ഈ രാജ്യ സ്നേഹികള്‍ക്കും സഹായം നല്‍കണം.
അധ്യാനിച്ചുണ്ടാക്കിയ പണം പെട്ടെന്നൊരു രാത്രിയില്‍ അസാധുവാക്കിയതിലുള്ള പെടാപ്പാടിലാണ് ഇന്ത്യന്‍ ജനത. നേരം പുലര്‍ന്നാ ല്‍ ജോലിക്ക് പോകണോ അതോ ബാങ്കിന്റെയോ ടെല്ലര്‍ മെഷിനിന്‍റെയോ മുന്നില്‍ വരി നില്ക്കണോ എന്നാണ് ജീവിതം വഴിമുട്ടിയ പാവപ്പെട്ട ജനങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.
മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കുന്നവരാണീ ഹതഭാഗ്യര്‍. രാഷ്ട്രീയ കൊലപാതങ്ങളിലും ആക്രമണങ്ങളിലും മരണപ്പെടുന്നവര്‍ക്കും മറ്റു കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നവര്ക്കും സര്ക്കാ ര്‍ ധനസഹായവും ആശ്രിതര്‍ക്ക് സര്ക്കാ ര്‍ ജോലിയും നല്കുന്നത് പതിവാണ്.
എന്നാല്‍ രാജ്യതാല്പര്യാര്‍ത്ഥം സര്‍ക്കാര്‍ കൊണ്ട് വന്ന പരിഷ്കാരത്തില്‍ പങ്കാളിയാകുന്നതിനിടയില്‍ പൊരിവെയിലത്ത് വരിയില്‍ നിന്നും മറ്റും രോഗ ബാധിതരായവര്ക്കും പല കാരണങ്ങളാല്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടവര്‍ക്കും ബന്ധപ്പെട്ടവര്‍ സഹായവും മറ്റാനുകൂല്യങ്ങളും നല്കാന്‍ തയ്യാറാകണം.
No comments:
Post a Comment