1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, February 16, 2014

കെജ്രിവാളിന്‍റെത് ധീരമായ രാജി

അരവിന്ദ്‌ കെജ്രിവാള്‍ എന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ 2012 ല്‍ രൂപീകരിച്ച ആം ആദ്മി എന്ന സാധാരണക്കാരുടെ പാര്‍ട്ടി ദല്‍ഹിയുടെ രാഷ്ട്രീയ ചരിത്രം തിരുത്തി എഴുതി ഭരണത്തിലെത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ അനുഭവമായി മാറി. രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ അധികാര ദുര്‍വിനിയോഗങ്ങളും അഴിമതിയും ധൂര്‍ത്തും ഒഴിവാക്കി ആകെമൊത്തം ഉടച്ചു വാര്‍ക്കുമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയ കെജരിവാളിന്റെ വാക്കുകള്‍ വിശ്വസിച്ച  ദല്‍ഹിയിലെ വോട്ടര്‍മാര്‍  കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ ഒന്നരപതിറ്റാണ്ട് ദല്‍ഹി ഭരിച്ചവരെ കുറ്റിച്ചൂലുകള്‍കൊണ്ട് തുടച്ചുനീക്കുകയായിരുന്നു.

എന്നാല്‍ ഡിസംബര്‍ 28ന്  ഭരണമേറ്റെടുത്തതു മുതല്‍ ആം ആദമിക്കാര്‍ക്ക് അനങ്ങാനും തിരിയാനും പറ്റാത്ത സ്ഥിയായിരുന്നു രാജ്യത്തെ മാധ്യമങ്ങളും സകല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്‍മാരും ഭൂതക്കണ്ണാടിയിലൂടെയാണ് ആപ്പിനെ നോക്കിക്കക്കണ്ടത്. നമ്മുടെ രാഷ്ട്രപതി പോലും തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ആം ആദ്മിയെ അരാജകത്വവാദികളായി ചിത്രീകരിച്ചതും. അതോടൊപ്പംതന്നെ എ.എ.പിയെ പൂര്‍ണ്ണമായി തള്ളിപറയാതെ ഞങ്ങളും ആം ആദ്മിയാണെന്ന് പറയാനും അവരില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന് മനസിലാക്കാനും ഞങ്ങള്‍ പണ്ടേ ആം ആദ്മിയാണെന്ന് മേനി നടിക്കാനും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ അവകാശപ്പെടാന്‍ മടികാണി കാണിച്ചതുമില്ല.  


ഭരണം ഏറ്റെടുത്ത തൊട്ടടുത്ത ദിവസം തന്നെ വൈദ്യുതി നിരക്കുകള്50% കുറച്ചും 700 ലിറ്റര്വരെ വെള്ളം സൌജന്യമാക്കിയും വീടില്ലാത്തവര്ക്ക് രാത്രി താങ്ങാന്താല്ക്കാലിക ശെല്ട്ടറുകള്ഏര്പ്പെടുത്തിയും കെജ്റിവാള്തന്റെ വാഗ്ദാനങ്ങള്നിറവേറ്റാന്‍ തയ്യറായി. അഴിമതിയെ ഏറ്റവും വലിയ വെല്ലുവിളിയായി സീകരിച്ചു കൊണ്ട് നടപ്പാക്കിയ ആന്റി കറപ്ഷന്ഹെല്പ്പ്ലൈന്സംവിധാനം ആരംഭിച്ചതോടെ അത് കുറയ്ക്കുവാന്സാധിക്കുകയുട്ണ്ടായി വിവരാവകാശനിയമം പ്രാവര്‍ത്തികമാക്കുന്നതിനും ജന ലോകപാല്‍ ബില്ലിന്റെ കരട് രൂപപ്പെടുത്താനും നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ച ഹരിയാന സ്വദേശി നാല്പത്തിയഞ്ച് കാരനായ അരവിന്ദ്‌ കെജ്രിവാള്‍ തന്‍റെ സ്വപ്നമായ ജനലോകപാല്‍ ബില്ല് പാസ്സാക്കാന്‍ അവസരം കിട്ടാത്തതിന്റെ പേരില്‍ 49 ദിവസത്തെ ഭരണം അവസാനിപ്പിച്ച് ധീരമായി രാജിവെച്ചു. 

രാജ്യത്തെ പിന്നില്‍ നിന്ന് ഭരിക്കുന്ന ഏതാനും കൊമ്പന്‍ സ്രാവുകളെയും അവരുടെ പിണയാളുകളുടെയും ലക്ഷം കോടികളുടെ അഴിമതികഥകളും സ്വാര്‍ത്ഥതാല്പര്യങ്ങളും ഗൂഡതന്ത്രങ്ങളും പുറംലോകമറിയുമെന്നു ഭയപ്പെടുന്നവര്‍ വ്യാജരോപണങ്ങള്‍ ഉന്നയിച്ച്‌ ആം ആദ്മിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കയാണ്. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ “നല്ല നാളേക്ക് വേണ്ടി അഴിമതി രഹിത ഭരണത്തിനു വോട്ടുകള്‍ വാങ്ങി ആം ആദ്മി വീണ്ടും രംഗത്ത്‌ വരുമോ? കെജ്രിവാളിന്‍റെ ധീരമായ രാജി അതിനു വഴിയൊരുക്കുമോ? കാത്തിരുന്നു കാണാം. (Published in Gulf Madhyamam 16-2-14)
No comments: