ചൂടുകാലമാണ് മുല്ലപ്പൂ കൃഷിയുടെ സീസണ്‍. തണുപ്പുകാലത്ത് വളരെ കുറച്ചു മാത്രമേ പൂക്കള്‍ ഉണ്ടാകൂ. അതുകൊണ്ടുതന്നെ സീസണ്‍ കാലത്ത് ഒരു കിലോ പൂവിന് 100 റിയാല്‍ വിലയാണെങ്കില്‍ തണുപ്പുകാലത്ത് 500 റിയാല്‍ വരെ കര്‍ഷകര്‍ക്ക് വില കിട്ടും. പൂക്കള്‍ സുലഭമായി ഉണ്ടാകാൻ സ്ഥിരമായ ജലസേചനത്തോടൊപ്പം രാസപ്രയോഗവും തളിരുകള്‍ നുള്ളിക്കളയുന്ന ജോലികളും മുറക്ക് നടക്കണം. ജീസാൻ മേഖലയിലെ പ്രധാന അങ്ങാടികളില്‍ പൂക്കച്ചവടത്തിനായി പ്രത്യേകം സ്ഥലങ്ങള്‍ തന്നെയുണ്ട്. വൈകുന്നേരമാകുന്നതോടെ സജീവമാകുന്ന ചന്തകളില്‍ വാരാന്ത്യദിനങ്ങളില്‍ പൂക്കളുടെ നല്ല കച്ചവടം നടക്കുന്നു. വിവിധതരം മാലകളും ബൊക്കെകളും തലയില്‍വെക്കാനുള്ള വളയങ്ങളും മറ്റുമൊക്കെ ഉണ്ടാക്കുന്നതും വിൽപന നടക്കുന്നതും ഈ കമ്പോളങ്ങളിലും വഴിയോരങ്ങളിലുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ള കാലങ്ങളിലാണ് ഗള്‍ഫ് മേഖലകളില്‍ കല്യാണങ്ങളും മറ്റു ആഘോഷങ്ങളും കൂടുതലായി നടക്കുന്നത്. ഈ ദിവസങ്ങളില്‍ സ്ത്രീകളുടെ തലയില്‍ ചൂടാനുള്ള മുല്ലപ്പൂവിെൻറ വിവിധ തരം മാലകള്‍ക്കും വാസന ഇലകള്‍ കൊണ്ടുള്ള മറ്റു അലങ്കാര വസ്തുക്കള്‍ക്കും നല്ല ഡിമാൻഡാണ്.
തയാറാക്കിയത്: അൻവർ വടക്കാങ്ങര.ജിസാന്‍, സൌദിഅറേബ്യ.
Read at also:
https://www.madhyamam.com/gulf-news/saudi-arabia/saudi-saudi-news-gulf-news/667037
Visit and LIKE
Face Book Page:
https://www.facebook.com/Janasamakshamblog/
Blog: http://janasamaksham.blogspot.com/
No comments:
Post a Comment