1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 12, 2018

കാണട്ടെ സമാധാനപരമായ ഒരര്‍ത്താല്‍!!



കാശ്മീരിലെ രസാന ഗ്രാമത്തിലെ എട്ടുവയസുകാരിയെ ഏഴുദിവസത്തോളം ക്ഷേത്രത്തിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട  പ്രതിഷേധങ്ങള്‍ പതിവുപോലെ സോഷ്യല്‍ മീഡിയ വഴിയും സജീവമായി.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയോടെ സംഘപരിവാര്‍ കണ്ടെത്തിയ ഹീനമായ കുതന്ത്രത്തെ തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ് മുമ്പെങ്ങുമില്ലാത്ത വിധം നാട്ടിലും മറുനാടുകളിലും വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്

കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലകളിലെ ഗ്രാമങ്ങളിലടക്കം ഒരു പ്രത്യേക മത, രാഷ്ട്രീയ സംഘടനകളുടെയും പിന്തുണയില്ലാതെ പൊതുജനങ്ങളും ഹര്‍ത്താലുപോലുള്ള പ്രതിഷേധവുമായി സഹകരിച്ചു. 

പതിവുപോലെ ജനങ്ങള്‍ തെരുവുലിറങ്ങി, ഗതാഗത തടസ്സം നേരിട്ടു, നിയമപാലകരുമായി വാക്കേറ്റമുണ്ടായി, ഏതാനും കെ.എസ്.ആര്‍.ട്ടി.സി. ബസുകള്‍ക്കും ചില കടകള്‍ക്കും മറ്റും കേടുപാടുകള്‍ പറ്റി. എന്നാല്‍ പ്രസ്തുത ഹര്‍ത്താലിന്‍റെയും ആക്രമണങ്ങളുടെയും മറവില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള  സംഘപരിവാര്‍, സി.പി,എം. സംഘടനകളുടെ പങ്ക് പകല്‍വെളിച്ചം പോലെ തിരിച്ചറിഞ്ഞിട്ടും മുസ്ലിം ചെറുപ്പക്കാരെയും സംഘടനകളെയും വേട്ടയാടുന്നത് തുടരുകയാണ്. 




മേല്‍ പറഞ്ഞതൊന്നും നടക്കാത്ത എത്ര ഹര്‍ത്താലുകളും സെക്രട്ടറിയേറ്റ്, കലക്ട്രേറ്റു മാര്‍ച്ചുകളും ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങിയ രാഷ്ട്രീയ സംഘടനകള്‍ക്ക് കാണിച്ചു തരാന്‍ സാധിക്കും. പാര്‍ട്ടി പ്രക്ഷോപ പരിപാടികള്‍ക്ക് വാര്‍ത്താ പ്രാധ്യാന്യം കിട്ടാന്‍ വേണ്ടി മന:പ്പൂര്‍വ്വം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതും പതിവുപരിപാടിയല്ലേ?

അതിനാല്‍ ഇനിയെങ്കിലും അനാവശ്യ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കാതെയും ഹര്‍ത്താല്‍ നടത്താതെ കാര്യങ്ങള്‍ സാധിക്കാത്ത അത്യാവശ്യ ഘട്ടത്തില്‍  യാതൊരുവിധ ഗതാഗത തടസ്സവും സൃഷ്ടിക്കാതെ, പൊതു മുതല്‍ നശിപ്പിക്കാതെ, നിയമപാലകരുമായി സഹകരിച്ചുകൊണ്ടുള്ള ഒരു മാതൃകാ ഹര്‍ത്താല്‍ നടത്താന്‍ വിമര്‍ശകര്‍ക്ക് സാധിക്കുമോ?.  (Published in Thejas Daily 10 May 2018) 







FOR MORE READING
Visit and Like:

Face Book Page

https://www.facebook.com/Janasamakshamblog/

Blog
http://janasamaksham.blogspot.com/

No comments: