വൈകിയെങ്കിലും
മനസിലാക്കിയതില്‍ സന്തോഷം
സിയോണിസ്റ്റ്, സാമ്രാജ്യത്വ ശക്തികള്‍ അന്താരാഷ്ട്ര തലത്തില്‍
നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമായി ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളും
അവരുടെ ഇഷ്ട മീഡിയകളും പ്രചരിപ്പിക്കുന്നതൊക്കെയും വേദവാക്യം പോലെ വിശ്വസിക്കുന്നവരായിരുന്നു
അടുത്തകാലം വരെ കേരളത്തിലെ പ്രമുഖ മത, രാഷ്ട്രീയ സംഘടനകളും നേതാക്കന്മാരും.
തല്‍പ്പരകക്ഷികളെ സുഖിപ്പിക്കാനായി നിരപരാധികളായ
മുസ്ലിം യുവാക്കളെയും സംഘടനകളെയും തീവ്രവാദികളാക്കിയും അവരുടെ കള്ളപ്രചാരണങ്ങള്‍ അതേപടി
ഏറ്റുപിടിച്ച് ചര്‍ച്ചകളും തീവ്രവാദ വിരുദ്ധ കാംപയിനുകളും
നടത്തിക്കൊണ്ടിരിന്നവരില്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ കാര്യങ്ങളുടെ ഗൌരവം
മനസിലായതില്‍ സന്തോഷമുണ്ട്.
ഏതെങ്കിലും രീതിയില്‍ “തീവ്രവാദ”
ചിന്തയുമായി ബന്ധപ്പെടുന്നത് കൊണ്ടല്ല നമ്മുടെ രാജ്യത്ത്
ഒരാള്‍ രാജ്യദ്രോഹിയായി മുദ്രകുകുത്തപ്പെടുന്നത് എന്ന് തെളിയിക്കുന്ന സമാനമായ ഒട്ടേറെ
സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ ഇതിനുമുമ്പും നടന്നിട്ടുണ്ട്. നിരവധി മുസ്ലിം യുവാക്കള്‍
അതിന്റെ പേരില്‍ ഇന്നും കോടതിയും കേസുമായി നാളുകള്‍ തള്ളിനീക്കുകയാണ്. എം.ടിക്കെതിരിലും
കമലിനെതിരിലുമുള്ള പരിവാര്‍ ആക്രോശങ്ങളും അതാണ് പറഞ്ഞ്തരുന്നത്.
അതിനാല്‍ സമാധാന ജീവിതം ആഗ്രഹിക്കുന്ന
വ്യത്യസ്ഥ മത സമൂഹങ്ങളും സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ സംഘടനകളും രാജ്യം നേരിടുന്ന ഫാഷിസ്റ്റ്
ഭീഷണിയെ തടയിടുവാന്‍ മുന്നോട്ടു വരണം. അതോടൊപ്പം ഒന്നര നൂറ്റാണ്ട് മുമ്പ് സാമ്രാജ്യത്വ
ഭരണകൂടം കോളനി നിവാസികളെ അടിച്ചൊതുക്കാനായി നടപ്പിലാക്കിയ സ്വേച്ഛാധിപത്യ കാടന്‍
നിയമങ്ങളുടെ പുതിയ പതിപ്പുകളായ യു.എ.പി.എ, അഫ്സപ തുടങ്ങിയ കരിനിയമങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണവും ക്രിയാത്മകമായ മുന്നേറ്റങ്ങളും
നടത്താന്‍ തയ്യാറാവുക. ഫാസിസ്റ്റ് ശക്തികളുടെ ഗൂഡതന്ത്രങ്ങള്‍ക്ക് സുന്നിയും
സൂഫിയും സലഫിയും ഇഖ്വാനിയുമൊക്കെ വിധേയമാകുന്നതിന്‍റെ തുടക്കമാണ്
സമകാലീനസംഭവങ്ങളെന്ന് ഓര്‍ക്കുന്നത് നന്നു. (Published in G.Thejas
13-1-17)
No comments:
Post a Comment