1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, August 3, 2016

അധികാരം നിയമം കയ്യിലെടുക്കാനുളള ലൈസൻസാണോ?

അധികാരം നിയമം കയ്യിലെടുക്കാനുളള ലൈസൻസാണോ?

കേന്ദ്ര ഭരണം സംഘ് പരിവാർ ശക്തികളുടെ കൈപ്പിടിയിലൊതുങ്ങിയത് മുതൽ പിന്നാക്ക ന്യുനപക്ഷങ്ങളെ ക്രൂരമായ പീഢനങ്ങൾക്കിരയാക്കിയും അവകാശങ്ങൾ നിഷേധിച്ചും ഭ്രാന്തമായ പ്രഖ്യാപനങ്ങളും അഭിപ്രായങ്ങളും
പറഞ്ഞ്‌ സാമുദായിക കലാപത്തിന് കളമൊരുക്കിയും തിമിർത്താടുകയാണ്‌ ഹിന്ദുത്വ ശക്തികൾ.

അതേ സമയം കേരളത്തിലും സി പി എം ന് ഭരണം കിട്ടിയത് മുതൽ കൊലപാതകങ്ങളും പ്രകോപനപരമായ പ്രസ്താവനകളും നടത്തി അവരും മത്സരിക്കുകയാണ്.
വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ വെച്ചും ബോമ്പുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടി സെക്രട്ടറി തൊട്ടാൽ തിരിച്ചടിക്കാനുളള അനുമതിയാണ് പ്രവർത്തകർക്ക് നലകിയത്.
പാർട്ടി ഗ്രാമങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സർക്കാർ സംവിധാനങ്ങളുമൊക്കെ സ്വന്തമാക്കി അടക്കി വാഴുന്ന കുട്ടി സഖാക്കൾക്ക് ധൈര്യം പകരുന്നതാണ് കോടിയേരിയുടെ പയ്യന്നൂർ പ്രഖ്യാപനം.

ഭരണത്തിന്റെ തണലിലിരുന്ന് ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നവരെയും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നവരെയും തീവൃവാദികളാക്കി ഒറ്റപ്പെടുത്തി ചർച്ചകൾ കൊഴുപ്പിക്കാനോ യു.എ.പി.എ പോലുളള കരി നിയമങ്ങൾ ചുമത്തി ജയിലിലടക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് അവരുടെ ഇരട്ടനീതിയുടെ തെളിവുകളാണ്. (Published in G Madhyamam 30-7-16)

FOR MORE READING
Visit and Like:
Face Book Page


No comments: