1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, January 19, 2016

പ്രവാസി വകുപ്പ്ര് ലയനം സംഘപരിവാർ  അജണ്ട?

110ഓളം രാജ്യങ്ങളിലായി രണ്ട് കോടിയോളം വരുന്ന ഇന്ത്യക്കാര്‍ അധിവസിക്കുന്ന നാടുകളില്‍ അവര്‍ നേരിടുന്ന വിവിധങ്ങളായ പ്രയാസങ്ങളും പ്രതിന്ധികളും പരിഹരിക്കപ്പെടുന്നതിനുവേണ്ടിയാണ് പന്ത്രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ പ്രത്യേകമായ ഒരു മന്ത്രാലയം രൂപീകരിച്ചത്.

എന്നാല്‍ പ്രസ്തുത വകുപ്പിന്‍റെ കീഴില്‍ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആശാവഹമായിരുന്നില്ല എന്ന കാരണത്താല്‍ ആ വകുപ്പ് തന്നെ നിര്‍ത്തലാക്കി വിദേശകാര്യ മന്ത്രാലയത്തിലേക്ക് ലയിപ്പിച്ചുകൊണ്ടാണ്  മോദി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് പുതുവത്സര സമ്മാനം നല്‍കിയത്.

ചുരുങ്ങിയ കാലം കൊണ്ടും സമയം കൊണ്ടും രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് പാറിപ്പറന്നു റിക്കാര്‍ഡിടാനുള്ള “പ്രയാണ മന്ത്രിയുടെ” കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്തിയ വിദേശകാര്യ വകുപ്പ് കാബിനറ്റ്‌ മന്ത്രിയായ സുഷമ സ്വരാജിന് കാര്യമായ ജോലിയെന്നും ഇല്ലത്രേ. അതിനാലാണോ പ്രവാസികാര്യ വകുപ്പിന്‍റെ ചുമതലകള്‍ കൂടി വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറ്റിയത്.


കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലും മറ്റും മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  സംഘപരിവാര്‍ ഒളിയജണ്ടകള്‍ പോലെ പ്രവാസികാര്യ വകുപ്പ് പിരിച്ചുവിട്ട് വിദേശകാര്യവകുപ്പില്‍ ലയിപ്പിച്ചതിനറെ പിന്നിലെ ആര്‍.എസ്.എസ്. ഗൂഡതന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് കാത്തിരുന്നു കാണാം.

(Published in Gulf Madhyamam 16-1-16)

No comments: