1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, November 22, 2015

ചുംബന സമരം: ഫലം കണ്ടു തുടങ്ങി

ചുംബന സമരം: ഫലം കണ്ടു തുടങ്ങി

കുടുംബ ശൈഥില്യത്തിനും സാംസ്കാരിക ജീര്‍ണതക്കും കാരണമാകുന്നതിനു പുറമേ ഒട്ടേറെ ഒളിയജണ്ടകളുമായി രംഗത്ത്‌ വന്ന കിസ് ഓഫ് ലവ് പ്രസ്ഥാനത്തിന്‍റെ ബ്രാണ്ട് അംബാസഡര്‍മാര്‍ അവരുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിന്‍റെ നേര്‍ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷന്‍ ബിഗ്‌ ഡാഡിയിലൂടെ പുറത്തുകൊണ്ടുവന്നത്.

ലിംഗ വിവേചത്തിനെതിരെയും സ്വതന്ത്ര ലൈംഗികതാവകാശത്തിനു വേണ്ടിയും രൂപീകരിച്ച  സംഘടനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വര്ഷം നടത്തിയ ചുംബന സമരാഭാസങ്ങള്‍ക്കെതിരെ മതധാര്‍മ്മിക ബോധമുള്ളവരും സമാധാനപരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരുമെല്ലാം രംഗത്ത്‌ വന്നിരുന്നു.

പക്ഷേ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ തനിക്കിഷ്ടപ്പെട്ടവരെ തെരഞ്ഞുപിടിച്ച് ചുംബനത്തിലേര്‍പ്പെട്ടടാന്‍ ധൈര്യം കാണിച്ചവരേ പോലീസ് പിടികൂടിയപ്പോള്‍ തങ്ങളുടെ സ്ഥിരം പരിഹാസ കഥാപാത്രങ്ങളായ പര്‍ദ്ദധാരികളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ സ്വന്തം കുഞ്ഞിനെപ്പോvലും മൂടിപ്പുതപ്പിച്ചുകൊണ്ടാണ് ഫ്ലാറ്റില്‍ നിന്നും പുറത്തിറങ്ങിയത് എന്നതാണ് ഏറെ രസകരം.

കാലങ്ങളായി സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ചാറ്റിങ്ങും ചീറ്റിങ്ങുമായി കാലം കഴിച്ചുകൊണ്ടിരിക്കുന്ന കമിതാക്കള്‍ക്ക് നേരില്‍ കാണാനും സ്വതന്ത്രമായി ചുംബിക്കാനും മറ്റുമുള്ള  അവസരമാണ് ചുംബന സമരത്തിന്‍റെ മറവില്‍ സംഘാടകര്‍ ഒരുക്കിക്കൊടുത്തത്.

അതേപോലെ എന്തിനും തയ്യാറായ യുവതിയുവാക്കളെ നോട്ടമിടാനും തങ്ങളുടെ റാക്കറ്റില്‍ കണ്ണിചേര്‍ത്ത് കുടുക്കാനുള്ള അവസരം കൂടിയാണ് പ്രസ്തുത പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമാക്കിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുളള “കൊച്ചു സുന്ദരിമാര്‍” മുതല്‍ സ്വന്തം ഭാര്യമാരെപ്പോലും ലേലത്തില്‍ വില്ക്കാന്‍ മാത്രം തൊലിക്കട്ടിയുള്ളവരെ വളര്‍ത്തിയെടുക്കുന്നതില്‍ ചുംബന സമര നേതാക്കള്‍ വിജയിച്ചിരിക്കയാണ്.

പഠന, കലാ കായിക സാംസ്കാരിക രംഗത്ത്‌ ഉന്നത നിലവാരം പുലര്‍ത്തുന്ന ഫാറൂഖ് കോളേജ് പോലുള്ള സ്ഥാപനങ്ങളിലും തങ്ങളുടെ ബിസിനസിനുള്ള മണ്ണ് പാകപ്പെടുത്താനുള്ള ഗൂഡശ്രമത്തിന്‍റെ ഭാഗമാണോ പ്രസ്തുത കോളേജില്‍നിന്ന് ഇപ്പോള്‍  കേട്ടുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പിന്നിലുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

(Published in G Madhyamam 21 - 11 - 15


No comments: