1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, November 5, 2016

ഭോപ്പാൽ കൂട്ടക്കൊല: അന്വേഷിച്ചാൽ പരിഹാസ്യരാകും




മദ്ധ്യപ്രദേശ് സെൻട്രൽ ജയിലിൽ വർഷങ്ങളോളമായി വിചാരണ തടവുകാരായി പീഡിപ്പിക്കപ്പെട്ടിരുന്ന  സിമി പ്രവർത്തകരെ കൂട്ടക്കൊല ചെയ്ത സംഭവം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും  സുരക്ഷാ സംവിlധാനത്തിന്റെയും കഴിവുകേടും പോലീസ് സേനയിലെ സംഘ് പരിവാർ ശക്തികളുടെ  ഹിഡൻ അജണ്ടകളുമാണ് വ്യക്തമാക്കുന്നത്.
2008 സെപ്തമ്പറിൽ ഡൽഹി ജാമിഅ നഗറിലെ ബട്ല ഹൗസിൽ നടന്ന ഏറ്റുമുട്ടൽ നാടകത്തിലൂടെ രണ്ട് മുസ്ലിം ചെറുപ്പക്കാരെ വെടിവെച്ച് കൊന്നതിലൂടെ അപഹാസ്യരായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനും കൂട്ടരുടെയും ഗതിയായിരിക്കും ഭോപ്പാൽ കൂട്ടക്കൊല അന്വേഷിച്ചാൽ മധ്യപ്രദേശ് ഭീകരത വിരുദ്ധ സംഘത്തിനും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും നേരിടേണ്ടിവരിക.  ( Published in MDM 05-11-16) 


No comments: