1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, February 29, 2012

ഹിന്ദുത്വ അജണ്ടകള്‍: ഒരു വെടിക്ക് രണ്ടു പക്ഷി


മക്ക മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ, മാലെഗാവ്, ഹൈദരാബാദ്, സംഝോതാ എക്സ്പ്രസ് തുടങ്ങിയ രാജ്യത്തെ നടുക്കിയ നിരവധി സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ശക്തികളുടെ പങ്ക് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സിയോണിസ്റ്റ്, സാമ്രാജ്യത്വ ശക്തികള്‍ അന്തരാഷ്ട്ര തലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതെ തന്ത്രങ്ങളും പദ്ധതികളുമാണ് അവരുടെ ഇന്ത്യന്‍ ഔട്ട്‌ലെറ്റുകളായ ഹിന്ദുത്വ ശക്തികള്‍ നമ്മുടെ നാട്ടിലും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

മുസ്ലിം യുവാക്കളെ തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ കെണിയിലകപ്പെടുത്താനുള്ള കുതന്ത്രങ്ങള്‍ ആസൂത്രിതമായി നടത്തുന്നതിന്റെ തെളിവുകളാണ് നാടിന്റെ നടുക്കിയ സ്ഫോടനങ്ങളും, ഇടക്കിടക്ക് നടത്തുന്ന ക്ഷേതങ്ങളിലെ തീവെപ്പും ക്ഷേത്ര പരിസരത്തെ പശുവറവുകളുമൊക്കെ.

അതെ സമയം പ്രസ്തുത സ്ഫോടനങ്ങളുടെ പേരില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ടവര്‍ക്ക് വേണ്ടി കേസ് വാദിക്കാനോ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അതിനെതിരെ ശബ്ദമുയര്‍ത്താനോ സാധിക്കാത്ത രൂപത്തിലേക്ക് മുസ്ലിം സംഘടനകളെയും സമുദായ നേതാക്കളെയും ഷണ്ടീകരിക്കുന്നതിലും തല്‍പ്പരകക്ഷികള്‍ വിജയിച്ചിരിക്കുന്നു.

മുസ്ലിം ലീഗിന് ശക്തമായ ഭരണ സ്വാധീനമുള്ള ഈ സമയത്ത് ഭരണകേന്ദ്ര വകുപ്പുകളിലെ സംഘപരിവാര്‍ പ്രേമികള്‍ ചുട്ടെടുക്കുകയായിരുന്ന ഈ മെയില്‍ വേട്ടക്കെതിരെ സമുദായ നേതാക്കളും മുസ്ലിം സംഘടനകളും സ്വീകരിച്ച സമീപനം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ജനഹിതമനുസരിച്ചു നമ്മുടെ നാട്ടില്‍ ഇടതും വലതും പക്ഷങ്ങള്‍ മാറി മാറി ഭരിക്കുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അവരുടെ ഹിഡന്‍ അജണ്ടകള്‍ കൃത്യമായി നിര്‍വ്വഹിച്ചുകൊണ്ടെയിരിക്കും. അതിനാല്‍ ഭരണത്തിലായാലും പുറത്തായാലും ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം വിരുദ്ധ കുതന്ത്രങ്ങള്‍ മെനയുന്നവരെ തിരിച്ചറിയാനും പ്രതികരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വിഷയത്തിന്റെ ഗൌരവം മനസ്സില്ലാക്കാതെ അസ്തിരമായ ഭരണവും അതിന്റെ സൌകര്യങ്ങളിലും മതിമറക്കുന്നവര്‍ ഫാഷിസത്തിന്റെ ചതിക്കുഴികളിലേക്കാണ് നീങ്ങുന്നത്. (Thejas Daily 28 Feb 2012) 


4 comments:

Anonymous said...

Cow got killed? non sense! It must have committed suicide, or died a natural death. Like the accidental fire in train in Godhra. Like the leaving of Kashmir by Hindus and Sikhs because they couldnot work in cold climates.
But that must be a gossip, the cow-slaughter. It wasnt published in any newspaper. I havent read Janmabhumi. Other mainstream malayalm papers didnot publish it. So that must be untruth.
Even if there is some truth in it, what big deal.

Anonymous said...

പാവം മുസ്ലീം യുവാക്കള്‍.. അവരെ ഹിന്ദു ബീകരന്മാരില നിന്നും അള്ളാ രക്ഷിക്കട്ടെ...

Anonymous said...

Kashtam , This is the problem ,if somebody got a brain in his ass..:))

സുബൈദ said...

അക്ഷരലോകത്തെ യുക്തിവാദി ചേകനൂരി അവിഹിത ബാന്ധവം