1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, January 22, 2018

ഹജ്ജ് സബ്‌സിഡി : നേട്ടം തീര്‍ത്ഥാടകര്‍ക്കല്ല; എയർ ഇന്ത്യക്ക്!


നിഷ്‌കളങ്കനായ ഒരു വിശ്വാസി നല്ല മാര്‍ഗത്തിലൂടെ ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് ഹജ്ജ് ചെയ്താല്‍ മാത്രമേ ഒരാളുടെ ഹജ്ജ് സ്വീകാര്യമാവുകയുള്ളൂവെന്നതിനു പ്രമാണങ്ങള്‍ തെളിവാണ്.

അതിനാല്‍ ഒരു പുണ്യകര്‍മത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറായ തീര്‍ത്ഥാടകന്‍ ഹജ്ജ് സബ്‌സിഡി എന്ന സര്‍ക്കാര്‍ സഹായത്തിനായി കൈ നീട്ടേണ്ടതില്ല.
എന്നാല്‍, നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ കടം വീട്ടാനാണ് ഹാജിമാരുടെ സമ്പത്ത് സര്‍ക്കാര്‍ കൊള്ളയടിക്കുന്നത്.



സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിമാന യാത്രക്കൂലിയും ഹജ്ജ് തീര്‍ത്ഥാടകരില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈടാക്കുന്ന വിമാനക്കൂലിയും തമ്മിലുള്ള അന്തരമാണ് ഹജ്ജ് സബ്‌സിഡി എന്ന പേരിൽ വിതരണം ചെയ്യുന്നത്.
വര്‍ഷംതോറും ഇന്ത്യയില്‍ നിന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോവാന്‍ അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫീസ്, നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം കിട്ടാനായി അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിക്കുന്ന ആയിരങ്ങളില്‍ നിന്ന് കൊല്ലംതോറും ഈടാക്കുന്ന ഫീസ്, അപേക്ഷ സ്വീകരിച്ചാല്‍ അഡ്വാന്‍സായി ഓരോ ഹാജിയില്‍ നിന്നും വാങ്ങുന്ന വന്‍തുക, ഒരുലക്ഷത്തിലധികം വരുന്ന ഹാജിമാര്‍ക്കുള്ള അന്താരാഷ്ട്ര വിമാനടിക്കറ്റ്, മക്ക, മദീന, മിനാ എന്നിവിടങ്ങളിലെ താമസം, ബസ് യാത്ര, ഭക്ഷണം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ നിന്നു കിട്ടുന്ന ഇളവുകള്‍- ഇങ്ങനെ പലതരത്തിലാണ് ഓരോ വര്‍ഷവും മുടങ്ങാതെ സര്‍ക്കാരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനെയാണ് രാജ്യത്തെ പൗരന്‍മാരുടെ നികുതിപ്പണത്തില്‍നിന്ന് ഭീമമായ സംഖ്യ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ ചെലവഴിക്കുന്നുവെന്ന് തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ ഉത്തരവനുസരിച്ച് സബ്സിഡി സംഖ്യ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെക്കുമ്പോഴും സംഘപരിവാറുകാരുടെ ആക്ഷേപങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ കാരണമാകുകയും ചെയ്യുന്നു.

(Published in Malayalam News - 20-01-2018)


Anvar Vadakkangara
JlZAN - KSA
Mob/W.No.: 966507588672
FOR MORE READING
Visit and Like:

Face Book Page


No comments: