കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയും വസ്ത്രധാരണ വിഷയത്തില്‍ പരീക്ഷ നടത്തിപ്പുകാര്‍ക്ക് വ്യക്തമായ ധാരണ ഇല്ലാത്തതിന്‍റെ പേരില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കും ഇടവരുത്തി.
കഴിഞ്ഞ വര്ഷം ഈ വിഷയകമായി കോടതി കയറിയവരോട്, ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ആശ്ചര്യജനകമായ പരാമര്‍ശങ്ങളാണ് നടത്തിയത്. മൂന്ന് മണിക്കൂര്‍ ഹിജാബ് ധരിക്കാതിരുന്നാല്‍ മതവിശ്വാസം ഇല്ലാതാകുമോ എന്ന് ചോദിച്ച കോടതി ഇതൊരു ചെറിയ പ്രശ്‌നമാണന്നും ഹരജിക്കാര്‍ക്ക് ഈഗോ ആണന്നും പറഞ്ഞുകളഞ്ഞു. അതേറ്റുപിടിക്കാന്‍ മതപരിഹാസവാദികളും പുരോഗമന സ്ത്രീപക്ഷ വാദികളും മല്‍സരിക്കുകയായിരുന്നു. കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിനോട് യോജിച്ചവരും ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ തിരുവന്തപുരം ജവഹര്‍ സ്‌കൂളിലെത്തിയ കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രിസ്ത്യന്‍ സഭകളും കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായത്.
ഇന്ത്യന്‍ ഭരണഘടന മത വിശ്വാസികള്‍ക്ക് അനുവദിച്ചു തന്ന അവകാശങ്ങള്‍ക്ക് നേരെയാണ് ഈ പരിഹാസവും വിവേചനപരമായ നിലപാടുകളും ഉത്തരവാദപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നത്.

എന്നാല്‍ ഇത്തവണത്തെ നീറ്റ് പരീക്ഷക്കെത്തിയ ചില പരീക്ഷാര്‍ഥികളുടെ അടിവസ്ത്രം വരെ ഊരിയെടുത്തപ്പോഴാണ് മുസ്ലിം വിദ്യാര്‍ഥിനികളുടെ ഹിജാബിനെതിരെ രംഗത്തിറങ്ങിയവരുടെ തനിനിറം വ്യക്തമായത്.
മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബും അടിവസ്ത്രങ്ങളും ധരിക്കുന്നത് ഈഗോയുടെ പേരിലല്ലെന്നും അതവരുടെ സുരക്ഷിതത്വത്തിന്‍റെ ഭാഗമാണെന്നും സുപ്രീംകോടതിയിലെ ജഡ്ജിജിമാരും ലിബറല്‍ ഫെമിനിസ്തുകളും മുസ്ലിംകളെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കാന്‍ വെമ്പല്‍ കൊള്ളുന്നവരും മനസിലാക്കുക.
(Published in Gulf Thejas 12-5-17)
(Published in Gulf Thejas 12-5-17)
No comments:
Post a Comment