ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമില്ലേ?
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ ഫൈസൽ എന്ന യുവാവിനെ ആര്‍.എസ്.എസ്സകാർ അതിദാരുണമായി കൊലപ്പെടുത്തിയത് ജില്ലയിലെ സമാധാന
അന്തരീക്ഷം തകർക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്.
മലപ്പുറം ജില്ല സൈന്യത്തിന് കൈമാണമെന്നും അഫ്സപ പ്രയോഗിക്കണമെന്നും
ഇസ്ലാമാഫോബിയയുടെ ബ്രാൻഡ് അംബാസിഡറായ സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവനയും ഇതിനോട്
ചേർത്ത് വായിക്കണം.
ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യ അവകാശം ഉപയോഗപ്പെടുത്തിയതിന്‍റെ പേരില്‍ ജീവന്‍
നഷ്ടമായ ഫൈസലിന്റെ വിധവയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളുമടങ്ങിയ കുടുംബത്തിന് അർഹമായ സഹായവും ഭാര്യക്ക് സർക്കാർ ജോലിയും നല്കാൻ
ബന്ധപ്പെട്ടവർ തയ്യാറാകണം.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നാദാപുരത്ത് വധിക്കപ്പെട്ട ഷിബിന്റെ കുടുംബത്തിന്
25 ലക്ഷം രൂപ, തൃശൂരിലെ
കോടീശ്വരനായ വ്യവസായി നിസാം കാറിടിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ, സഹപാഠികളുടെ റാഗിംഗിനിരയായി ആശുപത്രിയില്‍
പ്രവേശിപ്പിക്കുന്നവരുടെയും മദ്യപിച്ച് ലക്കുകെട്ടവരുടെയും മറ്റും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കും,
ലൈംഗിക പീഡനങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കുമൊക്കെ
ലക്ഷങ്ങൾ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും ചികിത്സാ ചെലവുകളും സര്‍ക്കാര്‍
ചെലവില്‍ നടത്തുമ്പോള്‍ ഫൈസലിന്‍റെ വിഷയത്തില്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും കേള്‍ക്കാനേ
ഇല്ല.
(Published in G.Thejas 25-11-16 & G.
Madhyamam 26-11-16)
No comments:
Post a Comment