1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, September 2, 2015

യു.എ.യില്‍ മോദിക്ക് വേണ്ടത് അമ്പലമായിരുന്നു!

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ പതിനഞ്ചു മാസത്തിനിടയില്‍ രണ്ട് ഡസനിലധികം വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞുവത്രേ. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍  ജോലിയെടുത്തു കഴിയുന്ന യു.എ.ഇയിലേക്ക് കഴിഞ്ഞാഴ്ച  നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനം തന്‍റെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശനം എന്നതിലുപരി കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷത്തിനിടയില്‍ രാജ്യം ഭരിക്കാന്‍ അവസരം ലഭിച്ച എട്ടു പ്രധാനമന്ത്രിമാര് ഉപയോഗപ്പെടുത്താത്ത അവസരമാണ് മോദി തന്‍റെ  യു.എ.ഇ സന്ദര്‍ശനത്തിലൂടെ സാധിച്ചെടുത്തത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന  തങ്ങളുടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നനിലക്ക് പ്രവാസികള്‍ കാലങ്ങളേറെയായി മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന ജീവല്‍പ്രശ്നങ്ങളെ  കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ അവഗണിച്ചത് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്  നടത്തിയ പൊതുപരിപാടിയിലേക്ക് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് പ്രവാസികളെ നിരാശരാക്കി. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ദുബൈയിലെ വിവിധ മീഡിയകള്‍ പ്രവാസികളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ചതും വെറുതെയായി. എന്നാല്‍ സംഘപരിവാര്‍ രക്തം ധനികളിലൂടെ ഒഴുകുന്ന നരേന്ദ്രമോദി യു.എ.ഇ മണ്ണില്‍ ഒരമ്പലം തരപ്പെടുത്താന്‍ മറന്നതുമില്ല.


നൂറ്റാണ്ടുകളോളം മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ചുകൊണ്ടിരുന്ന സ്വന്തം രാജ്യത്തെ ബാബറി മസ്ജിദ് പൂട്ടാനും പൊളിക്കാനും കൂട്ടിനിന്ന നരേന്ദ്രമോദിക്കും മറ്റു ഹിന്ദുത്വ ഭീകരന്മാര്‍ക്കും യു.എ.ഇ ഭരണാധികാരികളുടെ മധുരമായ പ്രതികാരമാണ് അമ്പലം പണിയാനുള്ള അവസരത്തിലൂടെ നല്കിയത്. (Published in G.Madhyamam 23-8-15)






No comments: