1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, December 5, 2014

സദാചാര പോലീസ്: നിഗൂഡ ലക്ഷ്യങ്ങളോ?

അടുത്ത കാലത്തായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ്‌ സദാചാര പോലീസ്. വാഹനാപകടങ്ങളോ മറ്റത്യാഹിതങ്ങളോ സംഭവിച്ചാല്‍ നിയമപാലകരോ മറ്റു ഉത്തരവാദപ്പെട്ടവരോ സംഭവസ്ഥലത്ത് എത്തുന്നതിനു മുമ്പായി  രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും  അടിയന്തിര സഹായങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്യുന്നവരെ നാം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാറുണ്ട്. അതേപോലെ തൊട്ടടുത്ത വീട്ടില്‍ മോഷണം നടക്കുന്നത് കാണുന്ന അയല്‍വാസി മറ്റുളളവരെക്കൂടി സംഘടിപ്പിച്ച് കളളനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുമ്പോഴും അംഗീകാരവും പ്രശംസയും അവരെ തേടിയെത്തുന്നു. 

എന്നാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന വിവിധ തരത്തിലുളള  ആക്രമണങ്ങള്‍, അനാശ്യാസ്യം, പീഡനം, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ തടയുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നവരെ സദാചാര പോലീസ് എന്ന പേരിട്ട് എതിര്‍ക്കുകയും ആക്രമിക്കുകയും  ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നു. സ്വതന്ത്ര ലൈംഗികതയും അശ്ലീലതയും വ്യാപകമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിഗൂഡലക്ഷ്യങ്ങളാണ് അത്തരം പ്രയോഗങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ന്യായമായും സംശയക്കേണ്ടിയിരിക്കുന്നു.


 (Published in Thejas  26 Nov & Madhyamam 29 Nov 2014) No comments: