1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, December 19, 2016

പിണറായി പരിവാറിനു പഠിക്കുകയാണോ?

പിണറായി പരിവാറിനു പഠിക്കുകയാണോ?

സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തിന് വഴങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭോപാൽയാത്ര മധ്യപ്രദേശ് സർക്കാർ തടഞ്ഞത് ആർ.എസ്സ്.എസ്സ് - ബി.ജെ.പി സംഘടനകളുടെ അസഹിഷ്ണുതയുടെയും ഫാഷിസ്റ്റ് മനോഭാവത്തിന്‍റെയും തെളിവാണ്.

നാട്ടിൽ നിയമം ലംഘിക്കുന്നവരെയും അക്രമികളെയും നിലക്ക് നിർത്തുന്നതിന് പകരം അവരുടെ ഇംഗിതത്തിന് വഴങ്ങി വിവിധ സംസ്ഥാനങ്ങൾ പുലർത്തിപ്പോരുന്ന സാമാന്യ മര്യാദകളും ഫെഡറല്‍ വ്യവസ്ഥകളും ലംഘിച്ച്കൊണ്ട് ജനപ്രതിനിധികൾക്ക് വിലക്കേർപ്പെടുത്തുന്നതും മോശമായി പെരുമാറുന്നതും സംസ്ഥാനത്തെ മൊത്തം ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്.

അതേ പോലെ കേരളത്തിലെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിയുടെ ചില സമീപനങ്ങളും സംഘപരിവാറിന് പഠിക്കുന്നതാണ്.
അടുത്ത കാലത്ത് കേരളത്തിൽ യു.എ.പി.എ ചുമത്തിയ ചില കേസുകളിൽ കാണിച്ച വിവേചനം, നിലമ്പൂരില്‍ മാവോവാദികളെ അകാരണമായി വെടിവെച്ച് കൊല്ലുകയും അവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഉറ്റ ബന്ധുക്കളെപ്പോലും തടയാൻ ശ്രമിച്ചതും ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്‍റെ പേരിൽ കൊലക്കത്തിക്കിരയായ ഫൈസലിന്‍റെ ഘാതകരില്‍പ്പെട്ട ആർ.എസ്സ്.എസ്സ് നേതാക്കളായ മുഖ്യപ്രതികളെ പിടികൂടാൻ വൈകുന്നതുമൊക്കെ അത്ര നല്ല ലക്ഷണങ്ങളായി തോന്നുന്നില്ല.
(Published in Thejas Daily 17-12-16 & Gulf Madhyamam 17-12-16).


 


No comments: