1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, November 27, 2012

ഡേവിഡ് ഹെഡ്‌ലിയെ എന്ന് തൂക്കും




മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബിനെ 2012 Nov.21 ബുധനാഴ്ച രാവിലെ 7.30 വളരെ രഹസ്യമായി പുണെയിലെ ഏര്‍വാഡ ജയിലിലില്‍ വെച്ച് തൂക്കികൊന്നതു വഴി സംഘപരിവാരങ്ങള്‍ക്ക് തീവ്രവാദത്തിന്‍റെ അംബാസഡറെയാണ് നഷ്ടപ്പെട്ടത്. ഇനിയുമൊരു കസബിനെ കിട്ടുന്നത് വരെ അവര്‍ വിഷമിച്ചതുതന്നെ.
2008 നവംബര്‍ 26 രാജ്യത്തെ വിറപ്പിച്ച് നടമാടിയ മുംബൈ ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെടുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  രാജ്യത്തെ ഞെട്ടിച്ച ഇത്ര വലിയൊരു ആക്രമണം നടത്തിയതിന് ശിക്ഷിക്കപ്പെട്ടത് ഒരേയൊരു പയ്യന്‍ മാത്രം. എന്നാല്‍ മുംബൈ ആക്രമണത്തില്‍ പങ്കാളിയായ യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഒന്ന് തൊടാന്‍ പോലും നമ്മുക്കായില്ല. ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള എന്‍‌.ഐ‌.എ ഉദ്യോഗസ്ഥരും ഒരു നിയമകാര്യ ഓഫീസറുമടക്കം നാലംഗ ഇന്ത്യന്‍ സംഘം 2008 Oct മാസം ചിക്കാഗോയിലേക്ക് ചോദ്യം ചെയ്യാന്‍ പോയിരുന്നു. എന്നാല്‍ അമേരിക്ക നിര്‍ദ്ദേശിക്കുന്ന ചോദ്യങ്ങള്‍ മാത്രം ചോദിക്കാവൂ എന്ന നിബന്ധനയാണ് ചിക്കാഗോയിലലേക്ക് പോയ ധീരന്മാര്‍ക്ക് മറുപടി കിട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് സൌകര്യമോ മറ്റോ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിന്നുതന്നെ ആ ചടങ്ങ് നിര്‍വഹിക്കാന്‍ പോലും സാധിച്ചില്ല എന്നര്‍ത്ഥം.
ഇന്ത്യയിലെ നിരപരാധികളായ മുസ്ലിം യുവാക്കളെയും പണ്ഡിതന്‍മാരെയും തീവ്രവാദ മുദ്രചാര്‍ത്തി പീഡിപ്പിക്കുകയും വ്യാജ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ കൊലപ്പെടുത്തുകയും ചെയ്യുന്നത് ചിലര്ക്കൊരു ഹോബിയാണ്. എന്നാല്‍ അത്ര രസകരമല്ല നമ്മുക്കിടയില്‍ വിലസിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ - ഇസ്രയേല്‍ ചാരന്മാരെയും കോര്‍പ്പറേറ്റ് ഭീകരന്മാരെയും തൊട്ടുകളിക്കുന്നത്. അതാണ് ഭോപാല്‍ ദുരന്ത നഷ്ടപരിഹാര വിധിയും ഡേവിഡ്  ഹെഡ്‌ലിയുമൊക്കെ നമ്മുക്ക് പറഞ്ഞു തരുന്നത്.
കനത്ത സുരക്ഷാ സജ്ജീകരണങ്ങളുള്ള നമ്മുടെ ബഹിരാകാശ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയുടെ ആസ്ഥാനമായ അന്തരീക്ഷ ഭവനില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ബ്യൂല എം. സാം എന്ന കൊല്ലത്തുകാരിയെ കുറിച്ച് ചര്‍ച്ച നടത്താന്‍ ആരും മുന്നോട്ടു വന്നില്ല. നല്ല ശാരീരിക, മാനസിക ക്ഷമതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാരുടെ അഭിപ്രായം അവഗണിച്ച്, കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന് പറഞ്ഞ് കോടതി അവര്‍ക്ക് ആരുമറിയാതെ ജാമ്യം നല്‍കി. അതേസമയം  രണ്ടു വര്‍ഷത്തിലധികമായി ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് കടുത്ത ഉപാധികളോട് കൂടി ജാമ്യാപേക്ഷപോലും  സ്വീകരിക്കാന്‍ കര്‍ണ്ണാടക കോടതി കനിയുന്നില്ല. ആളു വില നീതി വില എന്നതാണ് പുതിയ പഴഞ്ചൊല്ല്. (Published in Thejas Daily 27 Nov. 2012) 


2 comments:

shafi chaliyam said...

http://shafichaliyam.blogspot.in/2012/07/blog-post_26.html

shafi chaliyam said...

HURSDAY, 21 JUNE 2012
എയര്‍ഇന്ത്യ പ്രവാസികളെ വരട്ടിത്തിന്നുന്നു.

(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 2012 ജൂണ്‍.21 21 വ്യാഴം)