1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, December 12, 2013

പെരുകുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍

നമ്മുടെ സെക്രട്ടറിയേറ്റിലെ ക്ലാസ്‌ ഫോര്‍ ജീവനക്കാര്‍ മേലധികാരികളുടെ ക്രൂരമായ മനുഷ്യാവകാശ നിഷേധത്തിനു വിധേയമായകൊണ്ടിരിക്കുന്ന വാര്‍ത്ത‍ വായിക്കാനിടയായി. അമിതമായ ജോലിഭാരം കൂട്ടിയും സൌകര്യങ്ങള്‍ നിഷേധിച്ചുമാണ് പീഡനം. മൂന്നും നാലും സെക്ഷനുകളുടെ ഉത്തരവാദിത്തം കൊടുക്കുന്ന ജീവനക്കാര്‍ ഫയലുമായി നടക്കുന്നവരായതിനാല്‍  മേലുദ്യോഗസ്ഥര്‍ ഇവര്‍ക്ക് ഇരിക്കാന്‍ കസേര വരെ കൊടുക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ നാല്‍പ്പതു ശതമാനത്തോളം നിരപരാധികളാണെന്ന് വിവരാവകാശനിയമം പ്രകാരം കിട്ടിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നു. പോലീസ് സ്റ്റേഷനുകളില്‍ വെച്ച് നടക്കുന്ന മുന്നാംമുറയും കൊലയും മറ്റു പീഡനങ്ങളും കണ്ടുപിടിക്കുന്നതിനായി സിസിടിവി സംവിധാനം ഏര്‍പ്പെടുത്താന്‍ കാരണമായത് നിയമപാലകരുടെ മനുഷ്യവകാശ ലംഘനം വര്‍ധിച്ചതിനാലാണ്. ഇന്ത്യയില്‍  പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ട് ഏറ്റവുംകൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്നുമുള്ള ഹൈകോടതിയുടെ നിരീക്ഷണം ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഒരു പക്ഷെ പോലീസിനെ പേടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ മരണം വരിക്കേണ്ടിവന്നവരും കേരളത്തില്‍ തന്നെയായിരിക്കും.

1991ല്‍ നടന്ന രാജീവ്‌ ഗാന്ധിവധ കേസിലെ പ്രതിയായ പേരളിവാള്‍ കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തു നാളുകളെണ്ണിക്കൊട്നിരിക്കുന്നു. തന്‍റെ പത്തൊമ്പതാം വയസ്സില്‍ കൊലക്കുറ്റം ചുമത്തി ജയിലിലടക്കപ്പെടാന്‍ കാരണം കേസന്വേഷിച്ച സി.ബി.ഐ. എസ്.പി.വി ത്യാഗരാജന്‍ പേരളിവാളിന്റെ മൊഴി തിരുത്തിയിരുന്നുവെന്ന കുറ്റസമ്മതത്തിലൂടെയാണ് പുറത്തുവന്നത്. അതേപോലെ, പഞാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍റെ ഫലമായി ഒട്ടേറെ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം പ്രശ്നം കൈകാര്യം ചെയ്യാന്‍ പോലീസിന് അധികാരം നല്‍കാതെ പട്ടാളക്കാരെ ഏല്പിച്ചതാണ് കാരണമാക്കിയതെന്നു പഞ്ചാബ്‌ മുന്‍ ഡി.ജി.പി കെ.പിഎസ് ഗില്ലിന്‍റെ കുമ്പസാരവും ഇതോട് ചേര്‍ത്ത് വായിക്കുക.

രാജ്യത്തുടനീളം നിരവധി സ്ഫോടനങ്ങള്‍ നടത്തിയ ശേഷം മുന്‍കൂട്ടി തയ്യാറാക്കിയ ലീസ്റ്റ് അനുസരിച്ച് മുസ്ലിം യുവാക്കളെ തേടിപ്പിടിച്ചു അറസ്റ്റ്‌ ചെയ്യുകയും ഭീകരവിരുദ്ധതയുടെ പേരില്‍ ചുട്ടെടുത്ത കരിനിയമങ്ങള്‍ ചാര്‍ത്തി വര്‍ഷങ്ങളോളം ജയിലിലിട്ടു പീഡിപ്പിക്കുന്നത് പോലീസ് സേനയിലെ സംഘപരിവാര്‍ പ്രഭ്രുതികള്‍ക്ക് ബഹുമതിയും സ്ഥാനക്കയറ്റം കരസ്ഥമാക്കാനുള്ള കുറുക്കു വഴികളാണ്. മക്ക മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ, മാലെഗാവ്, ഹൈദരാബാദ്, സംഝോതാ എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളുടെ പ്രധാന പ്രതികളിലൊരാളായ വനവാസി കല്യാണ്ആശ്രമിന്റെ നേതാവ് നബകുമാര സര്ക്കാര്എന്ന സ്വാമി അസീമാനന്ദയും ഇതേ സ്വാമി നടത്തിയ സ്ഫോടനത്തിന്റെ പ്രതിയായി ആന്ധ്ര പോലീസിന്റെ പിടിയില്പ്പെട്ടു ചഞ്ചല്ഗുഡ ജയിലില്അസീമാനന്ദയുടെതന്നെ ദാസ്യവൃത്തിക്കായി നിയോഗിതനായ  അബ്ദുല്കലീമിന്റെയും  ജയില്സഹവാസം ദൈവത്തിന്റെ ടപെടലെന്നോണം ഇന്ത്യയിലെ മുസ്ലിം ജനകോടികള്ക്ക് പ്രത്യാശയും സമാധാനവും നല്കിയിരിക്കയാണ്.  

''വിധ്വംസക പ്രവര്ത്തനങ്ങള്തടയുന്നതിനായി പ്രാബല്യത്തില്വരുത്തിയ സായുധസേന പ്രത്യേക അധികാരനിയമം (അഫ്സ്പ) യുടെ മറവില്വടക്ക് കിഴക്കന്സംസ്ഥാനങ്ങളില്നടത്തിക്കൊണ്ടിരിക്കുന്ന നരമേധങ്ങളില്പ്രതിഷേധിച്ച് 2000 നവംബറില്നിരാഹാര സമരം ആരംഭിച്ച ഇറോം ശര്മിളയുടെ ഐതിഹാസിക സമരം ശരിവെക്കുന്നതാണ് മണിപ്പൂരില്അരങ്ങേറിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതികളും ഏറ്റുമുട്ടല്കൊലപാതങ്ങളും.

തീവ്രവാദ വേട്ടയുടെ മറവില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലാപാതകങ്ങള്‍ക്ക് ഇരകളെ ആവശ്യാനുസരണം എത്തിച്ചുകൊടുക്കുന്ന സംഘവും പോലീസ്‌ സേനയില്‍ ഉണ്ടെന്ന്‌ നൂറിലേറെ പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ  കുപ്രസിദ്ധ സബ് ഇന്‍സ്പെക്ടര്‍ ദയാ നായികിന്റെയും കൂട്ടരെയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സാദിഖ്‌ ജമാല്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ചുള്ള സത്യവാങ്മൂലത്തില്‍ മുന്‍ ക്രൈം റിപ്പോര്‍ട്ടര്‍ കേതന്‍ തിരോദകര്‍ വെളിപ്പെടുത്തുകയുണ്ടായി. സര്‍ക്കാര്‍ വകുപ്പുകളിലെ സംഘപരിവാര്‍ - സവര്‍ണ്ണ മാധ്യമ ലോബികളുടെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ വാര്‍ത്താ പ്രാധാന്യം കിട്ടാതെപോകുന്ന സംഭവങ്ങളും അതേപോലെ നിരവധിപേര്‍ അവരുടെയൊക്കെ ക്രൂരതക്ക് നിത്യേനയെന്നോണം ഇരയായികൊണ്ടിരിക്കുന്നതും നിത്യസംഭവമാണ്‌.

നമ്മുടെ ജനാതിപത്യ രാജ്യത്ത്‌ നിരപരാധിയായ ഒരു മനുഷ്യനെ എങ്ങിനെയൊക്കെ ഭീകരവാദിയാക്കി വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അബ്ദുല്‍ നാസര്‍ മഅദനി. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പത് വര്‍ഷത്തിലധികം തടവിലിട്ടതിന് ശേഷം നിരപരാധിയാണെന്ന് പറഞ്ഞ് പുറത്തുവിട്ടു ഏറെ താമസിയാതെ ബംഗ്ലൂര്‍ സ്ഫോടനകേസില്‍ പ്രതിചേര്‍ത്തു പരപ്പന്‍ അഗ്രഹാര ജയിലില്‍ മൂന്നു വര്‍ഷം കഴിഞ്ഞു.  നിരവധി രോഗങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന വീല്‍ചെയറിന്‍റെ സഹായത്തോടെ മാത്രം നടക്കുന്ന ഒരാള്‍ മടിക്കേരിയിലെ ഇഞ്ചിതോട്ടത്തില്‍ പോയി ഗൂഡാലോചന നടത്തിയതൊക്കെയാണ് പ്രധാന തെളിവുകള്‍. ജാമ്യം എന്ന് കേള്‍ക്കുമ്പോഴേക്കും ഫയല്‍ മടക്കുന്നവരും കിട്ടിയ അവസരം എങ്ങിനെയൊക്കെ പീഡിപ്പിക്കാം എന്നതില്‍ ഗവേഷണം നടത്തുന്ന സര്‍ക്കാറുകളുടെയും പരീക്ഷണപുള്ളിയാണ് മഅദനി.

മതപരമായും സാംസ്കാരികമായും ഉയര്‍ന്നു ചിന്തിക്കുന്നവരെന്നു അഭിമാനിക്കുന്നവരാണ് നാം കേരളീയര്‍. അതുകൊണ്ട് തന്നെ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ നിഷേധത്തിനും പീഡനങ്ങള്‍ക്കുമെതിരെ രംഗത്ത്‌ വരാന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍ മുസ്ലിം പണ്ഡിത നേതൃത്വത്തിനും പ്രസ്ഥാനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്തവും ബാദ്ധ്യതയുമുണ്ട്.
1948 ഡിസംബര്‍ 10 നു പാരീസില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ തീരുമാന പ്രകാരം വര്‍ഷംതോറും ഡിസംബര്‍ 10നു മനുഷ്യാവകാശദിനമായി ആചരിച്ചുവരുന്നു. ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ വ്യക്തിക്കും മനുഷ്യന്‍, പൗരന്‍ എന്നീ നിലകളില്‍ വീട്, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, മതവിശ്വാസം, എന്നിവയോടു കൂടി അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊടുക്കുകയാണിതുകൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്.

ഒരു മനുഷ്യന്റെ ശൈശവം, വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥകളില്‍ നല്‍കേണ്ട സംരക്ഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറല്‍, ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ ജനിച്ചുപോയി എന്ന കാരണത്താല്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്യുക. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക്‌ കടന്നുകയറുക, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കുക, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധികളെ അന്യായമായില്‍ തടങ്കലിലിടല്‍ തുടങിയവയൊക്കെ മനുഷ്യാവകാശ ലംഘനങ്ങളായി ഗണിക്കപ്പെടുന്നു. നിസ്സാര പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ചു രാഷ്ട്രീയ സംഘടനകളും മറ്റും ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുകയും ആക്രമണങ്ങള്‍ അഴിച്ചുവിട്ട് പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചും ജനജീവിതത്തിന് ഒട്ടേറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ഒരു സാമൂഹ്യ പ്രശ്നമായിമാറിയിരിക്കുന്നു.

ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ച ഭോപ്പാല്‍ ദുരന്തവും ജനാതിപത്യത്തിനും മതേതരത്വത്തിനും തീരാകളങ്കമായി മാറിയ ബാബറിമസ്ജിദ് തകര്‍ത്തതും മനുഷ്യവകാശ ദിനമായി ആചരിക്കുന്ന ഡിസംബറിന്റെ ആദ്യവാരങ്ങളിലാണ് നടന്നത്.
ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നായ ഭോപ്പാല്‍ ദുരന്തത്തെ ഗ്ലോബല്‍ ടോക്‌സിക് ഹോട്ട് സ്‌പോട്ട് എന്നാണ് ഗ്രീന്‍പീസ് പ്രസ്ഥാനം പേരിട്ടിരിക്കുന്നത്. 1984 ഡിസംബര്‍ 2 നു പാതിരാവില്‍ ഭോപ്പാലിലെ അമേരിക്കന്‍ കീടനാശിനി നിര്‍മ്മാണ ശാലയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നും മിതൈല്‍ ഐസോസയനെറ്റ്‌ വാതകം ചോര്‍ന്നത് ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയുണ്ടായി. അഞ്ചു ലക്ഷത്തോളം മനുഷ്യര്‍ക്ക് അപകടം വരുത്തിവെച്ച പ്രസ്തുത ദുരന്തത്തിനു ഉത്തരവാദികളായ വെള്ളക്കാരെ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കി അവരുടെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ സര്‍ക്കാര്‍ മിഷിനറി സൌകര്യം ചെയ്തു കൊടുക്കുക മാത്രമല്ല ഇരുപത്തി ഒമ്പത് വര്‍ഷമായി ഒരാളെപ്പോലും ശിക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചതുമില്ല.

ഇന്ത്യന്‍ മുസ്ലിംകള്‍ നാല് നൂറ്റാണ്ടുകളോളം ആരാധ നടത്തിയിരുന്ന ബാബരി മസ്ജിദ്‌ ഭരണകൂടത്തിന്‍റെ ഒത്താശയോടെ ഹിന്ദുത്വ ഭീകരര്‍ തകര്‍ത്തത് 1992 ഡിസംബര്‍ ആറിനായിരുന്നു. ഒരു രാഷ്ട്രം അഭിമാനപൂര്‍വം അവകാശപ്പെട്ടിരുന്ന ഭരണഘടന മൂല്യങ്ങളെയും നിയമവ്യവസ്ഥയെയും നോക്കുക്കുത്തിയാക്കി നടത്തിയ ഭീകരാക്രമണത്തിന്‍റെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍  ഇപ്പോഴും നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് സാധിച്ചിട്ടില്ല. അഥവാ തുടര്‍ച്ചയായ നീതി നിഷേധത്തിന്റെയും വഞ്ചനയുടെയും രാഷ്ട്രീയ കുതന്ത്രങ്ങളുടെയും നീറുന്ന കഥകളാണ് ബാബറിമസ്‌ജിദിനു പറയാനുള്ളത്. ഇന്ത്യയിലെ സാമൂഹിക ധ്രുവീകരണത്തിന് കാരണമായതും ബോംബെ കലാപവും ഗുജറാത്ത് വംശഹത്യയും ബാബരിയുടെ ബാക്കിപത്രങ്ങളായിരുന്നു.

 ആദിവാസികളുടെയും ദലിതരുടെയും ദുരിതങ്ങള്ക്ക് ആധാരമായ ഭൂപ്രശ്നം, ദലിതര്ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്, നഗരങ്ങളിലെ ചേരികളില്തിങ്ങിഞെരുങ്ങി കഴിയുന്ന ജനങ്ങളുടെ പാര്പ്പിട പ്രശ്നം, നമ്മുടെ സാമൂഹിക മണ്ഡലത്തില്സജീവ ചര്ച്ചാവിഷയങ്ങളായ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്, ഭീകരതയുടെ പേരില്നടക്കുന്ന മുസ്ലിംവേട്ട, ഭരണകൂട താല്പര്യങ്ങള്‍ക്കാരു നില്‍ക്കാത്തവരെയെല്ലാം അടിച്ചമര്‍ത്താനുപയോഗിക്കപ്പെടുന്ന മനുഷ്യത്വ വിരുദ്ധവും, കിരാതവുമായ AFSPA, UAPA എന്നീ കരിനിയമങ്ങള്‍ തുടങ്ങി ഒട്ടനവധി ഗൗരവമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്നു.


യഥാര്‍ത്ഥത്തില്‍ ഭാഷയുടെയോ വര്‍ണത്തിന്റെയോ ഗോത്രത്തിന്റെയോ പേരിലല്ല ഒരാള്‍ മഹത്വവത്‌കരിക്കപ്പെടുന്നത്‌ മറിച്ച് അവന്റെ കര്‍മങ്ങള്‍ മൂലമാണ്. സത്യവും നീതിയും മനുഷ്യാവകാശങ്ങളും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്നവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യാവകാശലംഘനത്തിനിരയായവരുടെ കാര്യത്തില്‍ ഇടപെടാനും അവരുടെ കുടുംബങ്ങളുടെ വേദനകള്‍ പങ്കുവെക്കാനുമുള്ള വ്യത്യസ്തമായ പല പരിപാടികളും സംഘടിപ്പിക്കുന്നത് സ്വാഗതാര്‍ഹവും മനുഷ്യാവകാശ നിഷേധികള്‍ക്ക് ഒരു താക്കീതുമാണ്. (Published in Thejas daily 12-12-13) 


No comments: