1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, February 5, 2014

ജസീറയുടെ സമരവും ചിറ്റിലപ്പിള്ളിയുടെ സമ്മാനവും

മണല്മാഫിയക്കെതിരെ തുടര്ച്ചയായി സമരം നടത്തി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ജസീറയും കുട്ടികളും മുമ്പ് പ്രഖ്യാപിച്ചപോലെ ചിറ്റിലപ്പള്ളിയുടെ വീട് പടിക്കല്‍ സമരം ആരംഭിച്ചത് വീണ്ടും ചര്‍ച്ച ആയിരിക്കയാണ്. കഴിഞ്ഞ മാസം സിപിഎമ്മിന്റെ നേതൃത്തില്‍ നടത്തിയ ക്ലിഫ്‌ഹൗസ്‌ സമരത്തിനെതിരെ സന്ധ്യ എന്ന വീട്ടമ്മയുടെ പ്രതിഷേധം ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ സന്ധ്യയുടെ ധീരതയ്ക്ക് അഞ്ജ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊച്ചൗസേപ്പ്   ചിറ്റിലപ്പിള്ളി  നാടിനും നാട്ടുകാര്ക്കും പ്രകൃതിക്കും വേണ്ടി ഒരു ജനകീയ വിഷയം ഉയര്‍ത്തി കണ്ണൂര്‍ മുതല്‍ ദില്ലി വരെ പലയിടങ്ങളിലുമായി ഒരു കൊല്ലത്തോളം ആക്ഷേപങ്ങളും പരിഹാസങ്ങളും വകവെക്കാതെ ഭീഷണികളെയും പ്രലോഭനങ്ങളെയും അവഗണിച്ചു ദൃഡനിശ്ചയത്തോടെ സമര രംഗത്ത്‌ നിലയുറപ്പിച്ച കണ്ണൂര്‍ ജില്ലയിലെ മാടായി നീരൊഴുക്കുംചാല്‍ സ്വദേശിയായ ജസീറ തന്‍റെ മൂന്ന് കുട്ടികളെയും കൂടെ കൊണ്ട്‌ നടന്ന് നടത്തുന്ന സമരം കാണാതിരുന്നത് വിമര്‍ശനത്തിനിടയാക്കി. അങ്ങനെ ജസീറയെന്ന ഒറ്റയാള്‍ പട്ടാളത്തിനും ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം പ്രഖ്യാപിക്കേണ്ടി വന്നു. 


എന്നാല്‍ ഡല്‍ഹില്‍ സമരപന്തലില്‍ ഇരിക്കുന്ന ജസീറയോട്‌ കൊച്ചിയില്‍ വന്ന് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യക്ക് സമ്മാനം നല്‍കുന്ന അവസരത്തില്‍ തന്‍റെ പാരിതോഷികം കൈപ്പറ്റണമെന്ന നിബന്ധനക്ക് ജസീറ വഴങ്ങിയില്ല. എങ്കില്‍ ജസീറയുടെ കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാം എന്ന ചിറ്റിലപ്പിള്ളിയുടെ വാഗ്ദാനവും ജസീറക്ക് സ്വീകാരമായിരുന്നില്ല. കാരണം പ്രസ്തുത ഓഫര്‍ തന്‍റെ സമരവീര്യത്തിനുള്ളതാണ് എന്നതാണ് ജസീറയുടെ വാദം. ജസീറയെന്ന പര്‍ദ്ദ ധരിച്ച മാപ്പിള പെണ്ണിന്‍റെ വിപ്ള വീര്യവും ദേശീയ തലത്തില്‍ അവര്‍ നേടിയെടുത്ത അംഗീകാരവും അഞ്ചു ലക്ഷം നല്‍കി തളര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം ദല്‍ഹി സമരം പൊളിക്കുകകൂടിയാണ് ഒരു വേള ചിറ്റിലപ്പിള്ളിയുടെ വാക്ക് കേട്ട് കൊച്ചിയില്‍ പോയി അഞ്ചു ലക്ഷം വാങ്ങിയാല്‍ സംഭവിക്കുമായിരുന്നത്.
വിഷയം വീണ്ടും ചര്‍ച്ചയായതോടെ ജസീറയുടെ മക്കളുടെ പേരില്‍ നിക്ഷേപിക്കാം, ജസീറയുടെ സമരം രാഷ്ട്രീയ പ്രേരിതം തുടങ്ങിയ വാദവുമായി ചിറ്റിലപ്പിള്ളി വീണ്ടും രംഗത്ത് വന്ന് കഴിഞ്ഞു. സന്ധ്യക്ക് പ്രഖ്യാപിച്ച പാരിതോഷികം കൊടുത്തത് അവരുടെ മക്കള്‍ക്ക് അല്ലെങ്കില്‍ ജസീറക്കും എന്ത് കൊണ്ട് നേരിട്ട് കൊടുത്തു കൂടാ. അതിനാല്‍ തന്‍റെ പേരില്‍ മുതലെടുക്കാന്‍ അനുവദിക്കില്ലെന്നും അതല്ലെന്കില്‍ പാരിതോഷിക പ്രഖ്യാപനം പിന്‍വലിക്കുക എന്ന ലളിതമായ അപേക്ഷ മാത്രമേ ജസീറ ചിറ്റിലപ്പിള്ളിയോട് ആവശ്യപ്പെടുന്നുള്ളൂ. തന്നെ കരുവാക്കി അഞ്ചു ലക്ഷം വാഗ്ദാനം ചെയ്തു അഞ്ചു കോടിയുടെ പരസ്യം നേടിയെടുക്കാനുള്ള ചിറ്റിലപ്പിള്ളി എന്ന കച്ചവക്കാരന്‍റെ ചീപ്പ് പോപുലാരിറ്റി തന്ത്രത്തിനെതിരെ ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ സ്വാഭാവിക പ്രതികരണമാണ് ജസീറയുടെ സമരം.
എന്നിരുന്നാലും ഒരു സ്ത്രീ തന്‍റെ മൂന്ന് കുട്ടികളുമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ടതുണ്ട്. (Gulf Thejas 5-2-14)
Face Book Page : Pls visit and like :  https://www.facebook.com/Janasamakshamblog

No comments: