1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, February 14, 2012

തലമറന്നു എണ്ണ തേക്കുന്നവര്‍

ഗള്‍ഫിന്‍റെ ഇതര ഭാഗങ്ങളില്‍ സിനിമാ താരങ്ങളെയും മറ്റു കലാകാരന്മാരെയും കൊണ്ടുവന്നു കലാപരിപാടികള്‍ സംഘടിപ്പിച്ചു കാശുണ്ടാക്കുന്ന പരിപാടി ഇപ്പോള്‍ സൌദിയിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.  

ഫ്ലാറ്റില്‍ ഒതുങ്ങിക്കൂടി ജീവിക്കുന്ന പ്രവാസികള്‍ക്ക്, വിശിഷ്യാ കുടുംബങ്ങളുമായി താമസിക്കുന്നവര്‍ക്ക് ഗൃഹാതുരത്വത്തിനും മാനസിക സംഘര്‍ഷത്തിനും ഒരല്‍പം ശാന്തി ലഭിക്കാനും ഇത്തരം പരിപാടികള്‍ പ്രയോജനപ്പെടാറുണ്ട്..

എന്നാല്‍ പല പരിപാടികളും മുന്‍കൂര്‍ അനുമതിയില്ലാതെയും കാണികളെ നിയന്ത്രിക്കാന്‍ സാധിക്കാതെയും പരിധിക്ക് പുറത്തു പോകുന്ന സംഭവങ്ങളാണ് സൌദിയുടെ പലഭാഗത്ത്‌ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യാതിഥികാളോടുള്ള അനാദരവ് കൂടിയാണിത്. ഒരു ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടില്‍പ്പോലും ഇന്ന് ഒരു പൊതുയോഗം സംഘടിപ്പിക്കാനും ഉച്ചഭാഷിണി ഉപയോഗിക്കാനും അനുമതി വാങ്ങേണ്ടതുണ്ടല്ലോ.

തൊഴിലിനു പുറമേ മക്ക, മദീന എന്നീ പുണ്യപ്രദേശങ്ങളിലേക്ക് ഹജ്ജ് ഉംറ പോലുള്ള കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്‍റെ മുക്ക്മൂലയില്‍ നിന്നും വരുന്ന തീര്‍ഥാടകരും നയതന്ത്ര പ്രതിനിധികളും താമസിക്കുന്ന സൌദിയില്‍ എഴുപത്തഞ്ചോളം എംബസ്സികള്‍ തന്നെയുണ്ട്. ഈ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരൊക്കെ അവരുടെതായ ആഘോഷങ്ങള്‍, സാംസ്കാരിക പരിപാടികള്‍, നേതാക്കള്‍ക്കുള്ള സ്വീകരണം തുടങ്ങിയവ സ്വന്തം നാട്ടിലെപ്പോലെ സംഘടിപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി.  

എന്നിട്ടും കേരളക്കാരായ നാം മാത്രം വിവിധ മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ കീഴില്‍ നടത്തുന്ന കലാസാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ പ്രബോധന ബോധവല്‍ക്കരണ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.

യുവത്വത്തിന്റെ പ്രസരിപ്പില്‍ സൌദിയിലെ നിയമങ്ങളെ മറന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നവരും അവിടെ കിടന്നു ആടിപ്പാടി മിനുങ്ങാന്‍  കുപ്പികളുമായി വരുന്നവരും തല മറന്നു എണ്ണ തേക്കുകയാണെന്ന് ഓര്‍ക്കുന്നത് അവര്‍ക്ക് നന്ന്.

തൊഴില്‍ തേടി എത്തിയ നമ്മുടെ നാട്ടുകാര്‍ക്ക് ദോഷകരമായി ബാധിക്കുന്നതോടൊപ്പം ഈ നാട്ടിനെ, അതിരറ്റ ആദരവോടെയും ബഹുമാനത്തോടെയും നെഞ്ചിലേറ്റി നടക്കുന്ന ജനസമൂഹത്തിന്‍റെ മനസ്സുകളെ വേദനിപ്പിക്കുക കൂടിയാണ് ഇത്തരം കലാപപരിപാടികളിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നത്. (Gulf Madhyamam 14 Feb 2012 )

3 comments:

Artof Wave said...

ഈ ചെറിയ കുറിപ്പ് പലരുടെയും സംശയങ്ങള്‍ക്കുള്ള മറുപടിയായി
ആശംസകള്‍ അന്‍വര്‍

shamzi said...

ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വരുന്നത്. ഒരു 'കത്തെഴുത്ത് വീരന്'‍ ആണല്ലേ? ഈ സംഭവവും സൌദിയെയും ഇസ്ലാമിനെയും താറടിച്ചു കാണിക്കാനുള്ള ഒരവസരമായി ചിലര്‍ കണ്ടിരുന്നു. അത് പക്ഷെ മാര്‍ക്കോസ് തന്നെ മുളയിലേ നുള്ളിക്കളഞ്ഞതു കൊണ്ട് അധികം വിലപ്പോയില്ല. ആനുകാലിക സംഭവങ്ങളിലെ താങ്കളുടെ ചിന്തകള്‍ വിശിഷ്യാ സൗദി പശ്ചാത്തലത്തിലുള്ള രചനകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Anvar Vadakkangara said...

Shamsi
പ്രവാസികള്‍ക്ക് വേണ്ടി, ജിദ്ദയിലെ ഫോറങ്ങള്‍ എന്നിവ വായിക്കുക