1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, February 2, 2014

ജസീറയുടെ സമരം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റെടുക്കട്ടെ

മണല്മാഫിയക്കെതിരെ തുടര്ച്ചയായി സമരം നടത്തി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ജസീറയെന്ന ഒറ്റയാള്‍ പട്ടാളം കഴിഞ്ഞ 116 ദിവസമായി ഡല്‍ഹിയിലെ ഭരണശിരകേന്ദ്രത്തിന് മുമ്പില്‍ നടത്തിയിരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചിരിക്കയാണ്. മന്ത്രിമാരും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും നല്‍കാറുള്ള ഉറപ്പുകളും ഒത്തുതീര്‍പ്പുകളും പതിവ് വഴിപാടുകള്‍ പോലെ നടപ്പായില്ലെന്കിലും കടല്‍തീര സംരക്ഷണത്തിനായി ജസീറ ഉയര്‍ത്തിയ സന്ദേശം ഭരണാധികാരികളുടെയും പൊതു ജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ അവരുടെ സമരത്തിന്‌ സാധിച്ചിട്ടുണ്ട് എന്നത് സമരത്തിന്‍റെ  വിജയം തന്നെയാണ്. ജസീറ സമരം തുടങിയത് മുതല്‍ ആളും അര്‍ത്ഥവുമുള്ള എന്തിനും തയ്യാറായ വിപ്ളവപാര്‍ട്ടിയെന്ന് സ്വയം അഭിമാനിക്കുന്നവരുടെ നിരവധി സമരങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചു നാണം കെട്ടുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
കണ്ണൂര്‍ ജില്ലയിലെ മാടായി നീരൊഴുക്കുംചാല്‍ സ്വദേശിയായ ജസീറ തന്റെ വീടിനോട് ചേര്‍ന്നുള്ള കടല്‍ തീരത്ത് നിന്നുള്ള അനധികൃത മണല്‍ ഖനനത്തിനെതിരെയാണ് പൊരുതാനിറങ്ങിയത്. പഞ്ചായത്ത് അധികൃതരേയും പോലീസിനേയും ജില്ലാ ഭരണാകൂടത്തേയും സമീപിച്ചിട്ടും ഫലമില്ലാതായതോടെ നേരത്തെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലും കണ്ണൂര്കളക്ട്രേറ്റിന് മുന്നിലും സീറ സത്യഗ്രഹ സമരം നടത്തിയിരുന്നു. എന്നാല്ജില്ലാ ഭരണകൂടങ്ങളില്നിന്നും നീതി ലഭിക്കാത്തതിനെ തുടര്ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്ആദ്യവാരത്തിലാണ് സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിച്ചത്. 65 ദിവസത്തെ സമരം കൊണ്ട് ഫലം കാണാതിരുന്നതിനാല്സീറയും കുട്ടികളും കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരമാണ് പാര്ലമെന്റിന്റെ മുന്നിലേക്ക് സമരം മാറ്റിയത്.
നാടിനും നാട്ടുകാര്ക്കും പ്രകൃതിക്കും വേണ്ടി ഒരു ജനകീയ വിഷയം ഉയര്‍ത്തി ഒരു മലയാളിപ്പെണ്ണ് തന്‍റെ മൂന്ന് കുട്ടികളുമായിട്ടാണ് കണ്ണൂര്‍ മുതല്‍ ദില്ലി വരെ പലയിടങ്ങളിലുമായി ഒരു കൊല്ലത്തോളമാണ് സമര രംഗത്ത്‌ നിലയുറപ്പിച്ചത്. പന്ത്രണ്ടും ഒമ്പതും വയസുള്ള  രണ്ടു പെണ്‍കുട്ടികളും ഒന്നര വയസുള്ള മറ്റൊരു പിഞ്ചു പൈതലും ജസീറയുടെ കൂടെയുണ്ടായിരുന്നു. ദേശവും ഭാഷയും പരിചയമില്ലാതെ തണുത്ത് വിറയ്ക്കുന്ന ദില്ലിയില്തന്റെ മൂന്ന് മക്കളെയും ഒപ്പമിരുത്തി ആക്ഷേപങ്ങളും പരിഹാസങ്ങളും വകവെക്കാതെ ഭീഷണികളെയും പ്രലോഭനങ്ങളെയും അവഗണിച്ചു ദൃഡനിശ്ചയത്തോടെ നടത്തിയ ഐതിഹാസിക സമരം ഇനി പരിസ്ഥിതി  സംഘടനകളും സമാനമനസ്കരും ഏറ്റെടുത്തു നടത്തട്ടെ. ഇതേപോലുള്ള സമരങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവസരം നഷ്ടപ്പെടുത്തിക്കൊണ്ടും അവരുടെതായ സാമൂഹ്യ ചുറ്റുപാടില്‍ വളരാന്‍ അവസരം നിഷേധിച്ചുകൊണ്ടും പ്രതികൂല കാലവസ്ഥയില്‍ അവരെ സമരപന്തലില്‍ തളച്ചിടുന്നത് കൊച്ചു കുട്ടികളോട് ചെയ്യുന്ന മനുഷ്യാവകാശ ലംഘനം കൂടിയാണ്.  (Published in Thejas daily 2-2-14) 


No comments: