ജാര്ഖണ്ഡിലെ അലീമുദ്ദീന് എന്ന അസഗര് അന്സാരിയെ വാഹനത്തില് ബീഫ് കയറ്റി കൊണ്ടുപോയി എന്ന കുറ്റം ആരോപിച്ച് കൊലപ്പെടുത്തിയവര്ക്ക് രാംഗഡ് അതിവേഗ കോടതി പ്രഖ്യാപിച്ച ജീവപര്യന്തം തടവ് ശിക്ഷയും കുടുംബത്തിനു മതിയായ നഷ്ടപരിഹാരവും നല്കാനുമുള്ള കോടതി വിധി പ്രതീക്ഷക്ക് വക നല്കുന്നതാണ്. ബി.ജെ.പി. മീഡിയ സെല് നേതാവടക്കം പതിനൊന്നു ഗോരക്ഷാ ഗുണ്ടകളാണ് കേസിലെ പ്രതികള്.
ഭരണത്തിന്റെ തണലും നേതാക്കന്മാരുടെ പിന്തുണയും മറയാക്കി രാജ്യത്തുടനീളം ഹിന്ദുത്വഭീകരര് നടത്തിക്കൊണ്ടിരിക്കുന്ന കലാപങ്ങള്ക്കും വര്ഗീയാക്രമണങ്ങള്ക്കും കിട്ടിയ ആദ്യ പ്രഹരം ഒരു താക്കീതായി മാറട്ടെ.
അലീമുദ്ധീന്റെ കുടുംബത്തോടൊപ്പം നാട്ടുകാരും, മത, സാമൂഹ്യ, മനുഷ്യാവകാശ സംഘടനകളും ഒത്തൊരുമിച്ച് രംഗത്തിറങ്ങിയതിന്റെ ഫലമാണിത്. പതിവുപോലെ കേസ് തേച്ചുമായ്ച് കളയാന് വേണ്ടി എഫ്.ഐആര് രജിസ്റ്റര് ചെയ്യാതെയും കേസിലെ ഏക സാക്ഷിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയും മറ്റു തടസ്സങ്ങള് സൃഷ്ടിച്ചിട്ടും അലീമുദ്ധീന്റെ കുടുംബത്തിന് നീതി ലഭിച്ചത് പഴുതടച്ച നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു.
അതിനാല്‍
സമാനമായ കേസുകളിലും സാക്ഷികള്ക്ക് മതിയായ സംരക്ഷണം നല്കിയും തെളിവുകള് നശിപ്പിക്കാതിരിക്കാനുള്ള സത്വര നടപടികള് സ്വീകരിച്ചും പരിചയ സമ്പന്നരായ പൊതുപ്രവര്ത്തകരുടെയും പ്രഗല്ഭരായ വക്കീലുമാരുടെയും സഹായത്തോടെ ബന്ധപ്പെട്ടവര് ഐക്യത്തോടെ കേസുമായി മുന്നോട്ടു പോയാല് ഇതേപോലുള്ള കേസുകളിലെ കുറ്റവാളികള്ക്ക് മാതൃകാപരമായി ശിക്ഷ വാങ്ങി കൊടുക്കാന് സാധിക്കും.
(Published
in G. Madhyamam Daily 24-03-2018 AND Malayalam News – 23-03-2018)
Best
regards
Anvar Vadakkangara
JlZAN - KSA
Mob/W. No.: +966507588672
FOR MORE
READING
Visit and Like:
Face Book Page
https://www.facebook.com/Janasamakshamblog/
Blog
http://janasamaksham.blogspot.com/
No comments:
Post a Comment