1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, August 8, 2011

മഅ്ദനിയും പിള്ളയും: നിയമത്തിനു എത്ര മുഖങ്ങള്‍?!


ഉറ്റ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ഒരു ദിവസത്തെ പരോള്‍ പോലും അനുവദിക്കാതെ ജാമ്യമില്ലാ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അബ്ദുല്‍ നാസര്‍ മഅ്ദനി തന്‍റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നപ്പോഴേയ്ക്കും നീണ്ട ഒമ്പത് വര്ഷം കഴിഞ്ഞിരുന്നു.

മലമൂത്ര വിസര്‍ജ്ജനത്തിലൂടെ ബോംബുപുറത്തെടുക്കുമെന്നു പേടിച്ചിട്ടായിരിക്കാം ജയില്‍ സെല്ലിലെ കക്കൂസില്‍ പോലും ക്ലോസ്‌ഡ്‌ സര്‍ക്യുട്ട് കേമറ സജ്ജീകരിച്ച കര്‍ണാടകയിലെ ജയിലില്‍ ഒരു വര്‍ഷത്തിലധികമായി കഴിയുന്ന മഅ്ദനി വീണ്ടും അവിടെയെത്തിയത് ഒരു വിചാരണ തടവുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴികള്‍ തെളിവായി സ്വീകരിക്കില്ലെന്കിലും ബാംഗ്ലൂര്‍ സ്ഫോടനത്തില്‍  മഅ്ദനിയെ കേസ്സില്‍ കുടുക്കാന്‍ Hcp {]XnbpsS Ipäk½Xsamgnയില്‍ നിന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ തെളിവ് കണ്ടെത്തിയത്

ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയില്‍ മഅ്ദനിയെപ്പോലെ നിരവധി നിരപരാധികളായ ചെറുപ്പക്കാര്‍ വര്‍ഷങ്ങളോളമായി ഇതേ പോലെ നീതി നിഷേധിക്കപ്പെട്ടു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ പീഡനങ്ങള്‍ സഹിച്ചു കഴിയുന്നുണ്ട്.

അതെ സമയം അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള വിദഗ്ധ ചികിത്സയ്ക്കെന്ന പേരില്‍ നക്ഷത്രസൗകര്യമുള്ള സ്വകാര്യാശുപത്രിയില്‍ സുഖവാസത്തിലാണിന്ന്. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരാള്‍ക്ക് വന്‍കിട സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത് ആദ്യമാണത്രേ!

ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കുന്നവര്‍ക്ക് അനുവദിച്ച 45  ദിവസത്തെ പരോള്‍ കൂടാതെ 30 ദിവസത്തെ അധിക പരോളും കൂടി ചിലവഴിച്ചതിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പിള്ള മടങ്ങിയെത്തിയത്.  പിള്ളയ്ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന മകള്‍ ബിന്ദു ബാലകൃഷ്ണന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ഉത്തരവ് മിന്നല്‍വേഗത്തില്‍ നടപ്പിലാക്കാന്‍ ഭരണപക്ഷത്തിന്റെ ശക്തമായ ചരടുവലികള്‍ നടന്നതിന്റെ സൂചനകളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജയില്‍ പുള്ളിയായ പിള്ളയെ നേരിട്ടു പോയി സന്ദര്ശിക്കുകയും ശിക്ഷ ഇളവുമായി ബന്ടപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തത്.

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോയിട്ടു പോലുമില്ലെന്നും പിള്ളയും മഅ്ദനിയും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ രണ്ടു മുഖങ്ങളാണ് തുറന്നു കാട്ടുന്നതെന്നും ഇരുവരുടെയും കേസ്സുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മഅ്ദനിക്ക് ജാമ്യം പോയിട്ട് പരോള്‍ തന്നെ കിട്ടണമെന്കില്‍ കഠിനമായ അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി നേരിട്ട് ഇടപെടുമ്പോള്‍ മാത്രമാണ്. 

ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്സികളിലും വര്ദ്ധിച്ചുവരുന്ന കാവിവത്കരണത്തിലൂടെ നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരവും ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹിമകള്‍ പാടിപ്പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതൊക്കെ എത്രകാലം കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കും. (Gulg Madhyamam & Thejas 08 Aug 11)


4 comments:

Samad Karadan said...

രണ്ട് കേസ്സുകളും തമ്മില്‍ വളരെ വളരെ വ്യത്യാസമുണ്ട്. രണ്ടിനെയും ഒരേ കോല്‍ കൊണ്ട് അളക്കാനാവില്ല അന്‍വര്‍. മഅദനി നിരപരാധിയെങ്കില്‍ പുറത്തു വരിക തന്നെ വേണം.

Sidheek Thozhiyoor said...

ബലവാന്മാരുടെ പക്കല്‍ നിന്നും നീതി ഇരന്നു വാങ്ങേണ്ടിവരുന്ന ദുര്‍ബലരുടെ രീതി അപര്യാപ്തമാണ് , നമുക്ക് വിലപിച്ചുകൊണ്ടെയിരിക്കാം..

Sandeep.A.K said...

മഅദനിയുടെയും പിള്ളയുടെയും കേസ് സ്വഭാവം വ്യത്യസ്തമാണ്.. അതിന്റെ വിശദാംശങ്ങളെ കുറിച്ച് നിങ്ങളും അറിവുള്ളവനാകുമല്ലോ..?
പിന്നെയെന്തിനീ അനാവശ്യമായ ആരോപണം..
ഈ സംഭവത്തെ രാഷ്ട്രീയമായുള്ള കൈകടത്തല്‍ എന്ന് വേണമെങ്കില്‍ പറയാം.. അല്ലാതെ ചുമ്മാ കാവിവത്കരണം എന്നുള്ള പ്രസ്താവന അടിസ്ഥാനരഹിതമാകും.. അല്ലെങ്കില്‍ നിങ്ങള്‍ക്കത് വസ്തുനിഷ്ടമായി പ്രതിപാദിക്കാന്‍ കഴിയണമായിരുന്നു.. ആയതിനാല്‍ ഈ ലേഖനത്തോടു ഞാനെന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു..

Anvar Vadakkangara said...

Dear Samed & Sadeep

ഞാന്‍ പ്രധാനമായും സൂചിപ്പിച്ചത് കേസ്സിനെ കുറിച്ചല്ല

ജാമ്യം, പരോള്‍ എന്നിവയിലെ പക്ഷപാതിത്വത്തെ കുറിച്ചാണ്

തെളിവില്ലാതെ പിടിക്കപ്പെട്ട ഒരു പൌരന് പരോള്‍ പോലും നല്‍കുന്നില്ല.. ഇതിനു മുമ്പ് ഒമ്പത് കൊല്ലം ജയിലില്‍ കിടന്നപ്പോഴും ഇതേ രീതിയാണ് മഅദനിയ്ക്ക് അനുഭവികേണ്ടി വന്നത്..

അതെ സമയം ഒരു ജയില്‍പുള്ളിക്ക് കിട്ടാവുന്നതിലധികവും പിന്നെ മുപ്പതു ഏറെയും നല്‍കുന്നു

ഒരു രാജ്യത്തു അപ്പോള്‍ എത്ര രീതിയിലാണ് നിയമം