1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, March 17, 2013

ഇരട്ടത്താപ്പിനെതിരെ പോരാട്ടം തുടരണംബംഗളൂരു സ്ഫോടന കേസ്സില്പ്രതിയാക്കപ്പെട്ട് 2010 ആഗസ്റ്റ് 17 മുതല്ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്മാന്അബ്ദുന്നാസിര്മഅ്ദനിക്ക് മകളുടെ വിവാഹത്തില്പങ്കെടുക്കാനും രോഗബാധിതനായി കഴിയുന്ന തന്റെ പിതാവിനെ സന്ദര്ശിക്കാനും പ്രത്യേക അനുമതി നല്കിയ കോടതി വിധി വല്ലാത്തൊരു വിധിയായിപ്പോയെന്നു സംശയം.  അതെ സമയം രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസ്സില്‍ പ്രതികളായ രണ്ടു ഇറ്റാലിയന്‍ നാവികര്‍ക്ക് ഒരു മാസത്തെ ജാമ്യം നല്‍കിയതും രാജ്യത്തെ പരമോന്നത കോടതി തന്നെ. വോട്ടു ചെയ്യുക എന്ന അതിപ്രധാനമായ കാര്യമായത് കൊണ്ടായിരിക്കും കാര്യമായ നിയമവ്യവസ്ഥകളോ  നിബന്ധനകളോ ഇല്ലാതെയാണ് രണ്ടു പേരെയും സ്വന്തം നാട്ടിലേക്ക് പറഞ്ഞു വിട്ടത്. അതിദാരുണമായ ഈ കൊലപാതകം നടന്ന സമയത്ത് തന്നെ നാവികരുടെ കാര്യത്തില്‍ ചില മത രാഷ്ട്രീയ സംഘടനാ നേതാക്കളുടെ ചരടു വലികളും പ്രസ്താവനകളും ശരിവെക്കുന്നതാണ് ഇപ്പോഴത്തെ ഈ നാടകം എന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു.

പരസഹായമില്ലാതെ അനങ്ങാന്സാധിക്കാത്തതോടൊപ്പം കാഴ്ച ശക്തി കുറഞ്ഞ കണ്ണുകളും  നിരവധി രോഗങ്ങളാല്കഷ്ടപ്പെടുന്ന രോഗിയായ മഅ്ദനിക്ക് കിട്ടിയ ഇളവ്തന്നെ ഒരു സര്ക്കാറിനോട് പോരാടി വാങ്ങിയതാണെന്ന് പറയാം. എന്നിട്ടും ബംഗളൂരുവില്നിന്നും നിശ്ചിത സമയത്ത് പറഞ്ഞയക്കാതിരിക്കാന്കാണിച്ച അടവുകളും ലജ്ജാകരമായിപ്പോയി. മേല്പറഞ്ഞ ശാരീരിക അവസ്ഥയില്ലുണ്ടായിരുന്ന മഅ്ദനി കുടകിലെ ഇഞ്ചിത്തോട്ടത്തില്പോയി ഗൂഡാലോചന നടത്തിയെന്ന് വാദിച്ചവര്ഇപ്പോള്കിട്ടിയ അഞ്ചുദിവസത്തെ ഇളവില്ഇനി എന്തൊക്കെയാണ് അദ്ദേഹത്തിന്റെ പേരില്ചുമത്തുകയെന്ന് കാത്തിരുന്നു കാണാം. അതിന്റെ ആദ്യ വെടി പൊട്ടിക്കഴിഞ്ഞു.  

മഅ്ദനി സമാധാനപ്പെടുന്നത് പോലെ ദൈവത്തിന്റെ കോടതിയില്നിന്നുള്ള നീതി വന്നെത്തുന്നതിനു മുമ്പായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ നീതിപീഠങ്ങള്കണ്ണുതുറക്കാന്തയ്യാറാകണം. കടുത്ത ഉപാധികള്വെച്ച് കൊണ്ടുള്ള ഇത്തരം ഇളവുകള്ക്ക് പകരം മഅ്ദനിക്കെതിരെയുള്ള കള്ളക്കേസുകള്പിന്വലിച്ച് പെട്ടെന്ന് മോചനം നല്കി പൌരാവകാശ സംരക്ഷണത്തിലൂടെ ജനാധിപത്യത്തിന്റെ ആത്മാവ് കാത്തു സൂക്ഷിക്കാനും ബന്ധപ്പെട്ടവര്ശ്രമിക്കണം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തികൊണ്ട് ഇറ്റാലിയന്‍ കടല്‍ കൊലയാളികള്‍ സ്വന്തം നാട്ടില്‍ സസുഖം വാഴുന്നു. അതേ സമയം ഇന്ത്യയിലെ വിവിധ ജയിലുകളില്തീവ്രവാദമുദ്ര ചാര്‍ത്തപ്പെട്ട് ചെയ്ത തെറ്റെന്ത് എന്ന് പോലും അറിയാതെ നിരപരാധികളായ  നൂറുകണക്കിന് ചെറുപ്പക്കാര്നീതി നിഷേധിക്കപ്പെട്ട് ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്നു. അതിനാല്‍ സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്തുകൊണ് ഇത്തരം ഇരട്ടത്താപ്പുകള്‍ക്കെതിരെ മത, രാഷ്ട്രീയ, സാംസ്കാരിക, മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ ഇടപെടലുകള്‍ ഇനിയും തുടരേണ്ടതുണ്ട്. (Published in G.Madhyamam 17-3-2013) 


No comments: