1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, March 25, 2020

ഫര്സാന്‍‍: ചരിത്ര വിസ്മയങ്ങളുടെ ദ്വീപ്‌


പ്രകൃതി രമണീയമായ കടല്‍ കാഴ്ചകള്ക്കും ഫെറി, സാഹസിക സ്പീഡ് ബോട്ട് യാത്രകള്ക്കും വിസ്മയ ദ്വീപാണ് സൗദി അറേബ്യയിലെ ഫര്സാന്‍ ദ്വീപ്‌. 

ചരിത്ര കുതുകികള്ക്ക് പഠനാര്ഹയമായ ഒട്ടേറെ അറിവുകള്‍ സൂക്ഷിച്ചുവെച്ച നാഗരിക, വാസ്തുവിദ്യയുടെ അവശേഷിപ്പികളുടെ സംഗമ ഭൂമി കൂടിയാണ് ഈ ദ്വീപ്‌. 


ചരിത്രാതീത കാലം മുതലെ കച്ചവടം, വിനോദം തുടങ്ങിയ ആവശ്യങ്ങള്ക്കാംയി ചെങ്കടലിലൂടെ യാത്രചെയ്തിരുന്ന വിദേശികളുടെ ഇഷ്ടഇടത്താവളമായിരുന്നു ഫര്സാന്‍ ദ്വീപ്‌.

യുറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, പോര്ത്തു ഗീസ് ജര്മ്മതനി എന്നീ രാഷ്ട്രക്കാരെ കൂടാതെ തുര്ക്കി , സിറിയ, യമന്‍, എത്യോപ്യ തുടങ്ങിയവരുടെയൊക്കെ സംഗമ പ്രദേശമായതിനാല്‍ അവരുടെ നാഗരികതയുടെ അവശേഷിപ്പുകളും ഫര്സാനില്‍ കാണാം.
ജിസാൻ തുറമുഖത്ത് നിന്നും ഏതാണ്ട് 50കിലോമീറ്റര്‍ ചെങ്കടലിലൂടെ സഞ്ചരിച്ചാൽഫുർസാൻ ദ്വീപിലെത്താം. ചെങ്കടലിലെ ഏറ്റവും കൂടുതല്‍ പ്രകൃതി രമണീയമായ ഫര്സാന്‍ ദ്വീപിന് ഏതാണ്ട് എഴുപത് കിലോമീറ്റർ നീളവും മുപ്പത് കിലോമീറ്റർ വീതിയും കാണും.

അല്‍ ഖിസ്സർഗ്രാമം
റോമൻ, ഹംരിയതുടങ്ങിയ നാഗരികതകൾകൊണ്ട് പ്രസിദ്ധമായ അല്‍ ഖിസർ ഗ്രാമം ഫർസാനിലെ ഏറ്റവും അറിയപ്പെട്ട ചരിത്ര ഇടങ്ങളിലൊന്നാണ്.
ബി.സി24 കാലഘട്ടത്തിലെ ചരിത്രാവശിഷ്ടങ്ങളും കൊത്തുപണികളും ലാറ്റിന്‍ ഭാഷയില്‍ എഴുതിയ കല്ലുകളും ചിത്രങ്ങളുമൊക്കെ തൊട്ടടുത്ത ‘കദുമി’ എന്ന ഭാഗത്ത്‌ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫറസാനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വടക്കു ഭാഗത്താണ് അല്‍ഖിസര്‍ ഗ്രാമം.
പ്രത്യേകതരം കല്ലുകളും കുമ്മായവും ഉപയോഗിച്ച് ചുമരുകളും ഈത്തപ്പനത്തടി, ഈന്തപ്പനപ്പട്ടകള്‍ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച മേൽക്കൂരകളുമള്ള 400 ഓളം വീടുകളുണ്ടായിരുന്നവയിൽ ചില വീടുകൾ ഇപ്പോഴും കാണാം. 1940കള്‍ വരെ ഈ ഗ്രാമത്തിൽ ജനവാസമുണ്ടായിരുന്നുവത്രേ. ഓരോ വീടിന്റെ മുന്നിലും താമസക്കാരന്റെ പേര്‍ എഴുതി വെച്ചിട്ടുണ്ട്.
പ്രസ്തുത കാലത്ത് ആരാധന നടത്തിയിരുന്ന പള്ളിയും, കച്ചവട പീടികകളും ഇപ്പോഴും കാണാം. നിറയെ ഈത്തപ്പനകളും ആറോ, ഏഴോമീറ്റർ താഴ്ചയിൽ ശുദ്ധജലവും ലഭിക്കുന്ന കിണറുകളും മറ്റും ധാരാളമായി കാണുന്ന ഈ പ്രദേശത്തേക്ക് ഉഷ്ണകാലത്ത് സന്ദർശകരുടെ പ്രവാഹമായിരിക്കും





ബൈയ്ത്ത് രിഫാഇ – വാസ്തുശില്പകലയുടെ ഇന്ത്യൻ സ്പര്ശം.

വാസ്തു വിദ്യാരംഗത്ത് പ്രശസ്തരായ രണ്ടു ഇന്ത്യക്കാരുടെ മേൽ നോട്ടത്തിലാണ്1923ല്‍ ബൈത്ത്രിഫാഇ പണികഴിപ്പിച്ചത്.
മുത്ത്, പവിഴം തുടങ്ങിയവയുടെ കച്ചവടക്കാരനായ അഹമ്മദ് മുനവർറിഫാഇ ഫർസാനിൽ പണികഴിപ്പിച്ച മനോഹരസൗധത്തിന്റെ ചുമരുകൾ വിവിധ തരം കൊത്തുപണികൾ, മുത്തുകൾ, ഖുർആൻ സൂക്തങ്ങൾ എന്നിവ കൊണ്ട്അലങ്കരിച്ചിരിക്കുന്നു.


ഉസ്മാനിയകോട്ട
ഉസ്മാനിയ കാലഘട്ടത്തിൽ സൈനിക ബാരക്കായി ഉപയോഗിച്ചിരുന്ന കോട്ടയുടെ ഭാഗങ്ങള്‍ ഇപ്പോഴും കാണാം. ഒരു ചെറിയ ഒരു കുന്നിൻ മുകളിൽ പ്രത്യേക തരം കല്ലുകളും ഈത്തപ്പന തടി, റെയില്‍ പാളങ്ങളുടെ ബാറുകള്‍ തുടങ്ങിയവകൊണ്ടാണ് ഇതിന്റെട നിര്മ്മാിണം നടത്തിയിട്ടുള്ളത്. ഇതിന്റെ‍ മുകളിൽ നിന്നും നോക്കിയാല്‍ ഈ ദ്വീപിലെ കുറേയേറെസ്ഥലങ്ങൾ കാണാം.
 
മസ്ജിദ് നജ്ദി
1928 (ഹി.1347)ല്‍ പ്രമുഖ മുത്ത് വ്യാപാരിയായിരുന്ന ഇബ്രാഹീം തമീമി നിര്മ്മി ച്ചതാണ് മസ്ജിദ് നജ്ദി. ഫറസാന്‍ ടൌണിന്റെന ഏതാണ്ട് മധ്യ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ പുരാതന പള്ളിയുടെ ചുമരുകളിലും പള്ളിക്കുള്ളിലും കൊത്തുപണികളും ഖുര്ആപന്‍ ലിഖിതങ്ങളും മറ്റുമായി അലങ്കരിച്ചിരിക്കുന്നു. ഈ പള്ളിയുടെ മിമ്പര്‍ (പ്രസംഗ പീഡം) ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് പഴമക്കാര്‍ പറയുന്നു.
 
ജര്മല്‍ ഹൌസ്
1918ല്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെങ അവസാന കാലത്ത് ജര്മരന്കാുര്‍ അവരുടെ ആയുധങ്ങള്‍, പടക്കോപ്പുകള്‍, സൈനികഉപകരണങ്ങള്‍, കല്ക്കരരി തുടങ്ങിയവ സൂക്ഷിക്കാന്‍ വേണ്ടി ഒരു സൂക്ഷിപ്പ് കേന്ദ്രം ഉണ്ടാക്കി. 1901 ല്‍ നിമ്മിച്ച 107 മീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ള പ്രസ്തുത സൂക്ഷിപ്പ് കേന്ദ്രത്തിന്റെി ഇടിഞ്ഞു പൊളിഞ്ഞ മതിലുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഫറസാന്‍ ദ്വീപില്‍ നിന്നും ഏറ്റവും അടുത്ത ദ്വീപായ ഖമാഹ് ദ്വീപിലേക്ക് ഇരുപതു മിനുട്ട് സ്പീഡ് ബോട്ടില്‍ യാത്ര ചെയ്‌താല്‍ ജര്മീന്‍ ഹൌസിലേക്ക് എത്താം.

പൌരാണിക, വാസ്തുശില്പ കലാ രംഗത്തുമുള്ള സ്വദേശികളുടെയും സന്ദര്ശമകരായ വിദേശ വ്യാപാരികളുടെയും താല്പമര്യത്തിന്റെയ തെളിവുകളാണി ഈ സ്മാരകങ്ങള്‍.

തയാറാക്കിയത്:
അൻവർ വടക്കാങ്ങര.ജിസാന്‍, സൌദിഅറേബ്യ.

Visit and LIKE

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/


No comments: