1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, August 23, 2017

വിശ്വാസത്തിന്റെ വഴി വ്യക്തമാക്കി ഡോ: ഹാദിയ വീണ്ടും

സുപ്രീം കോടതി ഉത്തരവ് പ്രകാരം സുരക്ഷ എന്ന പേരിൽ നിരവധി പോലീസുകാരുടെ വലയത്തിൽ  മാസങ്ങളോളമായി  പുറംലോകം കാണാതെ കഴിയുന്ന ഡോ. ഹാദിയക്ക് തന്റെ വിശ്വാസത്തിന്റെ വഴി ഒരിക്കൽ കൂടി ലോകത്തോട് വിളിച്ച് പറയാൻ അവസരം കിട്ടി.   തന്നെ  വിശ്വാസത്തിലേക്ക് വഴി കാണിച്ചത് ആരാണെന്ന് സ്വന്തം പ്രിയ മാതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നതും ലോകത്തെ കാണിച്ചത് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഭയപ്പെടുന്ന സംഘത്തിന്റെ നേതാവിലൂടെയായത്  മറ്റൊരു കാര്യം.
 
 
26വയസ്സുള്ള ഒരു ഡോക്ടറുടെ അഭിപ്രായം കേവലം കുട്ടികളുടെ അഭിപ്രായമായി വ്യാഖ്യാനിച്ച പരമോന്ന കോടതി ജഡ്ജിമാർക്കും ഹാദിയയുടെ വിശ്വാസമാറ്റത്തിന് പിന്നിൽ ലവ്ജിഹാദാണെന്ന് പ്രചരിപ്പിച്ച് അന്താരാഷ്ട വിഷയമാക്കി കൊണ്ടാടുന്നവർക്കും മുഖത്തേറ്റ പ്രഹരമായിരുന്നു രാഹുൽ ഈശ്വർ എന്ന സംഘപരിവാർ വാക്താവിന്റെ നിഗൂഡത നിറഞ്ഞ ഓപ്പറേഷനിലൂടെ പൊളിഞ്ഞത്.
 
എന്നാൽ നിഷ്പക്ഷമായ ഒരന്വേഷണം നടത്തി കൊട്ടിഘോഷിക്കുന്ന ലവ് ജിഹാദ്, രാജ്യത്തെ ഒരു മുസ്ലിം സംഘടനയും പിന്തുണക്കാത്ത ഐഎസ് ബന്ധങ്ങളും കൂട്ടികെട്ടി ഈ കേസിനെ സങ്കീർണമാക്കുന്നതിന്റെ പിന്നിലെ  നിഗൂഢതകൾ പുറത്ത് കൊണ്ട് വരാനും ഒരു തികഞ്ഞ മതവിശ്വാസിനിയായ ഇന്ത്യൻ പൗരയെ തടവിലിട്ടും കൗൺസിലിംഗ് നടത്തിയും  മനം മാറ്റാനുള്ള ശ്രമം പരാജയപ്പെടുത്താനും സർക്കാറും മതേതരത്വ വിശ്വാസികളും രംഗത്ത് വരണം.

(Published Thejas Daily 21-8-2017).


No comments: