1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, December 17, 2018

മിസ് വാക്കിന്‍റെ ഇതിഹാസം


പൌരാണിക കാലം മുതല്അറബികളും, ദക്ഷിണാഫ്രിക്ക, പടിഞ്ഞാറന്ഏഷ്യന്ജനതയും ദന്തശുചീകരണത്തിനായി ഏറ്റവും കൂടുതല്ഉപയോഗിച്ചുവരുന്നത് മരുപ്രദേശങ്ങളിലും മറ്റും ധാരാളമായി കാണുന്ന 'അറാക്ക്' ചെടിയുടെ വേരിന്റെ കഷ്ണങ്ങളാണ്.

"സാൽവഡോറ പേഴ്‌സിക്ക" എന്ന ശാസ്ത്രീയ നാമത്തില്അറിയപ്പെടുന്ന അറാക്ക് ഏകദേശം ഏഴായിരം വര്ഷം മുമ്പ് മുതലേ "മിസ്‌വാക്ക്" അല്ലെങ്കില്‍ "സിവാക്ക്" ആയി ഉപയോഗത്തിലുണ്ടെന്നു ചരിത്രം.

നിത്യഹരിത ചെടികളായി പടര്ന്നു പന്തലിച്ചു നില്ക്കുന്ന അറാക്ക് ചെടികള്ജിസാന്ഭാഗത്തും മറ്റും പരക്കെ കാണാം.

അറാക്ക് വേരിന്റെ സത്ത് വായക്കും പല്ലുകള്ക്കും മോണകള്ക്കും വളരെയേറെ ഗുണകരമാണ്. ഫലപ്രദമായ ആന്റി ബാക്റ്റീരിയല്‍ / ആന്റി മൈക്രോബിയല്ഗുണങ്ങളുള്ള ഔഷധമാണെന്ന് അനേകം ആധുനിക പഠനങ്ങള്വിലയിരുത്തുന്നു.

ഗള്ഫിലെ പള്ളികള്‍, മാര്ക്കറ്റുകള്‍, കച്ചവടസ്ഥാപനങ്ങള്‍, വഴിയോരങ്ങള്എന്നിവിടങ്ങളില്അറാക്കിന്റെ മിസവാക്ക് വില്പന നടത്തി ഉപജീവനം തേടുന്ന സ്വദേശികളെയും വിദേശികളെയും കാണാം.

അറാക്ക് ചെടികള്ധാരാളമായി കാട് പിടിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ പോലും നാലോ അഞ്ചോ ഇഞ്ച് വലിപ്പമുള്ള ഒരു കഷ്ണത്തിന് ഒരു റിയാലിലേറെ വില നല്കേണ്ടിവരുന്നതിന്റെ രഹസ്യം അന്വേഷിച്ചപ്പോഴാണ് അതിന്റെ പിന്നിലുള്ള കഠിനാധ്വാനത്തെ കുറിച്ച് അനുഭവത്തിലൂടെ മനസിലാക്കാന്സാധിച്ചത്.



"വെള്ളം വെള്ളം സര്വത്ര തുള്ളി കുടിപ്പാനില്ലത്രേ" എന്ന് പറയുന്നത് പോലെയാണ് മിസ്‌വാക്കായി ഉപയോഗിക്കുന്ന അറാക്ക് കഷ്ണത്തിന്റെ കാര്യവും.

ഒരു സൗദി പൌരനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മേത്തരം അറാക്ക് വേരുകള്ചില ആലിബാബമാര്ക്ക് (കുതന്ത്ര ശാലികളുടെ വിളിപ്പേര്) മാത്രമേ കണ്ടുപിടിക്കാന്സാധിക്കുകയുള്ളൂവെന്നാണ്.

മരുഭൂമിയിലും തോടുകള്ക്കരികിലും മറ്റും വളരുന്ന അറാക്ക് ചെടികളുടെ വേരുകള്ആഴത്തില്മാന്തി നോക്കിയാണ് മിസ്വക്കായി ഉപയോഗിക്കാന്പറ്റുന്ന ഇളം വേരുകള്മുറിച്ചെടുക്കുന്നത്.



നല്ല വേരോട്ടമുള്ള സ്ഥലത്ത് വളരുന്ന ചെടിയുടെ വേരുകളില്നിന്നാണ്ഏറ്റവും നല്ല മിസ്‌വാക്ക് ലഭിക്കുക.

ഇങ്ങിനെ ഓരോ ചെടിയുടെയും വേരുകള്മാന്തിയെടുക്കുന്നത് മൂലം ആ ചെടി മൊത്തം നശിക്കാന്കാരണമാകുന്നതിനാല്ബന്ധപ്പെട്ടവരുടെ കണ്ണ് വെട്ടിച്ച് വളരെ സാഹസികമായി ഇരുളിന്റെ മറവിലും മറ്റുമാണ് അറാക്കിന്റെ കഷണങ്ങള്ശേഖരിക്കുന്നത്.

ഇതുകൊണ്ടാണ് അറാക്കിന്റെ മിസ്വാക്കിന് ഇവിടെയും നല്ല വില നല്കേണ്ടി വരുന്നത്.

'കുബ്ബാസ്' എന്ന് വിളിയ്ക്കുന്ന അറാക്ക് ചെടിയുടെ കായ്കളും ഏറെ ഔഷധഗുണസമ്പന്നമാണ്.



സീസന്സമയത്ത് പാതയോരങ്ങളിലും മറ്റും ഇവ വില്പന നടത്തുന്നവരെ കാണാം. ഉണക്കിയ അറാക്ക് പഴങ്ങള്അറബിക് പരമ്പരാഗത മരുന്ന് കടകളില്ലഭ്യമാണ്. ഉഷ്ണകാലത്തിന്റെ തുടക്കത്തിലാണ്‌ ഇവ വിളയുന്നത്. ചെറിയ ചെറിപ്പഴത്തിനോട് സാമ്യമുള്ള ഇതിന് എരിവ് രുചിയാണ്.

ഉദര രോഗങ്ങള്‍, മുതുക് വേദന, മൂലക്കുരു/അര്ശസ് രോഗ ലക്ഷണങ്ങള്‍ (വേദന), മൂത്രാശയ രോഗങ്ങള്‍ (കായ വേവിച്ചു കഴിക്കുക), വയറ്റിലെ ഗ്യാസ് പ്രശ്നങ്ങള്എന്നിവയ്ക്കാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

അറാക്ക് മരത്തിന്റെ ഇലയും ഔഷധയോഗ്യമാണ്. ഇലയിട്ടു തിളപ്പിച്ചുണ്ടാക്കിയ കഷായം കടുത്ത മലബന്ധം ശമിപ്പിയ്ക്കും. ആമാശയത്തെ മൃദുവാക്കും. വാത സംബന്ധമായ പ്രശനങ്ങള്ക്കും സന്ധി വേദനകള്ക്കും ശമനം നല്കും.

അറബികളില്ചിലര്നമസ്കാരങ്ങള്ക്ക് മുന്പ് അറാക്കിന്റെയും മറ്റും മിസ്‌വാക്ക് എടുത്ത് ധൃതിയിൽ ദന്തശുചീകരണം നടത്തുന്നത് കാണാം.
"ജിബ്‌രീല്എന്റെ അടുത്ത് വരുമ്പോഴെല്ലാം ദന്തശുദ്ധീകരണത്തെ കുറിച്ച് ഉണര്ത്താറുണ്ടായിരുന്നു എന്ന് പ്രവാചകന്പറഞ്ഞതായി റിപ്പോര്ട്ടുണ്ട്.

" അല്ലാഹുവിന്റെ വഹ്‌യ നല്കാന്വേണ്ടി വരുന്ന മാലാഖപോലും ഇതിനെകുറിച്ച് ഓര്മപ്പെടുത്തിയത് പല്ല് വൃത്തിയാക്കുന്നതിന് ഇസ്‌ലാം നല്കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

എന്റെ സമൂഹത്തിന് ബുദ്ധിമുട്ടാവുമായിരുന്നില്ലെങ്കില്എല്ലാ നമസ്കാരങ്ങള്ക്ക് മുന്പും പല്ലുകള്വൃത്തിയാക്കല്ഞാനവര്ക്ക് നിര്ബന്ധമാക്കുമായിരുന്നു തുടങ്ങിയ തിരുവചനങ്ങളാണ് അറബികൾ സദാസമയവും അറാക്കിന്റെ മിസ്വാക്ക് കൂടെ കൊണ്ട് നടക്കുന്ന തിനാധാരം.



മിസ്വാക് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

അറാക്കിന്റെ മിസ്വാക്കുകള്വിവിധ ഗുണനിലവാരമുള്ളവയാണ്. കടുത്ത ബ്രൌണ്നിറത്തിലുള്ളതിനേക്കാള്ഉത്തമം ക്രീം നിറമുള്ളതാണ്.

മിസ്വാക്ക് വാങ്ങുമ്പോള്ആദ്യമേ വളരെ ചെറിയൊരു കഷണം മുറിച്ചു വാങ്ങി രുചിച്ചു നോക്കുന്നത് നന്നാകും.

നാവില്തട്ടുമ്പോള്മുളക് കടിച്ചാലെന്ന പോലെ ചെറിയ ഒരു
കുത്തല്‍ /എരിച്ചില്ഉണ്ടെങ്കില്അതാണ്‌ ഏറ്റവും നല്ല അറാക്ക്. ഇതിനു "അബു ഹനഷ്" എന്നപേരില്അറിയപ്പെടുന്നു.
നാവിനു കടുപ്പമുള്ള ഈ കുത്തല്‍/എരിച്ചില്തീരെ ഇല്ലെങ്കില്അത് പ്രതീക്ഷിക്കുന്ന ഔഷധ വീര്യമോ ഗുണങ്ങളോ വായിനു നല്കുകയില്ല.

തീരെ നീരില്ലാത്ത വിധം ഉണങ്ങിയ മിസ്വാക്കും അത്ര ഫലപ്രദമല്ല. പച്ചയായതാണ് ഉപയോഗയോഗ്യവും കൂടുതല്ഔഷധഫലം ചെയ്യുന്നതും.

ഏകദേശം 5 ഇഞ്ച് നീളത്തിലാണ് മിസ്വാക്ക് വേരുകള്ഉപയോഗത്തിനായി മുറിച്ചെടുക്കുന്നത്.

ഉപയോഗിക്കാന്പാകത്തില്മുറിച്ചെടുത്ത മിസിവാക്കിന്റെ അറ്റം കാല്ഇഞ്ച് നീളത്തില്തൊലി കളഞ്ഞ ശേഷം പല്ലു കൊണ്ട് ചവച്ച് ബ്രഷ് പരുവാത്തിലാക്കണം.


നീര് വറ്റി ഉണങ്ങിപ്പോവാതിരിക്കാന്വേണ്ടി മിസ്വാക്ക് ഉപയോഗിക്കാത്ത സമയങ്ങളില്കാറ്റ് തട്ടാതെ തണുത്ത സ്ഥലങ്ങളില്സൂക്ഷിച്ചാല്കൂടുതല്ദിവസങ്ങള്ഉപയോഗപ്പെടുത്താം.

അറാക്ക് ഉപയോഗം പുകവലി ഉപേക്ഷിക്കാനാഗ്രഹിക്കുന്നവര്ക്ക് ഫലപ്രദമായ മാര്ഗ്ഗമായി കരുതപ്പെടുന്നു.
(Published in Malayalam News 16-12-2018)



മിസ്‌വാക്കിന്റെ ഇതിഹാസം


അന്വര്വടക്കാങ്ങര
ബെയഷ് - ജീസാന്
മൊബൈല്‍:0507588672

FOR MORE READINGS
Visit and Like:

Face Book Page:

Blog:

No comments: