1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, February 4, 2013

മര്‍ദ്ദിതരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു.



സത്യമേവ ജയതേഎന്ന നമ്മുടെ ദേശീയ മുദ്രാവാക്യത്തെ സത്യപ്പെടുത്തുന്ന രീതിയില്രാജ്യത്തിന്റെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്നിന്നും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വെളിപ്പടുത്തലുകള്പീഡിതരായ നൂറുകണക്കിന് കുടുംബങ്ങള്ക്ക് ആശ്വാസത്തിനു വക നല്കുന്നു.

വര്ഷങ്ങളോളമായി രാജ്യത്ത്നടന്നുകൊണ്ടിരിക്കുന്ന സ്ഫോടന, ഭീകരാക്രമണ, ഏറ്റുമുട്ടല്കൊലപാതങ്ങളുടെ പിന്നില്പ്രവര്ത്തിച്ച യാഥാര്ത്ഥ പ്രതികള്ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയെന്ന് അവകാശവാദമുന്നയിക്കുന്ന സ്വയം സേവക സംഘമാണെന്ന സത്യം പുറത്തു വരുന്നത്  ഉത്തരവാദപ്പെട്ട കേന്ദങ്ങളില്നിന്ന് തന്നെയാണ്. പതിനൊന്ന് വര്ഷം മുമ്പ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞുവെച്ച സത്യം കേന്ദ്ര ആഭ്യന്തരമന്ത്രിമാരായ ചിദംബരവും ഇപ്പോള്ഷിന്ഡെയും ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു. കോണ്ഗ്രസ്സിലെ ആര്എസ്സ്എസ്സ് ലോബിക്ക് മുമ്പില്പിടിച്ചുനില്ക്കാന്ഷിന്ഡെക്ക് എത്രമാത്രം കഴിയുമെന്നത് കാത്തിരുന്നു കാണാം. ഏതായാലും ഒരു സമൂഹത്തെ മൊത്തം തീവ്രവാദികളാക്കുകയും യഥാര്ത്ഥ പ്രതികളെ ദേശസ്നേഹികളായി ആദരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പും ഗൂഡതന്ത്രങ്ങളും അധികകാലം കൊണ്ട് നടക്കാന്സാധിക്കില്ലെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. ഇതുതെന്നെയാണ് നിരവധി സ്ഫോടനക്കേസ്സുകളില്പിടിക്കപ്പെട്ട് ജയിലില്കഴിയുന്ന അസീമാനന്ദ സ്വാമിയും സമാനമായ കേസ്സില്പിടികൂടി ജയിലില്കഴിയേണ്ടിവന്ന നിരപരാധിയായ അബ്ദുല്കലീമും തമ്മിലുള്ള സഹവാസത്തിലൂടെ സംഭവിച്ചത്.

യാതൊരു തെറ്റും ചെയ്യാത്ത, കുടുംബത്തിന്റെ അത്താണികളായ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ നിര്ദയം  കള്ളക്കേസുകളില്കുടുക്കി വര്ഷങ്ങളോളം ജയിലിലിട്ടും മറ്റും പീഡിനമനുഭവിക്കുന്ന കുടുംബങ്ങളുടെ കണ്ണീരില്കുതിര്ന്ന പ്രാര്ത്ഥനകളും ജീവന്പോലും ബലികഴിച്ച് കേസ്സുവാദിക്കാന്തയ്യാറാകുന്ന വക്കീലന്മാരുടെയും ഇവര്ക്കൊക്കെ സഹായവും പിന്തുണയും നല്കി രംഗത്തിറങ്ങുന്ന മനുഷ്യാവകാശ പ്രവര്ത്തകരുടെയും സാമുഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരുടെയും ആത്മാര്ത്ഥമായ പ്രവര്ത്തനങ്ങളും ലക്ഷ്യം കാണുന്നതിന്റെ തെളിവുകളാണ് അനുദിനം ദൈവനീതിപോലെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനു തടയിടാന്സമാധാനത്തിന്റെ പൊയ്മുഖമണിഞ്ഞവര്ക്കും അവര്ക്ക് പിന്തുണ നല്കി തീവ്രവാദ വിരുദ്ധകാംബൈയിനുകളുമായി നടക്കുന്നവര്ക്കും കഴിയില്ല. (Published in G. Madhyamam 2-3-13 & Thejas 4-2-13) 



No comments: