1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, August 5, 2017

മഅ്ദനി : പരമോന്നത കോടതിക്കും ഉത്തരം മുട്ടുന്നു.നിയമ,നീതി,ന്യായ വ്യവസ്ഥകള്‍ തുടരെ തുടരെ ലംഘിച്ചുകൊണ്ടു മഅ്‌ദനിയുടെ രണ്ടാം ജയില്‍വാസം ഏഴാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ ഒമ്പതര വര്ഷം വിചാരണ തടവുകാരനായി പീഡിപ്പിച്ചതിനു ശേഷം വെറുതെ വിട്ടെങ്കിലും 2010 ആഗസ്റ്റ്‌ മുതല്‍ ബാങ്ക്ലൂര്‍ ബോംബ് സ്‌ഫോടന കേസില്‍  പ്രതിയാക്കി പീഡിപ്പിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.

ബാങ്ക്ലൂര്‍ കേസിലും ശിക്ഷിക്കാന്‍ തക്ക തെളിവില്ലാത്തതിനാല്‍ അനിശ്ചിതമായി കേസ് നീട്ടി കൊണ്ടുപോകാനും മരണംവരെ പീഡിപ്പിക്കാനുമുളള തന്ത്രങ്ങളുടെ ഭാഗമാണ് ജാമ്യാപേക്ഷകള്‍ക്കും വ്യവസ്ഥകള്‍ക്കും അവ നടപ്പാകുന്നതിലും കേട്ടുകേള്‍വിയില്ലാത്ത നിബന്ധനകളിലൂടെ അദ്ദേഹത്തെ കഷ്ടപ്പെടുത്തുന്നത്. 280 പേരുള്ള സാക്ഷിപട്ടികയിലെ സത്യംപറയുന്നവരെ ഒഴിവാക്കിയും മറ്റുള്ളവരെ സ്വാധീനിക്കാനും പോലീസും പ്രോസിക്യൂഷനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ വിധി പറഞ്ഞപ്പോള്‍ രാജ്യത്തെ പരമോന്നത കോടതി ചോദിച്ചു ''എന്ത് തെളിവിന്റെ പേരിലാണ് നിങ്ങൾ ഇദ്ദേഹത്തെ ഇത്രകാലം തടവിലിട്ടത്
''
1998ല്‍ മഅ്‌ദനിയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച ഐജിയോട് അന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് തോമസും ചോദിച്ചിരുന്നു ''എന്ത് തെളിവിന്റെ പേരിലാണ് ഞാൻ മഅ്‌ദനിയെ അറസ്റ്റ് ചെയ്യേണ്ടത്''.
ഏഴു വര്ഷമായി വിചാരണ തടവുകാരനായി തടവിലിട്ടിരിക്കുന്ന ഒരാളുടെ സുരക്ഷ ചെലവ് ആരുടെ ഉത്തരവാദിത്വം ആണ്? തടവുകാരന്റെയോ അതോ സര്‍ക്കാരിന്‍റെയോ? പരമോന്നത നീതിപീഠത്തിനുപോലും ഉത്തരം മുട്ടിയ ചോദ്യം
.
പ്രശസ്തനായ ഒരു വക്കീലിനെ കേസ് വാദിക്കാന്‍ ഏല്പ്പി്ച്ചതാണ് വിചാരണ തടവുകാരന്‍റെ സുരക്ഷയുടെ ചെലവ് പ്രതിയുടെ കണക്കില്‍പ്പെടുത്താന്‍ സുപ്രീംകോടതി കണ്ടെത്തിയ ന്യായം
.
എന്നാല്‍ തന്റെ നിരപരാധിത്വം ഒരിക്കല്‍ കൂടി തെളിയുമെന്ന ശുഭപ്രതീക്ഷയോടെ, എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തോടെ അബ്ദുല്‍ നാസര്‍ മഅ്‌ദനി നമ്മുക്കിടയില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. (Published in G.  Madhyamam 5 Aug 2017)  

 


No comments: