1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, October 29, 2016

മന്ത്രി ജലീലിനോട് ആദരപൂർവ്വം

മന്ത്രി ജലീലിനോട് ആദരപൂർവ്വം

താടി വെച്ചതിന്റെ പേരിൽ പാക്കിസ്ഥാനിയെന്നും ഭീകരവാദിയെന്നും സംശയിച്ച് റോഡിലൂടെ നടന്ന് പോകുന്ന ഒരു ചെറുപ്പക്കാരനെ നിയമപാലകർ ആക്രമിച്ച സംഭവം പുതിയൊരു ചർച്ചക്ക് കാരണമായി രിക്കയാണല്ലോ.
പോലീസ് സേനയിലും മറ്റും ന്യൂനപക്ഷങ്ങൾക്ക് അർഹമായ പ്രാതിനിധ്യം  ഇല്ലെന്ന യഥാർത്ഥ്യം നിരവധി അന്വേഷണ കമ്മീഷനുകൾ തെളിവ് സഹിതം വ്യക്തമാക്കിയതാണ്.

ഇതര മത സമൂഹങ്ങൾക്ക്  അവരുടെ മതപരമായ കാര്യങ്ങൾ പാലിച്ച് കൊണ്ട് യോഗ്യതക്കനുസരിച്ചു കൊണ്ടുള്ള ജോലിയിൽപ്രവേശിക്കാവുന്നതപോലെയുള്ള അവകാശം മുസ്ലിം സമൂഹത്തിനും  അനുവദിച്ച് കൊടുക്കേണ്ടതുണ്ട്.

ഇടതുപക്ഷ സർക്കാറിന്റെ  മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ വകുപ്പുകൾ കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി ജലീൽ അത്തരം നീതി നിഷേധങ്ങൾക്കെതിരെയും അവകാശങ്ങൾക്ക് വേണ്ടിയും പോരാടുകയല്ലേ വേണ്ടത്.

താടി തീവൃവാദത്തിന്റെ അടയാളമാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നവർക്ക്  കൂട്ടുനില്ക്കുന്ന സമീപനത്തിന് പകരം  താടി പോലുള്ള മതപരമായ കാര്യങ്ങൾ  പാലിക്കാൻ താല്പര്യമുള്ളവരെയും രാഷ്ട്ര  പുനനിർമ്മാണ പ്രക്രിയകളിൽ പങ്കാളിയാക്കുന്നതിനുള്ള അവസരങ്ങൾ നല്കുകയല്ലേ  ജനപ്രതിനിധികൾ ചെയ്യേണ്ടത്.

നിയമസഭയിൽ താടി പ്രശ്നം ഉന്നയിച്ച എം.എൽ.എക്കോ പാർട്ടിയുടെ മെമ്പർ മാർക്കോ താടിയില്ലെന്ന് പറഞ്ഞ് പരിഹസിച്ച് കൈയ്യടി വാങ്ങിയ മന്ത്രി , ഇനിയാരെങ്കിലും  ബഹുഭാര്യത്വം , മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുകയാണെങ്കിൽ ഇതേ പോലുള്ള . മറുപടി തന്നെയാണോ പറയുക. (Published in Gulf Madhyamam 28-10-16)

FOR MORE READING

Visit and Like:

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/

1 comment: