സംസ്ഥാനത്തിന്റെ പല ഭാഗത്തായി നിപ വൈറസിന്റെ ബാധയേറ്റ് ജീവൻ നഷ്ടപ്പെട്ടവർക്കും, വിവിധ ആശുപത്രികളിലെ തീവൃപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും സാമ്പത്തിക സഹായവും കുടുംബത്തിലെ അർഹതപ്പെട്ടവർക്ക് സർക്കാർ ജോലിയും നല്കി സഹായിക്കാൻ സർക്കാർ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ സംസ്ഥാനത്ത് നടന്ന വിവിധ ലോക്കപ്പ് പീഡനത്തിനിരയായവർക്കും, രാഷ്ട്രീയ പകപോക്കലിന്റെയും ഭാഗമായി ഇന്ജിന്ജായി കൊല്ലപ്പെടുന്നവര്ക്കും ഉന്നതാധികാരസ്ഥാനത്തിരിക്കുന്നവരും വന്കിട മുതലാളിമാരും തങ്ങള്ക്കിഷ്ടമില്ലാത്തവരോട് കാണിക്കുന്ന സമാനതകളില്ലാത്ത പീഡനങ്ങള് മൂലം ജീവന് നഷ്ടപ്പെട്ടവര്ക്കും കുബേര പുത്രന്മാരുടെ റാഗിംഗിനിരയായി ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടവര്ക്കും കാല്ക്കോടി രൂപവരെയാണ് സര്ക്കാര് നഷ്ടപ്പരിഹാരമായി നല്കിക്കൊണ്ടിരിക്കുന്നു.
എന്നാൽ പ്രകൃതി ദുരന്തങ്ങള്, അത്യാഹിതങ്ങള്, മാരക രോഗം, വിഷബാധ തുടങ്ങിയവ കാരണങ്ങളാല് പ്രയാസമനുഭവിക്കുന്നവർക്ക് സര്ക്കാര് ഫണ്ടില് നിന്നും വല്ലതും കിട്ടണമെങ്കില് മാസങ്ങളോളം സര്ക്കാര് ഓഫീസുകള് കയറിയിറങ്ങിയും ബന്ധപ്പെട്ടവരെ കാണേണ്ടവിധം കാണുകയും ചെയ്താലേ കാര്യങ്ങള് നടക്കാറുളളു .
നിപ വൈറസ് ബാധിതരായി സർവ്വതും നഷ്ടപ്പെട്ടവർക്കും ഈ അവസ്ഥ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.
(Published in Thejas Daily 29-5-18)
FOR MORE READINGS
Visit and Like:
Face Book Page:
https://www.facebook.com/Janasamakshamblog/
Blog:
http://janasamaksham.blogspot.com/
No comments:
Post a Comment