ഡോക്ടര്‍ ഹാദിയ : മനുഷ്യാവകാശ
കമ്മീഷനുകള്‍ കണ്ണുതുറക്കുമോ?
സമൂഹത്തിലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ വ്യക്തികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വിവിധ തരം പീഡനങ്ങളും പ്രയാസങ്ങളും നേരിടുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി ഇടപെടാറുള്ള മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്.
നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമുപയോഗപ്പെടുത്തി തനിക്കിഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ച തനിക്കിഷ്ടപ്പെട്ട വരനെ തിരെഞ്ഞെടുത്ത ഇരുപത്തിനാലുകാരിയായ ഒരു വനിതാ ഡോക്ടറെ കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകളും തെറ്റിദ്ധാരണകളും അവര്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന ഭീഷണികളും പീഡനങ്ങളുമൊക്കെ അന്തരാഷ്ട്ര മീഡിയകളും പരമോന്നത കോടതിയിലുമൊക്കെ എത്തിക്കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു.
മാസങ്ങളോളമായി സംഘപരിവാരത്തിന്‍റെയും അവരുടെ താളത്തിനൊത്ത് തുള്ളുന്ന പോലീസുകാരുടെയും തടവറയില്‍ കഴിയുകയാണ് ഡോക്ടര്‍ ഹാദിയ.
ഇത്തരം വിഷങ്ങളില്‍ സ്വമേധയാ
കേസ്സെടുക്കാറുള്ള മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ ഈ വിഷയത്തില്‍
കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
സ്വമേധയാ കേസേടുക്കുന്നില്ലെങ്കില്‍
സാമൂഹ്യ സംഘടനകളോ വ്യക്തികളോ നല്‍കുന്ന പരാതി പ്രകാരം കേസെടുക്കുന്ന പതിവും ഹാദിയ
വിഷയത്തില്‍ ഉണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പ് കൊടുത്ത പരാതി അവഗണിച്ചു തള്ളുകയും
വീണ്ടും സമാനമായ പരാതിയുമായി സമീപിച്ചപ്പോഴാണ് മറ്റൊരന്വേഷണത്തിനു തയ്യാറാണെന്ന്
മനുഷ്യാവകാശ കമ്മീഷന്‍റെ പ്രഖ്യാപനം ഉണ്ടായത്. (Published Thejas Daily 08-09-2017).
Visit and Like:
Face Book Page:
https://www.facebook.com/Janasamakshamblog/
Blog:
http://janasamaksham.blogspot.com/
No comments:
Post a Comment