീതമായി അത്തരം ചര്‍ച്ചകള്‍ പിന്നീട് പുന:പ്രക്ഷേപണം ചെയ്യാറുമില്ല.

അതിനാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തുല്യമായ അവസരവും പങ്കാളിത്വവും ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പങ്കെടുക്കൂ എന്ന നിബന്ധന വെച്ചാല്‍ ദുഷ്ടലാക്കോടെ ചാനലുകള്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാന്‍ കൂടുതലൊന്നും താല്പര്യം കാണിക്കില്ല.

ഈ കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മുസ്ലിം രാഷ്ട്രീയ സംഘടനയില്‍ നിന്നും വേര്‍പിരിഞ്ഞ ചെറിയ വിഭാഗത്തിന്റെ നേതാവിനെ പങ്കെടുപ്പിച്ചു കൈരളി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും മാതൃസംഘടന നേതാക്കള്‍ വിട്ടുനിന്നതോടെ ചാനലുകാര്‍ക്ക് ചര്‍ച്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത് ഇത്തരം നീക്കത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. (Gulf Madhyamam - 9 Aug 2010,
പ്രബോധനം വാരിക ലക്കം 67/16 25 Sept. 2010)
  

 


3 comments:

Noushad Koodaranhi said...

Ella associationukalum koodiyalochich oru theerumanathil ethiyaal eluppamakum.

punnodiar said...

Your report hints the essentiality of a 'democratic' channel which is yet to be launched in Kerala since no channel in gods own country become imbalanced while the discussions among the different leaders. It is my ever been experiace. All channels have their own code of conduct, so no hope from the prevailing chaanel environment to a productive discussion.

salam pottengal said...

@Anvar Vadakkangara

"....എന്തെങ്കിലും ചെറിയ അവസരം കിട്ടുമ്പോഴേക്കും ചാനലുകളായ ചാനലുകളെല്ലാം തങ്ങളുടെ സ്ഥിരം “പ്രതികരണ തൊഴിലാളികളെ” അണിനിരത്തി രംഗത്തിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്."

അന്‍വറിന്‍റെ ഈ പ്രതികരണം ഇതിനു മുന്‍പ് തന്നെ ഞാന്‍ മാധ്യമത്തില്‍ വായിച്ചിരുന്നു.
ഏറെ പ്രസക്തമായ ചില കാഴ്ചപ്പാടുകള്‍ തന്നെയാണ് അന്‍വര്‍ മുന്നോട് വെക്കുന്നത്. ഇന്നത്തെ മാറിയ മാധ്യമ പരിസരത്തു നിന്ന് ഒളിച്ചോടാതെ പറയേണ്ട കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയേണ്ടതുണ്ട്.