1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, July 5, 2017

പ്രസ്താവന നാടകവുമായി മോദി വീണ്ടുംപ്രസ്താവന നാടകവുമായി മോദി വീണ്ടും
ഇന്ത്യയിലെ വലിയൊരുവിഭാഗം ജനങ്ങള്‍ ജീവിതോപാധിയായി വളര്‍ത്തുന്ന പശുവും  വലുതും ചെറുതുമായ സദ്യകളിലും ഹോട്ടലുകളിലും രുചികരമായ ഭക്ഷണമായി ഉപയോഗിക്കുന്ന ബീഫും ഇന്ന് രാജ്യത്ത് അരക്ഷിതാവസ്ഥയും സാമുദായിക കലാപങ്ങളും സൃഷ്ടിക്കുന്നതിന് കാരണമായി തീര്ന്നിരിക്കുകയാണ് മോദി അധികാരത്തില്‍ വന്നതിനു ശേഷമാണ് സംഘപരിവാറുകാര്ക്ക് പെറ്റ തള്ളയേക്കാള്‍ ഗോമാതാവിനോടുള്ള പ്രിയവും ബീഫ് കണ്ടാല്‍ മതമിളകലും  കൂടിവന്നത്.
കഴിഞ്ഞ ഒന്നുരണ്ടു വര്ഷ്ങ്ങള്ക്കിുടയില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പശുഭക്തരാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടവരിലധികവും മുസ്ലിം ദലിത് പിന്നാക്ക വിഭാഗത്തില്പ്പെ്ട്ടവരാണ്.
 
താന്‍ ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടപ്പാകുന്നതുവരെ രാജ്യത്തെ ജനങ്ങളെ നീറുന്ന പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയും വര്ഗീയ കലാപങ്ങളും സാമുദായിക വിദ്വേഷ പ്രഖ്യാപനങ്ങളും നടത്തുന്നവരെ കയറൂരിവിടുകയും ചെയ്യുന്ന മോദിയുടെ പ്രസ്താവനകള്‍ പുറംലോകത്ത് സ്വന്തം അണികളാല്‍ മുഖം നഷ്ടപ്പെടുമ്പോള്‍ മാത്രം നടത്തുന്ന കേവലം നാടകങ്ങള്‍ മാത്രമാണ്.  
(Published in Thejas Int'l Daily 05 July 2017) 

Visit and Like:
Face Book Page:
https://www.facebook.com/Janasamakshamblog/


 

No comments: