1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, January 21, 2012

ഇ - മെയില്‍ വേട്ടയുടെ കാണാപ്പുറങ്ങള്‍


കേരളത്തിലെ ഒരു പ്രത്യേക സമുദായത്തെ ടാര്‍ജറ്റു ചെയ്തു കൊണ്ട് സാധാരണക്കാരടക്കമുള്ള നൂറുകണക്കിന് പൌരന്മാരുടെ ഈ മെയില്‍ സന്ദേശങ്ങള്‍ സംസ്ഥാന ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നിരീക്ഷണത്തിനു വിധേയമാക്കിയ സംഭവം പ്രബുദ്ധ കേരളത്തിന്‌ തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുന്നു.

മുസ്ലിം സമുദായത്തില്‍ നിന്നുമാത്രമായി പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകള്‍ക്കും പുറമേ സാധാരണക്കാരും മത സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളെയുമൊക്കെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്.

സ്വന്തം കുടുംബത്തെയും സമൂഹത്തെയും ഒരേപോലെ സംരക്ഷിക്കാന്‍ പാടുപെടുന്നതിലുപരി പിറന്നമണ്ണിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന ഗള്‍ഫിലെ പ്രവാസികളില്‍പ്പെട്ട നല്ലൊരുവിഭാഗവും പ്രസ്തുത ലീസ്റ്റിലുണ്ട്.

കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ ഗള്‍ഫിലെത്തിയ, തങ്ങളുടെ മതാചാരപ്രകാര പ്രകാരം ജീവിതം നയിക്കുകയും ഒഴിവു സമയങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് ബ്രാന്‍ഡ്‌ ചെയ്യാനും സമൂഹത്തിലും കുടുംബത്തിലും അനഭിമതനാക്കാനും നിശ്ശബ്ദരക്കാനും ചില കേന്ദ്രങ്ങളുടെ ആസൂത്രിതമായ ശ്രമങ്ങള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് ന്യായമായും സംശയമിക്കേണ്ടിയിരിക്കുന്നു. രാജ്യദ്രോഹ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും സാമൂഹ്യ ദ്രോഹികളെയും പിടികൂടാനും ചോദ്യം ചെയ്യാനും നിരവധി അവസരങ്ങളും മാര്‍ഗ്ഗങ്ങളും നാട്ടില്‍ നിലവിലുണ്ട്. ഒരു പൌരന്‍റെ സ്വകാര്യ സംഭാഷണങ്ങളും ഇ മെയില്‍ സന്ദേശങ്ങളും ചോര്‍ത്തി  പാസ്‌വേഡ് ഉപയോഗിച്ച് കോളുകളും സന്ദേശങ്ങളും ഇഷ്ടപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തി നടത്തുന്ന ഫാസിസ്റ്റ് കുതന്ത്രങ്ങള്‍ക്ക് ഒരു ജനാധിപത്യ ഭരണകൂടം കൂട്ടുപ്പിടിക്കുകയാണോ?.

മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള കുല്‍ശ്രിതശ്രമങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. കേരളം കാഷ്മീരാകാന്‍ പോകുന്നുവെന്ന സംഘപരിവാരുകാരുടെ കുപ്രചരണങ്ങള്‍ക്ക് കാലങ്ങള്‍ ഏറെ പഴക്കമുണ്ട്. 93ല്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ശോഭയാത്രയിലേക്ക് ബോംബെറിഞ്ഞു കേരളം കത്തിക്കാനുള്ള ഗൂഡതന്ത്രം ശ്രീകാന്ത് എന്ന ആര്‍ എസ്സ് എസ്സ് കാരന്‍റെ മരണത്തോടെയാണ് പൊളിഞ്ഞത്. തീവ്രവാദ ആരോപണങ്ങള്‍, ലവ് ജിഹാദു, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, നാട്ടിന്റെ വിവിധ ഭാഗങ്ങളിലെ ആരാധനാലയങ്ങളിലും ആഘോഷ ദിനങ്ങളിലുമുള്ള സ്ഫോടനങ്ങള്‍ തുടങ്ങി പാക്കിസ്ഥാന്‍റെ പതാക ഉയര്‍ത്തല്‍ സംഭവങ്ങള്‍ വരെ തൂറ്റിപ്പോയി. സവര്‍ണ ഫാഷിസ്റ്റ് ഗൂഡാലോചനകള്‍ ഭരണഗൂഡഭീകരതയുമായി കൈകോര്‍ത്തുകൊണ്ട് നടത്തുന്ന ഇത്തരം ഓപ്പറേഷനുകളുടെ ഒടുവിലത്തെ ഉദാഹരണമാണ്  ഇ-മെയില്‍ ചോര്‍ത്തല്‍. ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട വംശീയ ഭീകര രാഷ്ട്രമായ ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നടത്തുന്ന കാര്യത്തിലുള്ള ചിലരുടെ ആവേശവും ഇതോടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

ഇന്ന് പത്രധര്‍മം മുറുകെ പിടിക്കുന്ന മീഡിയകള്‍ ഉള്ളപ്പോള്‍ ലവ് ജിഹാദും, തീവ്രവാദവാദ ആരോപണങ്ങളെപ്പോലുള്ള കള്ളത്തരങ്ങള്‍ വഴി മുസ്ലിം സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഇനിയെങ്കിലും ബന്ടപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്നു.

എന്നാല്‍ മുമ്പ് സൂചിപ്പിച്ച പോലെ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഗള്‍ഫ്‌ രാഷ്ട്രങ്ങളുടെ ഒരു നയതന്ത്ര കാര്യാലയം കേരളത്തില്‍ തുറന്നു അവരുടെ തൊഴില്‍ - യാത്ര സംബന്ധമായ കാര്യങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് ആര്‍ക്കും വലിയ താല്പര്യവും കാണുന്നില്ല.

ഇന്ന് രാജ്യത്ത്‌ തെളിയിക്കപ്പെടാത്ത നിരവധി സ്ഫോടന കേസുകള്‍, സിമി നിരോധനം തുടങ്ങിയവയില്‍ ഇഷ്ടപ്പെട്ടവരെ പ്രതിയാക്കി മാറ്റാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതിന്‍റെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഇപ്പൊഴത്തെ കേസ്‌ അത് സാക്ഷൃപ്പെടുത്തുകയും ചെയ്യുന്നു.
പ്രസ്തുത ഇ മെയില്‍ ലീസ്റ്റിലെ വ്യക്തികളുടെ സിമി ബന്ധം അന്വേഷിക്കണമെന്ന വകുപ്പ് മേധാവിയുടെ ഉത്തരവ് ഒരു ചെറിയ പിശക് മാത്രമായി അവതരിപ്പിച്ചു കൈകഴുകിയ ആഭ്യന്ത്രര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ലീസ്റ്റില്‍ ഉള്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമായി കാണേണ്ട സംഭവമല്ല.

അതിനാല്‍ ഈ സംഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരാനും ബന്ടപ്പെട്ട വരുടെ  ഭീതിയകറ്റാനും ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തവിടാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകേണ്ടത്. (Thejas Daily 19 Jan 2012 & Prabodhanam Weekly 25 Feb 2012) 


4 comments:

മാധ്യമലോകം said...

apo ningalum theevradhiyaanu...ennu ummaen chandi parnjaal samdhikendi varum.....athum thejasinte vaarthayum ....

ചീരാമുളക് said...

"ഇന്ന് പത്രധര്‍മം മുറുകെ പിടിക്കുന്ന മീഡിയകള്‍ ഉള്ളപ്പോള്‍ ...." തമാശ പറഞ്ഞതാണോ? പത്രധര്‍മ്മത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് ദാ ഇവിടെ http://cheeramulak.blogspot.com/2012/01/blog-post.html

ചിത്ര വിശേഷം said...
This comment has been removed by the author.
ചിത്ര വിശേഷം said...

Nalla Post ,Arum Prathikarikkila,Mashe..Koothara post Idoo Valli Kunnine pole Berliye pole....Pinne Manorama Vayikkoo.. Veekshanam.. chandrika...