1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, January 23, 2012

ഇ മെയില്‍ വേട്ട – വിമര്‍ശകരുടെ ഇരട്ടത്താപ്പ്‌


സംസ്ഥാന ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള ചില ഉദ്യോഗസ്ഥര്‍ നടത്തിയ മുസ്ലിം വിരുദ്ധ നീക്കം പുറത്തായത് ഭരണകക്ഷികളില്‍ ആകെ അങ്കലാപ് സൃഷ്ടിച്ചിരിക്കയാണ് .

പറ്റിയ തെറ്റ് ന്യായീകരിക്കുംതോറും കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് ചില മുതിര്‍ന്ന നേതാക്കളുടെ ആക്രോശങ്ങളും വിവിധ സംഘടന ഭാരവാഹികളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ പ്രസ്താവനകളും മറ്റു ചിലരുടെ അര്‍ത്ഥഗര്‍ഭമായ മൌനവും ഇതിന്റെ ബാക്കിയാണ്

എന്നാല്‍ ഇ മെയില്‍ ലീസ്റ്റിലെ വ്യക്തികളുടെ സിമി ബന്ധം അന്വേഷിക്കണമെന്ന വകുപ്പ് മേധാവിയുടെ ഉത്തരവ് ഒരു ചെറിയ പിശക് മാത്രമായി അവതരിപ്പിച്ചു കൈകഴുകിയ ആഭ്യന്ത്രര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ലീസ്റ്റില്‍ ഉള്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമായി കാണേണ്ട സംഭവമല്ല.

വര്‍ഷങ്ങളായി നിരോധിക്കപ്പെട്ട ഒരു സംഘടനയില്‍ ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ചുവെന്ന കാരണത്താല്‍, അവരുടെ ഇ-മെയില്‍ അഡ്രസ്‌ വരെ ഇപ്പോഴും അന്വേഷിച്ചു നടക്കുന്നതും പ്രശ്നത്തിന്റെ ഗൌരവും വര്‍ധിക്കുന്നു.

ഈ സംഭവം പുറത്തു കൊണ്ടുവന്ന വാരികയുടെ തെറ്റ് തിരുത്താന്‍ ഉപദേശിക്കുന്നവരും അത് പ്രസിദ്ധീകരിച്ച രീതിയെ വിമര്‍ശിക്കുന്നവരും ഇ മെയില്‍ വേട്ടക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു വാക്കുപോലും പറയാന്‍ ധൈര്യം കാണിക്കുന്നില്ല.

രാജ്യത്ത്‌ നടന്ന നിരവധി സ്ഫോടനക്കേസുകളില്‍ പിടിക്കപ്പെട്ടു വര്‍ഷങ്ങളോളം പൊലീസിന്‍റെ സര്‍വ്വവിധ പരാക്രമങ്ങളും കഴിഞ്ഞു നിരപരാധികളായി പുറത്തുവന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ സ്ഫോടനങ്ങള്‍ നടത്തിയത് ആരാണെന്ന് അന്വേഷിക്കാന്‍ പോലും സമാധാനവും മതസൗഹാര്‍ദവും പാടിപ്പറഞ്ഞു നടന്നവര്‍ ഇന്നേവരെ തയ്യാറായിട്ടില്ല. തങ്ങള്‍ക്കിഷ്ടപ്പെടാത്തവരെയൊക്കെ തീവ്രവാദികളാക്കി മുദ്രകുത്തിയവരുടെ ഇത്തരം ഇരട്ടത്താപ്പ് നയങ്ങള്‍ വിശദീകരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണിന്നവര്‍ക്ക്.
(Madhyamam 23 Jan 2012)


4 comments:

അവര്‍ണന്‍ said...

വിജു നായരെ പരിഹസിച്ചു മാതൃഭുമിയുടെ എന്‍ പി രാജേന്ദ്രന്‍ (ഇന്ദ്രന്‍, വിശേഷാല്‍ പതിപ്പ് )എഴുതിയ ലേഖനത്തിനോടുള്ള എന്റെ പ്രതികരണം ഇവിടെ വായിക്കുക. "മാതൃഭുമിയില്‍ 'ബോംബ്‌' നിര്‍വീര്യമാക്കി

Anvar Vadakkangara said...

@ അവര്‍ണന്‍

മാതൃഭൂമിയിലെ ഈ ലേഖനം കണ്ടപ്പോഴേ മനസ്സില്‍ വന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന ചൊല്ലാണ്.

ഇതേ സ്കൂപ്പ് മാതൃഭൂമിയാണ് പ്രസിദ്ധീകരിക്കുന്നതെന്കില്‍ ഇതിലെ മുഴുവന്‍ മുസ്ലിംകളെക്കുറിച്ചും നുണകഥയുടെ ഫീച്ചറുകള്‍ തന്നെ വായിക്കേണ്ടി വരുമായിരുന്നു.
അപ്പോള്‍ മത വികാരം പൊട്ടിഒലിക്കുകയോ, പത്രപ്രവര്‍ത്തനത്തിന്‍റെ നിയമവശങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയോ ചെയ്യാന്‍ ആരും മുന്നോട്ടു വരില്ല.

Anonymous said...

e -മെയ്ല്‍


e ബാദത്ത് ഉപേക്ഷിച്ചാല്‍
e മാന്‍ പോകുമെന്ന്
e സുഹൃത്തിനു
e മെയ്ല്‍ അയച്ചതായിരുന്നു
e ന്നലെ അവര്‍ വീട്ടില്‍ വന്നു
e മാന്‍ ആര്? ഒരു ചോദ്യം മാത്രം.
e ന്ന് രാവിലെ പത്രത്തില്‍
e മെയ്ല്‍ ഐഡി കണ്ടപ്പോഴാണ്
e ന്നലത്തെ ചോദ്യം മനസ്സിലായത്.

Anonymous said...

സംശയത്തിന്റെ മുനയില്‍ നിന്നാല്‍ സഖാവ് ആരിഫലിയുടെ മെയിലും പോക്കേണ്ടി വരും ഇതൊന്നും ഒരു പുതുമയുള്ള കാര്യമല്ല .ഇതില്‍ ഒരു ചര്‍ച്ചയുടെ സാദ്യത പോലും കാണുന്നില്ല