1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, October 23, 2011

ഹജ്ജ്‌ നയം – സുപ്രീം കോടതി നിര്‍ദേശം സ്വാഗതാര്‍ഹം

ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ അഞ്ചാമത്തെതും വിശ്വാസികള്‍ക്ക് ഒരിക്കല്‍ മാത്രം നിര്‍ബന്ധവുമായ ഒരു സുപ്രധാന ആരാധനാകര്‍മ്മമാണ് ഹജ്ജ്‌. മക്കയില്‍ പോയി തിരിച്ചു വരാന്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ കഴിവും യാത്രാനുമതി, പകര്‍ച്ചവ്യാധി തുടങ്ങിയവയില്‍ നിന്നൊക്കെ നിര്‍ഭയത്വത്തോടെ യാത്ര ചെയ്യാനുള്ള അവസരം ഒത്തുവന്നുവര്‍ക്ക് മാത്രമാണ് ഹജ്ജു നിര്‍ബന്ധമായിട്ടുള്ളത്‌.

തികച്ചും നിഷ്കളങ്കനായി അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചു ചെറുതും വലുതുമായ പാപങ്ങളില്‍ നിന്നും മുക്തനായി നല്ലതായ മാര്‍ഗത്തിലൂടെ ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് ഹജ്ജ്‌ ചെയ്‌താല്‍ മാത്രമേ ഒരാളുടെ ഹജ്ജ്‌ സ്വീകാര്യമാകുകയുള്ളൂവെന്നതിനു പ്രമാണങ്ങള്‍ തന്നെ തെളിവാണ്. വസ്തുത ഇതായിരിക്കെ എങ്ങിനെയെങ്കിലും ഒരു ഹജ്ജു സീറ്റ്‌ ഒപ്പിച്ചെടുക്കുന്നവരും നിരവധി തവണ ഹജ്ജു ചെയ്യുന്നവരും ഹജ്ജിനെ കച്ചവടമാക്കുന്നവരുമൊക്കെ ഒരു പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.

ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷത്തോളം ഹാജിമാരാണ് വര്‍ഷംതോറും ഇന്ത്യയില്‍ നിന്നും ഹജ്ജിനായി എത്തിച്ചേരുന്നത്. ഇവരുടെ വിമാനയാത്ര, ഹജ്ജുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ താമസം, യാത്രകള്‍, ചികില്‍സ, തുടങ്ങിയ ഒട്ടേറെ സൌകര്യങ്ങള്‍ സര്‍ക്കാരായാലും സ്വകാര്യ ഗ്രൂപ്പുകാരായാലും ഓരോ ഹാജിക്കും ഒരുക്കികൊടുക്കാന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ ശവപ്പെട്ടി വാങ്ങിയതില്‍ വരെ കുംഭകോണം നടത്തി പരിചയമുള്ള നമ്മുടെ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകളെയും ഒരു കറവപ്പശുവായി  കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഹാജിമാരില്‍ നിന്നും അഡ്വാന്‍സായി വാങ്ങുന്ന ആയിരങ്ങള്‍, വിമാനടിക്കറ്റ്, മക്ക മദീന എന്നിവിടങ്ങളിലെ താമസം, യാത്ര, ചികില്‍സ തുടങ്ങിയ സൌകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ നിന്നും കമ്മീഷന്‍ വഴി കോടികളാണ് ബന്ധപ്പെട്ടവര്‍ കൈക്കലാക്കുന്നത്. അത് കൂടാതെ  ബിനാമി ഹജ്ജ്‌ ടൂര്‍ സര്‍വീസ്‌ സ്ഥാപനങ്ങള്‍ വഴിയും മറ്റുമായി വേറെയും കോടികള്‍ തട്ടിയെടുക്കുന്നതില്‍ സമുദായ നേതാക്കളും സമുദായമില്ലാത്ത നേതാക്കളുമൊക്കെ മല്‍സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്.

സര്‍ക്കാര്‍ ഖജനാവിന്‍ നിന്നും കോടികള്‍ ചെലവഴിച്ചുകൊണ്ട് ഹജ്ജ്‌ സൌഹ്രദ സംഘമെന്ന പേരില്‍ സൗദി ടൂറിനായി എത്തുന്ന ജമ്പോ ടീമിന്‍റെ ഹജ്ജിനെ ഒരു മോശം മതാചാരമായിട്ടാണ് സുപ്രീ കോടതി നിരീക്ഷിച്ചത്!!

ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ ഗ്രൂപ്പ് വഴി വരുന്ന നൂറുകണക്കിന് ഹാജിമാര്‍ അവരുടെ താമസം, നമസ്കരികാന്‍ ഹറമിലേക്ക് എത്തിപ്പെടാനുള്ള പ്രയാസങ്ങള്‍, പണമുണ്ടായിട്ടു പോലും ഹജ്ജ്‌ ദിവസങ്ങളില്‍ മിനയില്‍ ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കഴിക്കാന്‍ സാധിക്കാതെ പരവശരായി തമ്പുകളില്‍ കഴിയുമ്പോള്‍ നമ്മുടെ ഹജ്ജ്‌ സൌഹ്രദ സംഘവും അവരുടെ ഇവിടത്തെ സില്‍ബന്ധികളും പഞ്ചനക്ഷത്ര സൌകര്യങ്ങളുപയോഗപ്പെടുത്തി സൌദിയില്‍ വിലസുന്നത്. ഹജജു കോട്ട നിശ്ചയിക്കുന്നതിലുള്ള വലിയ്‌ അതട്ടിപ്പുകള്‍ അതിനു പുറമെയാണ്.

സര്‍ക്കാര്‍ ചെലവില്‍ എത്തുന്ന ഇത്തരം സംഘങ്ങളില്‍ കേന്ദ്രമന്ത്രിമാരും മുന്‍കേന്ദ്രമന്ത്രിമാരും മറ്റു അറിയപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരും മറ്റുമാണ് ഉണ്ടാകാറുള്ളത്. ഈ ടീമിനെ പരിചരിക്കുന്നതില്‍ വീഴ്ചപറ്റിയാലുള്ള ഭവിഷത്തു മുന്‍കൂട്ടി അറിയാവുന്ന, ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഴുവന്‍ ശ്രദ്ധയും കൊടുക്കേണ്ട  ജിദ്ദ, മക്ക, മദീന എന്നിവടങ്ങളിലെ ഹജ്ജ്‌ മിഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും കോണ്‍സുലേറ്റ് പ്രതിനിധികള്‍ക്കും ഇവരുടെ സുഖസൌകര്യങ്ങള്‍ നോക്കാനേ ഒഴിവുണ്ടാകൂ.

ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുവാനും പരിശുദ്ധമായ ഒരു ആരാധനാകര്‍മ്മത്തെ അവഹേളിക്കുന്ന തരത്തില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങളെ ഇല്ലായ്മ ചെയ്യാനും സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം സഹായകമാകുമെന്നു പ്രത്യാശിക്കുന്നു.
(Thejas 21 Oct 2011) 




3 comments:

ഷാജു അത്താണിക്കല്‍ said...

ഈ പോസ്റ്റിന് നൂറായിരം ആശംസകള്‍ ഭായി

Openvews said...

ചൂഷണങ്ങള്ക്കെ തിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന അന്വ്ര്സാവഹിബ്‌ വായനക്കാരുടെ കോളം ഉപയോക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.മാധ്യമ വേട്ടയെപറ്റിയും,മാധ്യമരംഗത്ത്‌ സമുദായത്തിന്റെആലസ്യത്തെപ്പട്ടിയും പരിഭവപ്പെട്ടുസമയംകളയുന്നവര്ക്ക്ിഇത്നല്ലമാതൃകയാണ്.
കനപ്പെട്ടഎഴുത്തുകാര്വംളര്ന്നു വരാന്‍ കാത്തിരിക്കാതെ “അണ്ണാരക്കണ്ണന്ത്ന്നാലായത്”എന്നപ്രതിബദ്ധതയുളള നിലപാടിലേക്കാണ് എല്ലാവരും എത്തേണ്ടത്.

Jenith Kachappilly said...

Aashamsakal...

Regards
http://jenithakavisheshangal.blogspot.com/