ഈ മൗനം നാടിനാപത്ത്
വ്യത്യസ്ഥ മതസമൂഹങ്ങൾ ശാന്തിയിലും സമാധാനത്തിലും പരസ്പര സഹകരണത്തിലും വസിക്കുന്ന
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അശാന്തിയുടെയും വർഗീയതയുടെയും വിത്ത് വിതക്കാൻ ഹിന്ദുത്വ
ശക്തികൾ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി.
വായ തുറന്നാൽ വർഗീയ വിഷം മാത്രം ചീറ്റി പരിചയമുള്ള തൊഗാഡിയമാരുടെ ശൈലി കടമെടുത്ത് സമൂഹത്തിന് മാതൃകയാകേണ്ട ഉന്നത സ്ഥാനത്തിരിക്കുന്ന
ഡോകടർമാരും ടീച്ചർമാരും വരെ ഈ രംഗത്തേക്ക് ഇറങ്ങിതിരിച്ചിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമായി
കാണാൻ പറ്റില്ല.
മുസ്ലിം സമൂഹം ഏറ്റവും വെറുക്കപ്പെടുന്ന പന്നിയെ ഉദാഹരണമാക്കി കൊണ്ട് ഒരു സമൂഹത്തെ
മൊത്തം അപഹസിച്ചുകൊണ്ട് ഐക്യത്തിനും മതസൗഹാർദ്ദത്തിനും കോട്ടം തട്ടുന്ന രീതിയിൽ പ്രസംഗിച്ച് നടക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കാൻ
ഇടതുപക്ഷ സർക്കാർ ആർജ്ജവം കാണിക്കണം.
സമാധാന ജീവിതം ആഗ്രഹിക്കുന്ന വ്യത്യസ്ഥ
മത സമൂഹങ്ങളും സാമൂഹ്യ സംസ്കാരിക സംഘടനകളും രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയെ തടയിടുന്നതിൽ കാണിക്കുന്ന കുറ്റകരമായ മൗനം നാടിനാപത്താണ്.
കേരളത്തിൽ അടുത്തിടയായി ചാർജ് ചെയ്ത ചില കേസുകൾ പരിശോധിച്ചാൽ ഒരു പ്രത്യേക സമുദായത്തിലെ
അംഗങ്ങൾക്ക് മാത്രമായി ഉണ്ടാക്കിയതാണോ UAPA പോലുള്ള കരിനിയമങ്ങളെന്ന് ന്യായമായും സംശയിച്ച് പോകും. (Published
in Gulf Madhyamam 22-10-16)
No comments:
Post a Comment